റെയില്‍ യാത്ര, ചരക്ക് കൂലി കൂട്ടാന്‍ റെയില്‍വേ ശിപാര്‍ശ
text_fieldsന്യൂഡൽഹി: റെയിൽവേ യാത്രാ കൂലിയും ചരക്കു കൂലിയും കുത്തനെ കൂട്ടാൻ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരക്ക് വ൪ധനയില്ലാതെ മുന്നോട്ടുപോകാനാവില്ളെന്നാണ് റെയിൽവേ മന്ത്രാലയത്തിൻെറ നിലപാട്. യാത്രാ നിരക്കിൽ 6.5 ശതമാനവും ചരക്കു കൂലിയിൽ 10 ശതമാനവും വ൪ധന വേണമെന്നാണ് റെയിൽവേ ബോ൪ഡ് സ൪ക്കാറിന് നൽകിയ ശിപാ൪ശ. ഇക്കാര്യം റെയിൽവേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അറിയിക്കും. നി൪ദേശം സ്വീകരിക്കണോ, തൽക്കാലം നിരാകരിക്കണോ എന്ന് റെയിൽവേ മന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമാകും. നി൪ദേശം അംഗീകരിക്കപ്പെട്ടാൽ മോദി സ൪ക്കാറിൻെറ ആദ്യ റെയിൽവേ ബജറ്റിൽ നിരക്ക് വ൪ധന ഉണ്ടായേക്കും.
ജൂലൈ രണ്ടാം വാരമാണ് റെയിൽവേ ബജറ്റ് അവതരണം. പ്രതിസന്ധി മറികടക്കാൻ നിരക്ക് വ൪ധനയല്ലാതെ എളുപ്പവഴിയില്ളെന്ന് വരുമ്പോൾ പ്രശ്നം മോദി സ൪ക്കാറിന് കടുത്ത പരീക്ഷണമാണ്. ആദ്യ ബജറ്റിൽതന്നെ നിരക്കുവ൪ധന പ്രഖ്യാപിക്കേണ്ടിവരുന്നതിൻെറ പരിക്ക് ചെറുതായിരിക്കില്ല. അതിനാൽ, വ൪ധന സംബന്ധിച്ച പ്രഖ്യാപനം ബജറ്റ് കഴിയുന്നതുവരെ നീട്ടിവെക്കാനുള്ള സാധ്യതയും ച൪ച്ചയിലുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.