ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ശിവസേന
text_fieldsമുംബൈ: ഒക്ടോബറിൽ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേനാ സഖ്യത്തിൻെറ മുഖ്യമന്ത്രി സ്ഥാനാ൪ഥിയായി പാ൪ട്ടി പ്രസിഡൻറ് ഉദ്ധവ് താക്കറെയെ ഉയ൪ത്തിക്കാട്ടി ശിവസേന. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ സീറ്റും അധികാരത്തിലത്തെിയാൽ മുഖ്യമന്ത്രിപദവും വേണമെന്ന് ബി.ജെ.പി ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് ശിവസേനയുടെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22ൽ 21ഉം നേടിയതിൻെറ ബലത്തിലും അന്നത്തെ മോദി തരംഗം നിയമസഭാ തെരഞ്ഞെടുപ്പിലും ആവ൪ത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് ബി.ജെ.പിയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റാണ് ശിവസേനക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളെക്കാൾ കൂടുതൽ സീറ്റ് ബി.ജെ.പിക്ക് നൽകാനും മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാനും ശിവസേന തയാറല്ല. സീറ്റ് വിഭജനവും മുഖ്യമന്ത്രി സ്ഥാനാ൪ഥിത്വവും ബി.ജെ.പി-ശിവസേനാ സഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നു.
2009 ൽ ശിവസേന 171 സീറ്റുകളിലും ബി.ജെ.പി 117 സീറ്റുകളിലുമാണ് മത്സരിച്ചത്. എന്നാൽ, കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും അന്ന് ശിവസേനക്ക് 45 സീറ്റുകളിലാണ് വിജയമുണ്ടായത്. ബി.ജെ.പിക്ക് 46 സീറ്റിൽ ജയിക്കാനായി. അംഗബലത്തിൽ മുന്നിൽ കടന്ന ബി.ജെ.പിക്ക് പ്രതിപക്ഷ നേതൃപദവി വിട്ടുകൊടുക്കേണ്ടിവന്നു. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തി കൂടുതൽ സീറ്റ് വേണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. തെരഞ്ഞെടുപ്പിനെ ഉദ്ധവ് നയിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നുമാണ് അണികളുടെ താൽപര്യം. ഒരു മുഖ്യമന്ത്രി സ്ഥാനാ൪ഥിയേ ഉള്ളൂ; അത് ഉദ്ധവാണെന്നും പാ൪ട്ടി നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അതേസമയം, തൻെറ പാ൪ട്ടി അധികാരത്തിലത്തെിയാൽ മുഖ്യനാകുമെന്ന് എം.എൻ.എസ് നേതാവും ബാൽതാക്കറെയുടെ സഹോദര പുത്രനുമായ രാജ് താക്കറെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.