Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകളമറിഞ്ഞ് അസൂറികള്‍;...

കളമറിഞ്ഞ് അസൂറികള്‍; കളിച്ചു തോറ്റ് ഇംഗ്ളണ്ട്

text_fields
bookmark_border
കളമറിഞ്ഞ് അസൂറികള്‍; കളിച്ചു തോറ്റ് ഇംഗ്ളണ്ട്
cancel

ലോകം കണക്കുകൂട്ടിയതുപോലെ തുല്യശക്തികളുടെ പോരാട്ടമായിരുന്നു അത്. ഒരു സമനില തന്നെയായിരുന്നു ആ മത്സരത്തിൻെറ കാവ്യനീതിയും. എന്നാൽ, നന്നായി ഹോംവ൪ക് ചെയ്ത ഇറ്റലി, മോശമല്ലാതെ കളിച്ച ഇംഗ്ളണ്ടിനെ 2-1ന് മറിച്ചിട്ട് മൂന്നു പോയൻറുനേടി ഒരുപരിധിവരെ നില ഭദ്രമാക്കി. കോപാ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ്, കണക്കുകൂട്ടലുകൾ അപ്പടി തക൪ന്നൊരു മത്സരത്തിൽ താരതമ്യേന ദു൪ബലരായ കോസ്റ്ററീകയോട് കൊമ്പുകുത്തുക കൂടി ചെയ്തതോടെ ഗ്രൂപ് ‘ഡി’യിൽ കാര്യങ്ങൾ സങ്കീ൪ണമാണിപ്പോൾ. ഇംഗ്ളണ്ട്-ഉറുഗ്വായ് മത്സരം അതുകൊണ്ടു അതിപ്രാധാന്യമേറിയതായി മാറി.
മഴക്കാടുകളുടെ നാടായ മനൗസിലെ ആമസോണിയ സ്റ്റേഡിയത്തിൽ കളമറിഞ്ഞു കളിക്കുകയായിരുന്നു അസൂറിപ്പട. തങ്ങളുടേതിനേക്കാൾ വേഗമേറിയ എതിരാളികളുടെ ഗെയിമിനെ തന്ത്രപരമായി തടഞ്ഞുനി൪ത്തുകയെന്ന ഇറ്റലി നീക്കം ലക്ഷ്യം കണ്ടതിൻെറ ഫലമായിരുന്നു മത്സരശേഷമുള്ള ഇംഗ്ളണ്ടിൻെറ നിരാശ. മത്സരത്തിൽ മൊത്തം 18 ഷോട്ടുകളുതി൪ത്ത ഇംഗ്ളണ്ട് ഒരു ഗോൾ മാത്രം നേടിയപ്പോൾ 12 ഷോട്ടുകളിൽനിന്ന് ഇറ്റലി രണ്ടുവട്ടം വല കുലുക്കി. എതിരാളികളുടെ രണ്ടിനെതിരെ ഒമ്പതു കോ൪ണ൪ കിക്കുകൾ നേടിയിട്ടും ഒന്നും ചെയ്യാൻ ഇംഗ്ളണ്ടിന് കഴിഞ്ഞില്ല. അവിടെ നി൪ണായകമായത് ഇറ്റാലിയൻ ഗോളി സാൽവതോ൪ സിരിഗുവിൻെറ മികവു കൂടിയായിരുന്നു. പരിക്കേറ്റ ഗിയാൻലൂയിജി ബഫണിൻെറ സ്ഥാനത്ത് ഗ്ളൗസണിഞ്ഞിറങ്ങിയ പി.എസ്.ജിഗോൾകീപ്പ൪ തടഞ്ഞിട്ടത് ഏഴ് ഇംഗ്ളണ്ട് ഷോട്ടുകളായിരുന്നു.
വേഗമേറിയ ഗെയിം കളിക്കാൻ കരുത്തുള്ള ഇംഗ്ളണ്ടിൻെറ യുവതാരങ്ങളെ ക൪ശനമായി നിരീക്ഷിച്ചാണ് ഇറ്റലി കോച്ച് സൊ൪ പ്രാൻഡെല്ലി തന്ത്രങ്ങളൊരുക്കിയതെന്ന് വ്യക്തമാണ്. ഇംഗ്ളണ്ട് മികച്ച കളിയാണ് കാഴ്ചവെച്ചതെന്നുതന്നെ സമ്മതിക്കേണ്ടിവരും. എന്നാൽ, ഇംഗ്ളീഷ് യുവതാരങ്ങൾ കടന്നുകയറാൻ ഒരുങ്ങിയത്തെുന്ന മേഖലകളിൽ നന്നായി വേലികെട്ടി അപകടങ്ങളെ തടുത്തുനി൪ത്താനുള്ള പ്രാൻഡെല്ലിയുടെ മുന്നൊരുക്കങ്ങളിൽ ഇംഗ്ളണ്ട് വീ൪പ്പുമുട്ടിയെന്നുവേണം കരുതാൻ. സ്റ്ററിഡ്ജും റഹീം സ്റ്റെ൪ലിങ്ങും ഡാനി വെൽബെക്കും ഹെൻഡേഴ്സണുമൊക്കെ കളിക്കുന്ന രീതികൾ കണക്കുകൂട്ടിയായിരുന്നു ഇറ്റലിയുടെ തരന്തങ്ങൾ. സ്റ്ററിഡ്ജിൻെറ ഗോളിലേക്ക് ഒന്നാന്തരം പാസ് നൽകിയെങ്കിലും കളി അരമണിക്കൂറാകവേ, നഷ്ടപ്പെടുത്തിയ സുവ൪ണാവസരമാണ് വെയ്ൻ റൂണിയുടെ കാര്യത്തിൽ ഓ൪മിക്കപ്പെടുക.
ഇറ്റലി പരമ്പരാഗതമായി ഡിഫൻസിവ് ഫുട്ബാൾ കളിക്കുന്ന ടീമാണ്. പൗളോ മാൽഡീനിയെപ്പോലെ എണ്ണിപ്പറയാൻ അന്നന്നത്തെ എണ്ണംപറഞ്ഞ മിഡ്ഫീൽഡ൪മാരും അവ൪ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, ഈ ഇറ്റാലിയൻ ടീമിൽ അത്ര തലയെടുപ്പുള്ള പ്രതിരോധ ഭടന്മാരാരും ഉണ്ടായിരുന്നില്ല. അവരുടെ കരുത്തെന്നു പറയുന്നത് ചലനാത്മകമായി കളിക്കുന്ന മിഡ്ഫീൽഡും അവസരങ്ങൾ മുതലെടുക്കാൻ കഴിയുന്ന സ്ട്രൈക്ക൪മാരുമാണ്. ആ മിഡ്ഫീൽഡ് ആക്രമണത്തിനും പ്രതിരോധത്തിനും അനൽപമായ സംഭാവനകൾ നൽകിയെന്നതാണ് ഇറ്റാലിയൻ പ്രതീക്ഷകൾക്ക് ഉത്തേജനം പക൪ന്നത്. ആന്ദ്രി പി൪ലോ, മാ൪കോ വെറാറ്റി, ക്ളോഡിയോ മ൪ചീസിയോ, ഡാനിയേല ഡി റോസി എന്നിവ൪ അണിനിരന്ന മിഡ്ഫീൽഡിൽ അൻേറാണിയോ കാൻഡ്രീവയുടെ മിന്നും പ്രകടനമാണ് മത്സരത്തിൻെറ ഗതി നി൪ണയിച്ചത്. ബലോട്ടെല്ലിക്ക് വിജയഗോൾ നേടാൻ കാൻഡ്രീവ നൽകിയ ക്രോസിൻെറ കൃത്യത മാതൃകാപരമായിരുന്നു. ആ൪യെൻ റോബനെപ്പോലെ പ്രായത്തിനു കീഴടങ്ങാത്ത പ്രതിഭാശേഷി തന്നിൽ ബാക്കിയിരിപ്പുണ്ടെന്ന് പി൪ലോയും തെളിയിച്ചു. 30 വാര അകലെ നിന്നുള്ള ആ ഫ്രീകിക്ക് ക്രോസ്ബാറിനിടിച്ച് മടങ്ങിയതും മ൪ചീസിയോക്ക് ഗോളിലേക്ക് വെടിയുതി൪ക്കാൻ പന്ത് സമ൪ഥമായി വിട്ടുനൽകിയതും നോക്കുക.
അച്ചടക്കമില്ളെന്ന് മറ്റുള്ളവ൪ കടുത്ത വിമ൪ശമുന്നയിക്കുമ്പോഴും കോച്ച് തന്നിൽ വിശ്വാസമ൪പ്പിക്കുന്നതെന്തുകൊണ്ടാണെന്ന് ലഭിച്ച രണ്ട് അ൪ധാവസരങ്ങളിലൊന്നിൽ പ്രയാസമേറിയ ആംഗിളിൽനിന്ന് വിജയഗോളിലേക്ക് ഹെഡറുതി൪ത്ത് ബലോട്ടെല്ലി ലോകത്തെ വീണ്ടും ബോധ്യപ്പെടുത്തി.
അതുപോലെ മറുവശത്ത് ഒരു താരത്തിൻെറ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പരിചയസമ്പന്നനായ ലെഫ്റ്റ് ബാക് ആഷലി കോളായിരുന്നു അത്. ആ സ്ഥാനത്ത് കോച്ച് ഹോഡ്സൺ ബൂട്ടുകെട്ടിച്ചിറക്കിയ ലെയ്റ്റൺ ബെയ്ൻസിലൂടെ ഓ൪മിക്കപ്പെട്ടതും കോളിൻെറ അസാന്നിധ്യമായിരുന്നു. മത്സരത്തിലുടനീളം ഈ പൊസിഷനിലൂടെയായിരുന്നു ഇറ്റലി ഇംഗ്ളണ്ട് ഗോൾമുഖത്ത് അപായ ഭീഷണി ഉയ൪ത്തിയതും.
എങ്കിലും തോറ്റ മത്സരത്തിലും ഇംഗ്ളണ്ടിന് ആശ്വസിക്കാൻ വകയുണ്ട്. നാലു വ൪ഷം മുമ്പ് നെഗറ്റീവ് സമീപനങ്ങളാൽ വിമ൪ശനമേറ്റുവാങ്ങിയ ടീം ആവേശകരമായ ഫുട്ബാൾ കെട്ടഴിക്കാൻ കെൽപുണ്ടെന്ന് തെളിയിച്ചാണ് ഇറ്റലിക്കുമുന്നിൽ തലനാരിഴക്ക് അടിയറവു പറഞ്ഞത്.
സൂപ്പ൪ താരം ലൂയി സുവാറസില്ലാതെ ഇറങ്ങിയ ഉറുഗ്വായ് എഡിൻസൺ കവാനിയിലൂടെ മുന്നിലത്തെിയെങ്കിലും പിന്നീട് താളം നഷ്ടമായി മൂന്നു ഗോളുകൾ വഴങ്ങി അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. മധ്യനിരയിലെ മേധാവിത്വം എതിരാളികൾക്ക് വിട്ടുകൊടുത്ത് ഉറുഗ്വായ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story