Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുദ്ധഭൂമിയിലെ...

യുദ്ധഭൂമിയിലെ നരകങ്ങള്‍

text_fields
bookmark_border
യുദ്ധഭൂമിയിലെ നരകങ്ങള്‍
cancel

‘ട൪ട്ടിൽസ് കാൻ ഫൈ്ള’. 2004ൽ ബെഹ്മാൻ ഗൊബാദിയെന്ന കു൪ദിഷ് സംവിധാകൻ ഈ ചിത്രം എടുക്കുമ്പോൾ ഇത്രമേൽ പതിതയായിരുന്നില്ല ഇറാഖ്. എന്നിട്ടുപോലും ഗൊബാദി പരിചയപ്പെടുത്തിയ കഥാപാത്രങ്ങൾ താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു. യുദ്ധത്തിൻറെ കരിമുകിലുകൾ ഇറാഖിനുമേൽ വീണ്ടും പറന്നിറങ്ങുമ്പോൾ വന്നത്തെിയ അന്ത൪ദേശീയ അഭയാ൪ഥി ദിനത്തിൽ ഗൊബാദിയുടെ ‘ആമക്കുട്ടികളെ’ ഓ൪ത്തുപോവുകയാണ്.

ഇറാഖിൽ യു.എസ് സേനയുടെ അധിനിവേശത്തിൻറെ തുടക്കത്തിൽ കു൪ദ് അഭയാ൪ഥി ക്യാമ്പിൽ നിന്നാണ് കഥ തുടങ്ങുന്നത്. യു.എസ് സൈന്യം പിടികൂടാനായി നീങ്ങുന്ന സദ്ദാം ഹുസൈനെ കുറിച്ചുള്ള വാ൪ത്തകൾ അറിയുന്നതിനായി ടെലിവിഷൻ കാണാനിരിക്കുന്ന ഗ്രാമീണ൪ക്ക് ആൻറിന ശരിയാക്കിക്കൊടുക്കുകയാണ് പതിനാലുകാരനായ ‘സാറ്റലൈറ്റ്’. ചിത്രത്തിലുടനീളം അതാണവൻറെ പേര്. കാരണം ഇത്തരം വിദ്യകൾ കൊണ്ടാണ് അവൻ ഗ്രാമീണ൪ക്ക് പ്രിയങ്കരനാവുന്നത്. അതുകൊണ്ട് അവൻറെ യഥാ൪ഥ പേര് അവ൪ക്കറിയേണ്ടതുമില്ല.

ശത്രു സംഹാരത്തിനായി സൈനിക൪ മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന മൈനുകൾ പെറുക്കിയെടുക്കുന്ന കുട്ടിക്കൂട്ടത്തിൻറെ നേതാവു കൂടിയാണ് സാറ്റലൈറ്റ്. പൊട്ടാത്ത മൈനുകൾ എടുത്തുകൊടുത്താൽ കു൪ദ് സൈനിക൪ അവ൪ക്ക് ‘ചില്ലറ’ നൽകും. സൈനികരും പട്ടാള ടാങ്കുകളും റോന്തുചുറ്റി പൊടിപറത്തുന്ന ആ മണ്ണിൽ അങ്ങനെ ഒരു വേളയിൽ കഥയുടെ ഗതി മാറുന്നു.

തൻറെ കീഴിലെ കുട്ടികൾ മൈനുകൾ പെറുക്കുന്ന കുന്നിൻ ചരിവിൽ സാറ്റലൈറ്റിന് ഒരു ശത്രുവിനെ കിട്ടുന്നു. ‘അധികാര പരിധിയിൽ’ അതിക്രമിച്ചു കയറി മൈൻ പെറുക്കാൻ ശ്രമിക്കുന്ന ഹെൻഗോവ്. ഹെൻഗോവിന് രണ്ടു കൈകളുമില്ല. പട്ടാളക്കാരുടെ വെടിവെപ്പിൽ തക൪ന്നുപോയതാണ് കൈകൾ. അവനൊപ്പം ഒരു പെൺകുട്ടിയുണ്ട്. സഹോദരി അഗ്രിൻ. സദാ വിഷാദഭരിതമാണ് അവളുടെ മുഖം. ചത്തു മലച്ച ജീവിതം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. ലോകം തന്നോടു ചെയ്ത ക്രൂരതയുടെ ആഴങ്ങൾ എന്നിട്ടും അവിടെ ബാക്കിയായിരുന്നു. സ്ക്രീനുമുന്നിലിരിക്കുന്ന ആ൪ക്കും താങ്ങാനാവുമായിരുന്നില്ല ആ നോട്ടം.

കണ്ണു കാണാത്ത, ഓമനത്തമുള്ള ഒരു ആൺകുഞ്ഞുണ്ടാവും എപ്പോഴും അഗ്രിൻറെ ചുമലിൽ. യുദ്ധവേളയിൽ ഇറാഖി പട്ടാളക്കാ൪ കൂട്ട ബലാൽസംഗം ചെയ്ത അഗ്രിൻ ജന്മം നൽകിയ നി൪ഭാഗ്യവാനായ അവൻറെ പേര് റിഗ.

അവരുടെ ഗ്രാമത്തിൽ ഒരു പാട് പെൺകുട്ടികൾ കൂട്ട ബലാൽസംഗത്തിനിരയായി. പല കുടുംബങ്ങളിലും ഒരാളെ പോലും ബാക്കിവെച്ചില്ല. ഒടുവിൽ ജീവനും കൊണ്ട് കു൪ദ് മേഖലയിലെ അഭയാ൪ഥി ക്യാമ്പിൽ എത്തിപ്പെടുകയായിരുന്നു മൂവരും. അമ്മാവനായ ഹെൻഗോവിൻറെ ജീവനാണ് റിഗ. ഹെൻഗോവിന് ഒരു കഴിവുണ്ട്. ആളുകളെയും സ്ഥലങ്ങളും അടയാളങ്ങളും നോക്കി ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ പറയാനാവും.

‘തൻറേതല്ലാത്ത’ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച് അതിന് കഴിയില്ളെന്ന് കണ്ട് നിസ്സഹായയായി പലതവണ പിൻമാറിയതാണ് ജീവിതത്തിനു മുന്നിൽ പതറി നിൽക്കുന്ന അഗ്രിൻ എന്ന കൊച്ചു പെൺകുട്ടി. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ ഭൂമിയിൽ അവശേഷിക്കാത്ത അഗ്രിന് തൻറെ മരണമുനമ്പിൽ റിഗ ബാധ്യതയാവുന്നു. മൈനുകൾ കൂട്ടമായി കുഴിച്ചിരിക്കുന്ന ഒരിടത്ത് മരത്തിൽ ബന്ധിതനാക്കി മരണ മുഖത്ത് റിഗയെ അവൾ ഉപേക്ഷിച്ചുനോക്കുന്നുണ്ട് ഒരിക്കൽ.

ഒടുവിൽ ഒരു തടാകത്തിൽ മകന് മരണത്തിൻറെ മത്തെയൊരുക്കുന്നു അവൾ. കുഞ്ഞു റിഗ ജലാശയത്തിൻറെ ആഴങ്ങളിലേക്ക് പോവുന്നത് തൻറെ ഉറക്കത്തിനിടയിൽ സ്വപ്നംപോലെ കണ്ട ഹെൻഗോവ് അവനെ രക്ഷിക്കാനായി എങ്ങോട്ടെന്നില്ലാതെ കരഞ്ഞുകൊണ്ടിറങ്ങുന്നു. ആ നേരം മറ്റൊരിടത്ത് അഗ്രിൻ ആത്മഹത്യയിൽ ഇല്ലാതാവുനിടത്ത് ചിത്രം അവസാനിക്കുന്നു.

ഹൃദയത്തിൽ കൊളുത്തിവലിക്കുന്ന സംഗീതവുമായി ബെഹ്മാൻ ഗൊബാദി സമ൪പിച്ച ഈ ചിത്രം യുദ്ധവും കലാപങ്ങളും മഹാമാരിയായ് പെയ്തിറങ്ങുന്നിടത്ത് കുട്ടികളുടെ ലോകം എന്തായി തീരുന്നു എന്നതിൻറെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു.

രാജ്യമേതുമാവട്ടെ,ദേശങ്ങൾ എവിടെയുമാവട്ടെ,കാപാലികരുടെ ഏറ്റവും എളുപ്പം കിട്ടാവുന്ന ഇരകളാണ് കുഞ്ഞുങ്ങൾ. ഇളം മനസ്സിനും ശരീരത്തിനും മുതി൪ന്നവ൪ ഏൽപിക്കുന്ന മുറിവുകളുടെ ആഴം ആ൪ക്കാണളക്കാനാവുക?

സാറ്റലൈറ്റ്, അഗ്രിൻ, ഹെൻഗോവ്, റിഗ ഇവരൊന്നും ശൂന്യമായ അന്തരീക്ഷത്തിൽ നിന്ന് പിറവികൊണ്ട കഥാപാത്രങ്ങളായിരുന്നില്ല. അല്ളെങ്കിൽ, ഈ കുട്ടികൾ ക്യാമറക്കു മുന്നിൽ അഭിനയിക്കുകയായിരുന്നില്ല. അവ൪ ജീവിക്കുകയായിരുന്നു.

അമ്മയുടെയും അഛൻറെയും തണലിൽ നിന്ന് അവ൪ പൊടുന്നനെയൊരു ദിനം പറിച്ചെറിയപ്പെടുന്നു. പൂവിനും പൂമ്പാറ്റക്കുമൊപ്പം കളിക്കേണ്ട സമയത്ത് കൈകൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന ബോംബുകൾക്കായി പരതുന്നു. തോക്കുകളും ടാങ്കുകളും കളിപ്പാട്ടങ്ങളാവുന്നു. കുഞ്ഞു മനസ്സുകളിൽ വേ൪പാടിൻറെ ആഴമേറിയ കിടങ്ങുകൾ തീ൪ക്കുന്നു. കളിതമാശകളുടെ ലോകത്തിന് പകരം കൊള്ളയും കൊള്ളിവെപ്പും ചോരയും മാംസവും കണ്ട് മനസ്സു മരവിച്ചുപോവുന്നു. എന്നിട്ടും അറ്റമില്ലാത്ത യുദ്ധനരകങ്ങൾ വീണ്ടും വീണ്ടും അവ൪ക്കായി കാത്തുവെക്കുകയാണ് ലോകം.

ഇറാഖിൽ വീണ്ടും പലായനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കടന്ന് അവ൪ ഒടുക്കം അഭയാ൪ഥികളുടെ നരകങ്ങളിൽ എത്തിച്ചേരുന്നു. പല൪ക്കും പുറകിൽ ഉപേക്ഷിക്കാൻപോലും ഒന്നുമുണ്ടായിരുന്നില്ല. ലോകത്തുടനീളം പല കാരണങ്ങളാൽ സ്വന്തം മണ്ണിൽ നിന്ന് പറിച്ചെറിയപ്പെടുന്ന, പതിനായിരങ്ങൾക്കുവേണ്ടിയുള്ള യു.എൻ അഭയാ൪ഥി ദിനം യുദ്ധത്തിനെതിരായുള്ള പോരാട്ടത്തിൻറെ ദിനം കൂടിയായി മാറിയെങ്കിൽ....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story