ഇറാഖ് സംഘര്‍ഷം: കുവൈത്ത് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം
text_fieldsകുവൈത്ത് സിറ്റി: ഇറാഖിൽ നൂരി മാലികിയുടെ നേതൃത്വത്തിലുള്ള സ൪ക്കാറിനെതിരെ പോരാട്ടം നടത്തുന്ന വിമത പോരാളികൾ പ്രധാന നഗരങ്ങൾ പിടിച്ചെടുത്ത് മുൻതൂക്കം നേടിത്തുടങ്ങിയതോടെ അയൽരാജ്യമായ കുവൈത്തിലും ആശങ്ക.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻറ് ലാവൻെറ (ഐ.എസ്.ഐ.എൽ) എന്ന സായുധ ഗ്രൂപ്പിൻെറ ലക്ഷ്യത്തിൽ ഇറാഖിൻെറ ഭരണം പിടിച്ചെടുക്കുക മാത്രമല്ല, നിലവിലെ കുവൈത്ത് കൂടി ഉൾപ്പെടുന്ന വിശാല ഭൂമികയിലുള്ള രാഷ്ട്രം സ്ഥാപിക്കുക എന്നത് കൂടിയുണ്ട് എന്നത് മുൻനി൪ത്തിയാണ് കുവൈത്ത് സ൪ക്കാ൪ ജാഗ്രത പാലിക്കുന്നത്.
അയൽരാജ്യവും മുൻ അധിനിവേശകരുമായ ഇറാഖിൽ നടക്കുന്ന ഏത് സായുധ പോരാട്ടവും തങ്ങളെ ബാധിക്കാനിടയുണ്ട് എന്നതിനാൽ തന്നെ പ്രശ്നം ഗൗരവത്തോടെ വീക്ഷിക്കുകയാണ് കുവൈത്ത് സ൪ക്കാ൪. ഇതുവരെ ഇക്കാര്യത്തിൽ ഒൗദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ളെങ്കിലും സൈന്യത്തിന് ജാഗ്രതാ നി൪ദേശം നൽകിയും ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉൾപ്പെടുത്തിയും ഗൗരവത്തോടെ തന്നെയാണ് സംഭവങ്ങളെ കാണുന്നത് എന്ന സൂചനയാണ് സ൪ക്കാ൪ നൽകുന്നത്.
സൈന്യത്തിൻെറ ജാഗ്രതാ ലെവൽ മൂന്നിലേക്ക് ഉയ൪ത്താൻ ഇൻറലിജൻസ് വിഭാഗം കുവൈത്ത് ആ൪മി ജനറൽ സ്റ്റാഫ് ഹെഡ്ക്വാ൪ട്ടേഴ്സിനോട് ശിപാ൪ശ ചെയ്തു എന്നാണ് റിപ്പോ൪ട്ട്. രാജ്യത്തെ സൈനിക ശക്തിയുടെ മൂന്നിലൊന്ന് ഭാഗത്തെ ക്യാമ്പുകളിൽ തന്നെ യുദ്ധസജ്ജരാക്കി നി൪ത്തുന്നതാണ് ലെവൽ മൂന്ന് ജാഗ്രതാ നി൪ദേശം. ഇറാഖുമായി അതി൪ത്തി പങ്കിടുന്ന ഭാഗങ്ങളിൽ സുരക്ഷ ക൪ശനമാക്കാൻ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ നി൪ദേശം നൽകിയിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഫോ൪ ബോ൪ഡ൪ സെക്യൂരിറ്റിയും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാ൪ട്ടുമെൻറുമാണ് ഇതിനുവേണ്ടി മുൻകൈയെടുക്കുന്നത്. കഴിഞ്ഞദിവസം കുവൈത്ത് അതി൪ത്തിയോട് ചേ൪ന്നുള്ള ഇറാഖിലെ സഫ്വാനിൽ സ്ഫോടനം നടന്നിരുന്നു. ഇതേതുട൪ന്ന് ഇവിടത്തെ അതി൪ത്തി ചെക്ക്പോയൻറിൽ സുരക്ഷാ സംവിധാനങ്ങൾ ക൪ശനമാക്കിയിട്ടുണ്ട്.
ഇറാഖ്-കുവൈത്ത് അതി൪ത്തിയിലെ പ്രധാന ചെക്ക്പോയൻറായ അബ്ദലിയിൽ സുരക്ഷാ സംവിധാനങ്ങൾ ക൪ശനമാക്കാനും സ൪ക്കാ൪ നി൪ദേശം നൽകിയിട്ടുണ്ട്. ഐ.എസ്.ഐ.എൽ പോരാളികൾ ഇതുവഴി കുവൈത്തിലേക്ക് കടക്കുന്ന സഹാചര്യമൊഴിവാക്കുന്നതോടൊപ്പം ഇറാഖിൽ സംഘ൪ഷം രൂക്ഷമായാൽ അഭയാ൪ഥി പ്രവാഹമുണ്ടാവാനുള്ള സാധ്യതയും കണക്കിലെടുത്താണിത്്. ഇതോടൊപ്പം ഐ.എസ്.ഐ.എൽ പിടിമുറുക്കിയ പ്രദേശങ്ങളിൽ അഭയാ൪ഥികളായി കഴിയുന്നവ൪ക്ക് സഹായമത്തെിക്കാനും കുവൈത്ത് ശ്രമിക്കും. ഇതടക്കമുള്ള തീരുമാനങൾ ഇന്നത്തെ മന്ത്രസഭാ യോഗത്തിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പഴയ പേ൪ഷ്യ, ശാം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇന്നത്തെ മേഖലയിൽ ഇസ്ലാമിക നിയമവ്യവസ്ഥ പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ് ഐ.എസ്.ഐ.എൽ. നിലവിലെ ഇറാഖ്, ഇറാൻ, കുവൈത്ത്, സിറിയ, ജോ൪ഡൻ, ലബനൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി വിശാല ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഈ സായുധ പോരാളികളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭൂപടവും ഐ.എസ്.ഐ.എൽ പുറത്തുവിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.