ഐ.എ.എസുകാരുടെ തമ്മിലടി: കെ.എം. ചന്ദ്രശേഖറിനെ മധ്യസ്ഥതക്ക് നിയോഗിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തമ്മിലടി പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ ആസൂത്രണ ബോ൪ഡ് വൈസ് ചെയ൪മാനും മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായ ഡോ. കെ.എം. ചന്ദ്രശേഖറിനെ സ൪ക്കാ൪ നിയോഗിച്ചു. ഐ.എ.എസുകാരിലെ ചേരിപ്പോര് സകല സീമകളും ലംഘിച്ച് ഭരണത്തെ ബാധിച്ചുതുടങ്ങിയ ഘട്ടത്തിലാണ് സ൪ക്കാ൪ നീക്കം. വിഷയം ബന്ധപ്പെട്ടവരുമായി സംസാരിച്ച് ആശയവിനിമയത്തിലെ കുറവ് നികത്തുന്നതിന് ഇടപെടാൻ കെ.എം. ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു.
ഐ.എ.എസുകാരുടെ തമ്മിലടിയെതുട൪ന്ന് സംസ്ഥാനത്ത് ഭരണം സ്തംഭിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നു. സ൪ക്കാറിൻെറ നിലപാടിൽ പ്രതിഷേധിച്ച് അവ൪ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അതിനിടെ, ചീഫ് സെക്രട്ടറി നിഷേധിച്ചെങ്കിലും സ്വത്ത് സംബന്ധിച്ച് ഉന്നയിച്ച ആരോപണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സഭയിൽ ആവ൪ത്തിക്കുകയും അതിൽ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണസ്തംഭനമില്ളെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിവേദനം ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് പരിഹാരം ഉണ്ടാക്കും. ഐ.എ.എസുകാ൪ക്കിടയിൽ ചെറിയ ചില അഭിപ്രായവ്യത്യാസവും അകൽച്ചയും ഉണ്ടായി. അതിന് ആവശ്യത്തിലധികം പബ്ളിസിറ്റി കിട്ടിയതാണ് കുഴപ്പം.
ഐ.എ.എസുകാരുടെ വിഷയത്തിൽ ഘെരാവോയോ നിയമപ്രശ്നമോ ഉണ്ടായിട്ടില്ല. സിവിൽ സപൈ്ളസ് കമീഷണറായിരിക്കെ രാജു നാരായണസ്വാമിയുടെ കോൺഫിഡൻഷ്യൽ റിപ്പോ൪ട്ടിൽ വകുപ്പ് സെക്രട്ടറിയും മന്ത്രിയും നടത്തിയ പരാമ൪ശങ്ങളെക്കുറിച്ച് സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനിടപെട്ട് തടഞ്ഞത് ശരിയാണ്. എന്നാൽ, ഹൈകോടതിയിൽ കേസ് വന്നപ്പോൾ നടപടിക്രമങ്ങളിലുണ്ടായ ചില പിഴവുകൾ തിരുത്തുകയാണ് ചീഫ്സെക്രട്ടറി ചെയ്തത്. അല്ലാതെ തന്നെ തിരുത്തുകയല്ല.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ഒരു ചീഫ്സെക്രട്ടറി രാജിവെച്ച സംഭവമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജുനാരായണസ്വാമി ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയതിനെ കുറിച്ചല്ല, ഇങ്ങനെയൊരു വാ൪ത്ത മാധ്യമങ്ങളിൽ വന്നതിനെക്കുറിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നി൪ദേശിച്ചത്. സംസ്ഥാനത്ത് 45 ഐ.എ.എസ് ഉദ്യോഗസ്ഥ൪ ഡെപ്യൂട്ടേഷനിലുണ്ട്. ഇടതുപക്ഷത്തിൻെറ കാലത്ത് 41 പേ൪ പോയിരുന്നു. ഓൾ ഇന്ത്യ സ൪വീസിൻെറ ഭാഗമാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ. ഉദ്യോഗസ്ഥ൪ക്ക് ഇവിടെ പ്രവ൪ത്തിക്കാൻ പറ്റാത്ത സാഹചര്യമില്ല. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിൻെറ മകൾ അമേരിക്കയിൽ പഠിക്കുന്നത് സ്കോള൪ഷിപ് നേടിയാണ്. ഇക്കാര്യത്തിൽ ദുരൂഹതയില്ല. എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥരും വാ൪ഷിക സ്വത്ത് വിവരം ജനുവരി 30നകം സമ൪പ്പിക്കണമെന്ന് ചട്ടമുണ്ട്. അതിലെന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഐ.എ.എസുകാരുടെ പോര് ഭരണസ്തംഭനത്തിന് വഴിയൊരുക്കിയെന്ന് നോട്ടീസ് ഉന്നയിച്ച മാത്യു ടി. തോമസ് ആരോപിച്ചു. ഐ.എ.എസുകാരിൽ ചേരിതിരിവുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. ചേരിതിരിവ് ഓരോ ദിവസവും രൂക്ഷമാകുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പട നയിക്കുന്നു. മറ്റൊരു വിഭാഗം ചീഫ് സെക്രട്ടറിക്കെതിരെ പട നയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ചക്കളത്തിൽപോര് ദൈനംദിന ഭരണത്തെ താളം തെറ്റിച്ചു. ‘മാധ്യമം’ അടക്കമുള്ള പത്രങ്ങളുടെ വാ൪ത്തകളും മാത്യു ടി. തോമസ് ഉദ്ധരിച്ചു. രാജുനാരായണ സ്വാമിയുടെ കോൺഫിഡൻഷ്യൽ റിപ്പോ൪ട്ടിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി തിരുത്തിയ സാഹചര്യത്തിൽ ഇവിടെ ജനായത്ത ഭരണമാണോ ഉദ്യോഗസ്ഥ ഭരണമാണോ നിലനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഒത്താശയോടെ സ്വകാര്യ കുത്തകകൾക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് വി.എസ്. അച്യുതാനന്ദൻ കുറ്റപ്പെടുത്തി. അഡീഷനൽ ഡി.ജി.പിയുടെ കോൺഫിഡൻഷ്യൽ റിപ്പോ൪ട്ട് ഡി.ജി.പി എഴുതിയത് ആഭ്യന്തരമന്ത്രി അറിയാതെയാണ് ചീഫ്സെക്രട്ടറി തിരുത്തിയത്. അതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു. തൻെറ അധികാരം ഇത്തരത്തിൽ കവ൪ന്നിട്ടും ആഭ്യന്തരമന്ത്രി മിണ്ടാതിരിക്കുകയാണ്. ചീഫ്സെക്രട്ടറിക്കെതിരെ താനുയ൪ത്തിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കക്ഷിനേതാക്കളായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ എന്നിവരും സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.