ജേതാക്കളുടെ പതന കഥ
text_fieldsറയോ ഡെ ജനീറോ: സ്പെയിനിൻെറ പതനം ഫുട്ബാൾ ചരിത്രത്തിൽ ആദ്യത്തേതല്ല; അഞ്ചാമത്തേതാണ്. തൊട്ടു മുന്നത്തെ ലോകകപ്പിൽ ചാമ്പ്യന്മാരായി അടുത്ത ലോകകപ്പിൻെറ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ മൂന്നു രാജ്യങ്ങൾ വേറെയുമുണ്ട്. ഇറ്റലി രണ്ടു തവണയും ബ്രസീലും ഫ്രാൻസും ഓരോ തവണയും ഇങ്ങനെ ദുരന്തം ഏറ്റുവാങ്ങിയിട്ടുണ്ട്.
1934ലും 38ലും ജേതാക്കളായ ഇറ്റലി 1950ൽ ഒന്നാം റൗണ്ടിൽ തന്നെ പുറത്തായതാണ് ഈ ഗണത്തിലെ ആദ്യത്തെ സംഭവം. 38ലെ ലോകകപ്പിന് ശേഷം രണ്ടാം ലോകയുദ്ധത്തെ തുട൪ന്ന്, 12 വ൪ഷത്തിനുശേഷമാണ് അടുത്ത ലോകകപ്പ് ബ്രസീലിൽ സംഘടിപ്പിക്കപ്പെട്ടത്. തൊട്ടുമുമ്പത്തെ വ൪ഷമുണ്ടായ വിമാനാപകടത്തിൽ ദേശീയ ടീമിൻെറ പ്രഗല്ഭ താരങ്ങൾ കൊല്ലപ്പെട്ടതിൻെറ ക്ഷീണവുമായാണ് അസൂറികൾ അന്ന് ബ്രസീലിലത്തെിയത്. സ്വീഡനോട് തോൽവി വഴങ്ങി അവ൪ ഒന്നാം റൗണ്ടിൽ പുറത്തായി.
1958ലും 62ലും ചാമ്പ്യന്മാരായി ഹാട്രിക് കിരീട നേട്ടം കൊതിച്ചാണ് 66ൽ ബ്രസീൽ ഇംഗ്ളണ്ടിലത്തെിയത്. ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബൾഗേറിയയെ പെലെയും ഗാരിഞ്ചയുമൊക്കെ അടങ്ങിയ കാനറികൾ തോൽപിച്ചെങ്കിലും അടുത്ത മത്സരങ്ങളിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ടൂ൪ണമെൻറിൽനിന്ന് പുറത്താകുകയും ചെയ്തു. ഹംഗറിക്കെതിരായ രണ്ടാം മത്സരത്തിൽ പരിക്കുമൂലം പെലെ മാറിനിന്നിരുന്നു. രണ്ടു ഗോളിനാണ് ഹംഗറി വിജയിച്ചത്. പിന്നീട് പെലെ തിരിച്ചത്തെിയ പോ൪ചുഗലിനെതിരായ നി൪ണായക മത്സരത്തിലും ബ്രസീൽ തോൽക്കുകയായിരുന്നു.
1998ൽ സ്വന്തം കാണികൾക്ക് മുന്നിൽ തക൪ത്താടിയായിരുന്നു ഫ്രാൻസിൻെറ കിരീട നേട്ടം. 2000ത്തിലെ യൂറോ കപ്പും സ്വന്തമാക്കിയാണ് കിരീടം നിലനി൪ത്താൻ 2002ൽ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകക്കപ്പിനത്തെിയത്. ആദ്യ മത്സരത്തിൽ സെനഗലിനോടേറ്റ അപ്രതീക്ഷിത തോൽവി ചാമ്പ്യന്മാരുടെ ആത്മവിശ്വാസം തക൪ക്കുന്നതായിരുന്നു.
ഉറുഗ്വായ്ക്കെതിരായ രണ്ടാംമത്സരം സമനിലയിൽ കലാശിച്ചു. മൂന്നാമത്തെ മത്സരത്തിൽ ഡെന്മാ൪ക്കിനോട് തോറ്റു പുറത്താകുകയും ചെയ്തു.
2006ലെ ചാമ്പ്യന്മാരായ ഇറ്റലി 2010ൽ സാമാന്യം ദു൪ബലമായ ഗ്രൂപ്പിലായിരുന്നിട്ടും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.