പരിക്കേല്‍പിതെ നാനുക് : മസീറയും സാധാരണ ഗതിയിലേക്ക്
text_fieldsമസ്കത്ത്: ഒമാനിൽ സംഭ്രമത്തിൻെറ മണിക്കൂറുകൾ സമ്മാനിച്ച നാനൂക് കൊടുങ്കാറ്റ് ആ൪ക്കും പരിക്കേൽപിക്കാതെ കടന്ന് പോയത് സ്വദേശികളിലും വിദേശികളിലും ആശ്വാസം പക൪ന്നു. മസീറയിലെയും റാസുൽ ഹദ്ദിലെയും താമസക്കാ൪ക്കാണ് നാനൂക് ആശങ്കയുടെ മണിക്കൂറുകൾ സമ്മാനിച്ചത്. ഒമാനിൽ ആഞ്ഞടിക്കുകയാണെങ്കിൽ ഏറെ നാശ നഷ്ടങ്ങൾ വിതക്കുമെന്ന് കരുതിയിരുന്ന നാനൂകിനെ നേരിടാൻ അധികൃതരും ജനങ്ങളും വലിയ മുന്നൊരുക്കങ്ങ്ാണ് നടത്തിയത്. മസീറയിൽ ഒഴിഞ്ഞു പോയ വിദേശികളും സ്വദേശികളും തിരിച്ചത്തൊൻ തുടങ്ങിയതോടെ മസീറ സാധാരണ ഗതിയിലേക്ക് നീങ്ങി. സൂ൪ വെള്ളിയാഴ്ച രാത്രി മുതൽ തന്നെ സാധാരണ ഗതിയിലേക്ക് നീങ്ങിയിന്നു. മസീറയിൽ നിന്നും ഒഴിഞ്ഞു പോയ 20 ശതമാനം താമസക്കാരും ഞായറാഴ്ചയോടെ തിരിച്ചു വന്നതാതായി സാമൂഹിക പ്രവ൪ത്തകനായ കൊല്ലം സ്വദേശി കലേഷൻ പറഞ്ഞു. അടച്ചിട്ട കടകൾ എല്ലാം തുറന്ന് പ്രവ൪ത്തിക്കാൻ തുടങ്ങി. ജനങ്ങൾ പൂ൪ണ്ണമായി തിരിച്ചത്തൊൻ ഒരാഴ്ചയെങ്കിലുമെടുക്കും. ഓരോ കപ്പലിലും പരമാവധി 35 വാഹനങ്ങൾ കയറ്റാൻ കഴിയും. ഞായാറാഴ്ച അഞ്ച് തവണ കപ്പൽ സ൪വീസ് ഉണ്ടായിരുന്നു.
മസീറയിൽ നിന്ന് മാതൃ രാജ്യ തീരമായ ശന്നയിലേക്ക് ഒന്നര മണീക്കൂ൪ സമയം കപ്പലിലിരിക്കണം. താമസക്കാരായ സ്വദേശികൾ എല്ലാം മസീറ വിട്ടിരുന്നു. വിദേശികളിൽ 95 ശതമാനവും മസീറ വിട്ടതായി അദ്ദേഹം പറഞ്ഞു. പത്തിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമാണ് പോവാതെ തങ്ങിയത്. സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്ക് സ്ഥലം വിടരുതെന്ന് നി൪ദ്ദേശമുണ്ടായതിനാൽ അവരും മസീറയിൽ തങ്ങിയിരുന്നു. എന്നാൽ ഞായറാഴ്ച വൈകുന്നേരം ഇവിടെ മൂടിയ കെട്ടിയ അന്തരീക്ഷമാണുള്ളത്. ഇത് ചെറിയ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതൽ തന്നെ മസീറയിൽ നിന്ന് രക്ഷപ്പെടാൻ കപ്പലിൽ നല്ല തിരക്കുണ്ടായിരുന്നതായി ഇപ്പോൾ മസ്കത്തിലുള്ള മലയാളി സമാജം പ്രസിഡൻറ് നാസ൪ പുതുശ്ശേരി ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ജനങ്ങൾ മറുകരയിലത്തൊൻ തിരക്ക് കൂട്ടിയതിനാൽ പൊലീസ് ഏറെ പണിപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
മസീറയിൽ നിന്ന് പുറത്ത് പോവാത്തവ൪ക്ക് പ്രകൃതി ദുരന്തമുണ്ടായാൽ താമസിക്കാൻ മൂന്ന് ഒമാനി സ്കൂളുകൾ ഒരുക്കി വെച്ചിരുന്നു. ആവശ്യമെങ്കിൽ ഇവിടെ ഭക്ഷണമത്തെിക്കാനും പദ്ധതികൾ തയ്യാറാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. മഴയുണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതിയിരുന്ന സൂറിൽ വൻ ഒരുക്കങ്ങളാണ് അധികൃത൪ നടത്തിയത്. ബുധനാഴ്ച മുതൽ തന്നെ സൈന്യത്തെ സജ്ജമാക്കി നി൪ത്തുകയും റെഡ് അലേ൪ട്ട് പ്രഖ്യാപിക്കുകയും ചെയതിരുന്നു. സൂ൪ മുനിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ്, പരിസ്ഥിതി മന്ത്രാലയം, മുനിസിപ്പൽ കൗൺസിൽ തുടങ്ങിയവയിലെ ഉദ്യോഗസ്ഥ൪ ജാഗ്രമായി നി൪ത്തിയിരുന്നു. ആരോഗ്യ മന്ത്രാലയവും വിപുലമായ സജ്ജീകരണം ഒരുക്കിയിരുന്നു.
ആശുപത്രി ജീവനക്കാ൪ക്ക് അവധിയെടുക്കരുതെന്ന് അറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി വിതരണ കമ്പനിയും മറ്റും വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. കാറ്റി ശക്തി കുറഞ്ഞുവെന്നറിയിപ്പുണ്ടായ വെള്ളിയാഴ്ച രാത്രി മുതലാണ് ഉദ്യോഗസ്ഥ൪ പിരിഞ്ഞു പോയത്. ബുധനാഴ്ച മുതൽ തന്നെ ജനങ്ങളിൽ ആശങ്കയുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ സൂറിൽ ചാറ്റൽ മഴയും ചെറിയ കാറ്റും അടിച്ചത് എല്ലാ വരിലും പരിഭ്രാന്തിയുണ്ടാക്കിയതായി സൂറിലെ സാമൂഹിക പ്രവ൪ത്തകനായ വള്ള്യാട് സ്വദേശി അബ്ദുൽ റസാഖ് പറഞ്ഞു.
എല്ലാവരും വെള്ളവും മെഴുകു തിരിയും വാങ്ങി കുട്ടിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവ൪ ഫ൪ണിച്ചറുകളും മറ്റും മാറ്റിയിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച മസ്ജിദുകളിൽ ഇമാമുമാ൪ പ്രത്യേക പ്രാ൪ഥനകൾ നടത്തിയിരുന്നു. രാജ്യത്ത് ദുരന്തങ്ങൾ ഉണ്ടാവുന്നത് മനുഷ്യ൪ അതിക്രമങ്ങൾ പ്രവ൪ത്തിക്കുന്നത് കൊണ്ടാണെന്നും അതിനാൽ മൂല്യങ്ങളിലേക്ക് മടങ്ങണമെന്നും ഇമാമുമാ൪ ഉദ്ബോധനം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.