വെടിനിര്‍ത്തല്‍ പാലിച്ചാല്‍ മാത്രം പാകിസ്താനുമായി ചര്‍ച്ച –ജെയ്റ്റ് ലി
text_fieldsശ്രീനഗ൪: വെടിനി൪ത്തൽ കരാ൪ ലംഘിക്കുകയും നുഴഞ്ഞുകയറ്റം തുടരുകയും ചെയ്താൽ പാകിസ്താനുമായുള്ള ച൪ച്ച തുടരാനാവില്ളെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
നിയന്ത്രണ രേഖയിലെ ഇത്തരം പ്രവണതകൾ പൂ൪ണമായി നി൪ത്തി സ്ഥിതി ശാന്തമായാൽ മാത്രമേ ച൪ച്ചയുമായി മുന്നോട്ടുപോകാൻ കഴിയൂ. ഇതിനായി രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം വള൪ത്തിയെടുക്കണം. അയൽരാജ്യങ്ങളുമായി സൗഹൃദവും സമാധാനവും സ്ഥാപിക്കാൻ ഇന്ത്യ എല്ലാ ശ്രമവും നടത്തുമെന്നും ദ്വിദിന കശ്മീ൪ സന്ദ൪ശനത്തിനുശേഷം അദ്ദേഹം മാധ്യമപ്രവ൪ത്തകരോട്പറഞ്ഞു. കശ്മീരിലെ നിയന്ത്രണരേഖയിലും ജെയ്റ്റ്ലി സന്ദ൪ശനം നടത്തി. ജമ്മു-കശ്മീ൪ ഗവ൪ണ൪ എൻ.എൻ. വോറ, മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല, സൈനിക മേധാവികൾ എന്നിവരുമായി ജെയ്റ്റ്ലി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. നിയന്ത്രണ രേഖയിലെ സൈനികരുടെ നിസ്വാ൪ഥ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സൈനിക മേധാവി ജനറൽ ബിക്രം സിങ് ഒപ്പമുണ്ടായിരുന്നു. പ്രതിരോധ മന്ത്രിയായ ശേഷം ജെയ്റ്റ്ലിയുടെ ആദ്യ കശ്മീ൪ സന്ദ൪ശനമായിരുന്നു ഇത്.
മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല ജെയ്റ്റ്ലിയുമായി ച൪ച്ചനടത്തി. ഒരു മണിക്കൂ൪ നീണ്ട ച൪ച്ച ഫലപ്രദമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാകാര്യത്തിൽ സംസ്ഥാന, കേന്ദ്ര സ൪ക്കാറുകൾ കൂടുതൽ സഹകരിച്ചു പ്രവ൪ത്തിക്കാൻ ധാരണയായി. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനുള്ള പദ്ധതിയും ധനവകുപ്പിൻെറ കൂടി ചുമതലയുള്ള ജെയ്റ്റ്ലി ച൪ച്ചയിൽ വിഷയമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.