ചിലി ചീറ്റി; സ്പെയിന്‍ പുറത്ത് (2-0)
text_fieldsറയോ ഡെ ജനീറോ: ഫിഫ ലോകകപ്പിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ പുറത്ത്. ഗ്രൂപ് ബിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെയാണ് സ്പെയിനിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ശരാശരിക്കടുത്തുപോലും എത്താൻ വിഷമിച്ച സ്പെയിനിനെതിരെ എഡ്വാ൪ഡോ വ൪ഗാസാണ് (20) ആദ്യ വെടിപ്പൊട്ടിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചാൾസ് അറാൻഗസ് (44) ക്ളോസ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും സ്പെയിൻ ഗോളി ഐക൪ കസിയസിനെ കീഴടക്കിയതോടെ ചാമ്പ്യന്മാ൪ തള൪ന്നു.
ആദ്യമിനിട്ടുകളിൽ തന്നെ ലക്ഷ്യം വ്യക്തമാക്കുന്ന തരത്തിലായായിരുന്നു ചിലിയൻ മുന്നേറ്റങ്ങൾ. നീളൻ പാസുകളിലുടെ എതി൪ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ അവ൪ കിട്ടിയ അവസരങ്ങളിലെല്ലാം പന്ത് പോസ്റ്റിലേക്ക് തൊടുത്തു.
മറുവശത്ത് ഒത്തിണക്കമുള്ള നീക്കങ്ങൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടിയ സ്പെയിൻ അവസരങ്ങൾ തുറന്നെടുക്കുന്നതിൽ പിന്നിലായി. പന്ത് ചിലിയൻ ബോക്സിലേക്ക് കടന്നപ്പോഴാകട്ടെ ഗോളി ക്ളോഡിയോ ബ്രാവോ ഉരുക്കുകോട്ടപോലെ നിലനിന്നത് സ്പെയിനിൻെറ ഗോൾ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്തു. 13ാം മിനിറ്റിൽ ചിലിയൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിൽ ലഭിച്ച അവസരമാകട്ടെ സിൽവക്ക് മുതലാക്കാനുമായില്ല. വിങ്ങിൽ ഇനിയേസ്റ്റ് അധ്വാനിച്ച് കളിച്ചങ്കെിലും മുൻനിരയിൽ പന്ത് ഏറ്റുവാങ്ങി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഡീഗോ കോസ്റ്റയും സംഘവും വിജയം കണ്ടില്ല. 20ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയാണ് ചിലി ഗോൾ നീക്കം ആരംഭിച്ചത്.
സ്ഥാനം തെറ്റി നിൽക്കുന്ന എതി൪ പ്രതിരോധത്തെയും ഗോളി കസിയസിനെയും മറികടന്ന് അരാൻഗസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് വാ൪ഗാസ് ചെറിയ തലോടലോടെ വലക്കുള്ളിലാക്കി. ഗോൾ വീണതിന് പിന്നാലെ സ്പെയിൻ തിരിച്ചടിക്ക് ശ്രമിച്ചങ്കെിലും എതിരാളികളുടെ തന്ത്രങ്ങൾ മു മ്പേ അറിഞ്ഞ ചിലി ഒന്നാകെ പ്രതിരോധത്തിൽ നിരന്നു.
ഇടക്ക് കൊള്ളിയാൻ നീക്കങ്ങളിലൂടെ മറുവശത്തേക്ക് പന്തുമായി കുതിച്ച് എതിരാളികളെ ഞെട്ടിക്കാനും അവ൪ മറന്നില്ല. ഇതിനിടെ കളിച്ച് വിയ൪ത്ത സ്പെയ്ൻ പരുക്കൻ അടവുകൾ പുറത്തെടുത്ത് തുടങ്ങിയതോടെ റഫറിക്കും ജോലി കൂടി. 43ാം മിനിറ്റിൽ സ്പെയിൻ ബോക്സിന് തൊട്ടുമുന്നിൽ വെച്ച് അലക്സിസ് സാഞ്ചസ് എടുത്ത ഫ്രീകിക്ക് ഗോളി കസിയസ് തട്ടി മുന്നോട്ടിട്ടു. പന്തുകാലിൽ തടഞ്ഞതും അറാൻഗസ് ഷോട്ടുതി൪ത്തതും ഒന്നിച്ചായിരുന്നു.
പന്ത് സ്പെയിൻ വലയിൽ. (2-0). രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചുവരവിന് ശ്രമിച്ചലെും പ്രതിരോധം ഭദ്രമാക്കി ചാമ്പ്യന്മാരെ ചിലി വരിഞ്ഞുകെട്ടി.
ആദ്യമത്സരത്തിൽ നെത൪ലൻഡ്സിന് മുന്നിൽ വീണ നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ തുട൪ച്ചയായ രണ്ടുതോൽവികളോടെയാണ് ഗ്രൂപ് ഘട്ടത്തിൽ തന്നെ പുറത്തായത്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചിലി നോക്കൗട്ട് റൗണ്ട് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.