ഉത്തരവ് ഇറങ്ങാത്തകാര്യം മറന്നു; നോട്ടീസ് പിന്‍വലിച്ച് സര്‍വകലാശാല തടിയൂരി
text_fieldsകൊച്ചി: അക്കാദമിക് കൗൺസിൽ പുന$സംഘടിപ്പിച്ച് ഉത്തരവിറങ്ങിയില്ളെന്ന കാര്യം സംസ്കൃത സ൪വകലാശാലാ അധികൃത൪ മറന്നുപോയി.
അക്കാദമിക് കൗൺസിൽ യോഗം ചേരാൻ നോട്ടീസും ഇറക്കി അജണ്ടയും നിശ്ചയിച്ച ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്. ഒടുവിൽ നോട്ടീസ് പിൻവലിച്ച് സ൪വകലാശാല തടിയൂരി.
ആറുമാസത്തിൽ ഒരിക്കൽ യോഗം ചേരേണ്ട അക്കാദമിക് കൗൺസിൽ സംസ്കൃത സ൪വകലാശാലയിൽ കഴിഞ്ഞ ഒരുവ൪ഷമായി ചേ൪ന്നിട്ടില്ല. മൂന്നുവ൪ഷത്തിൽ ഒരിക്കലാണ് അക്കാദമിക് കൗൺസിൽ പുന$സംഘടിപ്പിക്കേണ്ടത്.
ചാൻസല൪ കൂടിയായ ഗവ൪ണറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കേണ്ടത്. സ൪വകലാശാലയിലെ ഫാക്കൽറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് അധ്യാപകരെ കൂടാതെ ഒമ്പത് ഡീൻമാ൪, പി.ജി, റിസ൪ച്ച് വിദ്യാ൪ഥികളുടെ പ്രതിനിധികൾ, പുറമേനിന്നുള്ള അഞ്ച് വിദഗ്ധ൪ എന്നിവരെ ഗവ൪ണ൪ നാമനി൪ദേശം ചെയ്താണ് അക്കാദമിക് കൗൺസിൽ പുന$സംഘടിപ്പിക്കേണ്ടത്.
സാധാരണഗതിയിൽ കൗൺസിൽ യോഗം ചേരുന്നതിന് ഒരുമാസം മുമ്പെങ്കിലും ഇതിൻെറ നടപടി ക്രമങ്ങൾ ആരംഭിക്കും. പ്രമേയങ്ങളും മറ്റും ക്ഷണിച്ചുകൊണ്ട് 14 ദിവസം സമയം അനുവദിച്ച് ആദ്യം നോട്ടീസ് നൽകണം. ഈ സമയത്തിനുശേഷം അജണ്ടയും യോഗ തീയതിയും അറിയിച്ച് 14 ദിവസത്തെ നോട്ടീസ് വീണ്ടും നൽകണം. ഫലത്തിൽ 28 ദിവസം മുമ്പെങ്കിലും ഇതുസംബന്ധിച്ച് നോട്ടീസ് നൽകണമെന്ന് ചുരുക്കം.
ചാൻസല൪കൂടിയായ ഗവ൪ണറുടെ മാറ്റം, ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ ഒരുവ൪ഷത്തോളമായി ഇവിടെ അക്കാദമിക് കൗൺസിൽ യോഗം ചേ൪ന്നിരുന്നില്ല. അതിനിടെ കൗൺസിലിൻെറ കാലാവധി കഴിയുകയും ചെയ്തു.
പുതിയ കൗൺസിൽ രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങുമെന്ന് കരുതി അക്കാദമിക് കഴിഞ്ഞ വെള്ളിയാഴ്ച യോഗം ചേരുന്നതിനുള്ള തീയതി നിശ്ചയിച്ചു.
അജണ്ടയടക്കമുള്ള നോട്ടീസ് ഡിപാ൪ടുമെൻറ് തലവന്മാ൪ക്കും മറ്റും അയച്ചശേഷമാണ് വിജ്ഞാപനം ഇറങ്ങിയില്ളെന്ന കാര്യം സ൪വകലാശാലാ അധികൃത൪ ശ്രദ്ധിച്ചത്. പ്രതീക്ഷിച്ചപോലെ ഉത്തരവ് ഇറങ്ങാതിരുന്നതിനെ തുട൪ന്ന് യോഗ നോട്ടീസ് പിൻവലിച്ച് അധികൃത൪ തടിയൂരുകയായിരുന്നു.
സ൪വകലാശാലയിൽനിന്ന് വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെ ആദരിക്കുന്നതിന് കഴിഞ്ഞ 20ന് ഗവ൪ണ൪ ഷീല ദീക്ഷിത് സ൪വകലാശാലയിൽ എത്തിയിരുന്നു. അന്നും പക്ഷേ, വിജ്ഞാപനം ഇറങ്ങാത്തകാര്യം ആരും ഗവ൪ണറുടെ ശ്രദ്ധയിൽപെടുത്തിയതുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.