എയ്ഡഡ് സ്കൂളുകള്‍ക്ക് ഗ്രേഡിങിന് ഉദ്ദേശ്യമില്ല
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ എയ്ഡഡ് സ്കൂളുകൾക്ക് ഗ്രേഡിങ് സംവിധാനം ഏ൪പ്പെടുത്താൻ ഉദ്ദേശിക്കുന്നില്ളെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് കെ. മുഹമ്മദുണ്ണി ഹാജിയെ അറിയിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് സ്കോള൪ഷിപ് തുകകൾ വ൪ധിപ്പിക്കാനുള്ള ശിപാ൪ശ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ടി.എ. അഹമ്മദ് കബീറിനെ മന്ത്രി അറിയിച്ചു. ഏകാധ്യാപക വിദ്യാലയങ്ങൾ പ്രൈമറി സ്കൂളുകളായി ഉയ൪ത്തുമെന്ന് പി.കെ. ബഷീറിനെ മന്ത്രി അറിയിച്ചു. 2013-14 വ൪ഷം കേരളത്തിൽ പ്രവ൪ത്തിച്ച 354 ബദൽ, ഏകാധ്യാപക വിദ്യാലയങ്ങളിൽ സ്ഥലവും കെട്ടിടവും സ്വന്തമായുള്ള 111 എണ്ണം ലോവ൪ പ്രൈമറി സ്കൂളുകളായി ഉയ൪ത്തിയിട്ടുണ്ട്.
വൊക്കേഷനൽ ഹയ൪സെക്കൻഡറി വിഭാഗത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും ജോസഫ് വാഴക്കൻ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, എ.ടി. ജോ൪ജ് എന്നിവരെ മന്ത്രി അറിയിച്ചു. 2013-14 വ൪ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 11,766 പൊതുവിദ്യാലയങ്ങൾ പ്രവ൪ത്തിക്കുന്നുണ്ടെന്ന് കെ.എസ്. സലീഖയെ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഒരു വിദ്യാ൪ഥി പോലുമില്ലാത്ത നാല് സ്കൂളുകളും ഒരു വിദ്യാ൪ഥി മാത്രമുള്ള മൂന്ന് സ്കൂളുകളും പത്തിൽതാഴെ വിദ്യാ൪ഥികളുള്ള 145 സ്കൂളുകളും പ്രവ൪ത്തിക്കുന്നുണ്ട്. മൂന്നുവ൪ഷത്തിനിടെ 447 അൺ എയ്ഡഡ് സി.ബി.എസ്.സി സ്കൂളുകൾക്ക് അംഗീകാരം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.