ഭരണകൂടം ജനതയെ കീറിമുറിക്കുന്നത് ഇങ്ങനെയൊക്കെയാണ്...
text_fieldsകോഴിക്കോട്: ‘തടവറ അഴികൾക്കിടയിലൂടെ ഉപ്പയെ ഒന്ന് തൊടാൻ പോലും അനുവദിച്ചില്ല. ഒരു ഉമ്മവെക്കാൻ, ഉപ്പാ എന്ന് വിളിക്കാൻ എല്ലാറ്റിനും അവ൪ തടസ്സംനിന്നു. ഒന്നിച്ച് കാണാതിരിക്കാൻ നിരന്തരം കേസുകൾ ഉണ്ടാക്കി ഉമ്മ കോയമ്പത്തൂരിൽ വരുന്നത് വിലക്കി. ചെറുപ്പം മുതൽ വളരെക്കുറച്ചേ ഉപ്പയെ അടുത്ത് കിട്ടിയിട്ടുള്ളൂ. ഒമ്പതര വ൪ഷത്തിന് ശേഷം നിരപരാധിയായി പുറത്തുവന്നപ്പോൾ വീണ്ടും ഇതേ അനുഭവം ഉണ്ടാവുമെന്ന് കരുതിയില്ല. ഇപ്പോൾ ഒരു കണ്ണിൻെറ കാഴ്ച പൂ൪ണമായി നഷ്ടപ്പെട്ടു; മറ്റേ കണ്ണ് മുക്കാൽ ഭാഗവും. രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ട അവസ്ഥയാണ്. മരുന്നുകൾ ഫലിക്കാത്തതിനാൽ ശസ്ത്രക്രിയ മാത്രമാണ് വഴി. പ്രമേഹം ക്രമാതീതമായതിനാൽ അതിന് പുറത്തെ ആശുപത്രിയിലേക്ക് മാറ്റണം. ജാമ്യാപേക്ഷ കോടതി നിരന്തരം നിരസിക്കുകയാണ്. തെറ്റ് ചെയ്തിട്ടില്ളെന്ന് എല്ലാ സാക്ഷികളും പറഞ്ഞിട്ടും എന്തിനാണ് ഒരു മനുഷ്യനെ ഇങ്ങനെ തടവറയിൽ കിടത്തുന്നത്? ദുരനുഭവങ്ങളിൽ മനംനൊന്ത് വല്യുപ്പക്ക് പക്ഷാഘാതം പിടിപെട്ടു. വല്യുമ്മ കാൻസ൪ ബാധിതയായി. എന്നാലും നിരാശരല്ല. ജൂൺ 30ന് ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. എല്ലാവരും പ്രാ൪ഥിക്കണം.’ അബ്ദുന്നാസി൪ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ വാക്കുകളാണിത്.
കോഴിക്കോട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച ‘കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പ്’ പരിപാടിയാണ് നീതിനിഷേധിക്കപ്പെട്ടവരോടുള്ള ഐക്യദാ൪ഢ്യമായി മാറിയത്. മഅ്ദനിക്കെതിരായ കുറ്റപത്രം അന്താരാഷ്ട്ര അജണ്ടയുടെ ഭാഗമാണെന്ന് അഭിഭാഷകൻ ഉസ്മാൻ പറഞ്ഞു. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേ൪ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി മുഹമ്മദ് സക്കരിയ, കണ്ണൂരിലെ മുഹമ്മദ് ഷമീ൪, ഷറഫുദ്ദീൻ, ഉമ൪ മൗലവി, സുബൈ൪ പടുപ്പ്, മനാഫ്, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട പ്രാണേഷ്കുമാറിൻെറ പിതാവ് ഗോപിനാഥൻ പിള്ള എന്നിവരും തെളിവ് സമ൪പ്പിക്കാൻ എത്തി.
പ്രതിചേ൪ക്കപ്പെട്ടതോടെ പരപ്പനങ്ങാടിയിലെ സക്കരിയയുടെ വീട്ടുകാ൪ക്ക് കുടുംബക്കാരിൽനിന്നും നാട്ടുകാരിൽനിന്നും ബഹിഷ്കരണം നേരിടേണ്ടിവന്ന ദുരന്തകഥ ബന്ധുവും ഫ്രീ സക്കരിയ ആക്ഷൻ ഫോറം സാരഥിയുമായ ശുഐബ് കോണിയത്ത് വിവരിച്ചു.
ബംഗളൂരു സ്ഫോടനത്തിനായി തടിയൻറവിട നസീറിനും സ൪ഫറാസ് നവാസിനും പണം എത്തിക്കാൻ ഇടനിലക്കാരനായി പ്രവ൪ത്തിച്ചതായി ആരോപിച്ച് ദുബൈയിൽനിന്ന് ഡൽഹിയിൽ എത്തിച്ച മുഹമ്മദ് ഷമീറിനെക്കുറിച്ച് അടുത്ത ദിവസം പൊലീസ് കൊടുത്ത വാ൪ത്ത റിപ്പബ്ളിക് ദിനത്തിൽ സ്ഫോടനത്തിനത്തെിയ ഭീകരവാദി പിടിയിൽ എന്നായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.