Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദ്യ...

ആദ്യ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ചിലിക്കെതിരെ

text_fields
bookmark_border
ആദ്യ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ചിലിക്കെതിരെ
cancel

ചിലിയുടെ ചിരിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിലവിലെ ജേതാക്കൾ ഗ്രൗണ്ട് വിട്ടതിൻെറ ചിത്രം മനസ്സിലുള്ള ആതിഥേയരുടെ വിഹ്വലതയോടെയാകും ലാറ്റിനമേരിക്കയുടെ തന്നെ പ്രതിനിധികളയാ ‘ലറോഹാസ്’ എന്ന വിളിപ്പേരുള്ള ചിലിയൻ ടീമിനെ നേരിടാനിറങ്ങുക. ചുവപ്പൻപടയെന്ന൪ഥമുള്ള ‘ലറോഹ’ തന്നെയായിരുന്നു ചിലിയുടെ മുന്നിൽ തല വണങ്ങി മടങ്ങിയ സ്പെയിൻ എന്നത് മറ്റൊരു സവിശേഷത.
നിയുക്ത വിജയികളുടെ പരിവേഷവുമായാണ് ‘സെസോവേകൾ’ ഇന്ന് ബെല്ളോ ഹൊറിസോണ്ടെയിൽ ബൂട്ട് കെട്ടിയിറങ്ങുക. ഗ്രൂപ് മത്സരങ്ങളിലെ മികവും കളിയഴകും കണക്കിലെടുത്താൽ ആതിഥേയ൪ അവരുടെ ഗ്രൂപ്പിൽ കാഴ്ചവെച്ച പ്രകടനങ്ങൾ അത്ര മികച്ചതല്ല. മാത്രമല്ല, ഡിയാഡും വ൪ഗാസും സാഞ്ചസും ഇസ്ലയും അടങ്ങുന്ന ചിലിയൻ മുന്നേറ്റനിര അതുപോലെ പന്തു കൈമാറി പറക്കുന്ന രംഗങ്ങളും ബ്രസീൽ ആരാധകരെ വിറളിപിടിപ്പിക്കുന്നു.
ബ്രസീൽ ഉദ്ഘാടന ദിവസം ക്രൊയേഷ്യയോട് ‘അനായാസ വിജയം’ നേടിയത് ഭാഗ്യത്തിൻെറ അകമ്പടിയോടെയായിരുന്നു. പ്രത്യേകിച്ച്, മാൻഡുസുകിച്ച് അടുത്ത മത്സരത്തിൽ മടങ്ങിവന്ന് കാമറൂണിനെ കശക്കിയെറിഞ്ഞ രംഗങ്ങൾകൂടി വിശകലനം ചെയ്യുമ്പോൾ. എന്നാൽ, അടുത്ത രണ്ടു മത്സരങ്ങളിലും അവ൪ക്ക് സാക്ഷാൽ സെലസാവോകളാകാനായില്ല. നെയ്മറുടെ ഒറ്റയാൾ മികവിൽ കാമറൂണിൻെറ കഥ കഴിച്ചുവെങ്കിലും മെക്സികോക്കെതിരെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഈ മത്സരങ്ങളിലൊക്കെ അവരുടെ സ്കോറിങ് ബൂട്ടുകൾ നിശ്ചലമായി.
ചിലിയുടെയും ബ്രസീലിൻെറയും പ്രതിരോധനിര തുലനം ചെയ്യുമ്പോൾ മുൻതൂക്കം ചിലിക്കു തന്നെ. പ്രത്യേകിച്ച്, ഗോൺസാലോ ജാറ, എസ്റ്റാബാൻമേന, മാ൪കോ ഗോൺസാലസ് എന്നിവ൪ ഒരിക്കലും സമനില തെറ്റാത്തവരും പന്ത് അല്ളെങ്കിൽ ആൾ എന്ന തത്ത്വത്തിൽ വിശ്വസിക്കുന്നവരുമാണെന്നിരിക്കെ ഇവിടെയാകും നെയ്മ൪ക്കും പൗളീന്യോക്കും ഫ്രഡിനും ഹൾക്കിനും വഴി മുടങ്ങുക. പ്രത്യേകിച്ച,് പരിക്കിനെ കരുതി കളിക്കാത്ത നെയ്മറെ, മാനുഷിക പരിഗണനകൾ ഒന്നും കൂടാതെയുള്ള ലാറ്റിനമേരിക്കൻ ടാക്ളിങ്ങിലൂടെ ചിലിയുടെ പ്രതിരോധനിര കൈകാര്യം ചെയ്യുകയാണെങ്കിൽ.
മധ്യനിരയിലെയും മുൻതൂക്കം ചിലിക്കു തന്നെയാണ്. മാ൪സ ലോഡിയാസിൻെറയും ഗാരി മേഡലിൻെറയും അരാൻഗ്വിസിൻെറയും വിസ്മയ പാസുകൾ, എഡൂ വ൪ഗാസിൻെറയും അലക്സിസ് സാഞ്ചസിൻെറയും കാലുകളിൽ തന്നെ കൃത്യമായിട്ടത്തെുമ്പോൾ എതിരാളികൾ വിറക്കും.
ബ്രസീലിൻെറ മധ്യനിരയിൽ കഴിഞ്ഞ മൂന്നു കളികളിലും ഒരുപോലെ തിളങ്ങിയത് ലൂയീസ് ഗുസ്റ്റാവോ മാത്രമായിരുന്നു. പൗളിന്യോ തികഞ്ഞ പരാജയമായപ്പോൾ പിൻനിരയിൽനിന്ന് ഡാനീ ആൽവസിനും, മാഴ്സലോക്കും ഡേവിഡ് ലൂയിസിനും മധ്യനിരക്കാരുടെ ഭാഗം ഏറ്റെടുക്കേണ്ടിവന്നു. ചിലിക്കെതിരെ ഇതാവ൪ത്തിക്കപ്പെട്ടാൽ തന്ത്രശാലികളായ അരാൻഗ്വസും വിഡാലും അലക്സി സാഞ്ചസും അവസരം ശരിക്കും വിനിയോഗിക്കും. ചിലിയുടെ കളിക്കാരേക്കാൾ അപകടകാരിയാണവരുടെ അ൪ജൻറീനക്കാരൻ കോച്ച് ഹോ൪ഗേ സംപോപോളി.
ബ്രസീലിൻെറ തന്ത്രങ്ങളും ശൈലികളും ശക്തിയും ദൗ൪ബല്യവുമൊക്കെ ഭംഗിയായി വിശകലനം ചെയ്ത് കുറിച്ചുവെച്ചിരിക്കുന്ന സംപോളിയോ അപകടകാരി മാത്രമല്ല, അട്ടിമറിക്കാരനുമാകുന്നു. അതുകൊണ്ട് പഴുതുകളടച്ചുവേണം ആതിഥേയ൪ക്ക് തന്ത്രങ്ങൾ രൂപപ്പെടുത്തുവാൻ.
ബ്രസീലിന് പ്രകടമായ മുൻതൂക്കമുള്ളത് അവരുടെ വല കാക്കുന്ന, ജൂലിയോ സീസറുടെ പതറാത്ത മനസ്സാണ്. സീസറുടെ ചോരാത്ത കൈകളായിരുന്നു ക്രൊയേഷ്യക്കാരിൽനിന്നും മെക്സികോയിൽനിന്നും സെസോവകളെ രക്ഷിച്ചെടുത്തത്. മറുവശത്ത് ക്ളൗഡിയോ ബ്രാവോയും മോശക്കാരനൊന്നുമല്ല. സ്പെയിനിന് എതിരെ അസാധാരണ ഫോമിലത്തെിയ ബ്രാവോയുടെ അമിത ആത്മവിശ്വാസമായിരുന്നു റോബൻെറ ഓറഞ്ചുപടയിൽനിന്ന് രണ്ട് ഗോളുകൾ വാങ്ങിക്കൊടുത്തത്. അത്തരം അബദ്ധം എന്തായാലും നെയ്മറുടെ മുന്നിൽ ഉണ്ടാവില്ളെന്ന് കരുതാം.
ചരിത്രാതീതകാലം മുതൽ ബ്രസീൽ അറിയപ്പെട്ടിരുന്നത് അവരുടെ മുന്നേറ്റനിരയുടെ മികവിലും കാലത്തിനുമപ്പുറമത്തെിയിരുന്ന ഗോളുകളുടെ ദൃശ്യഭംഗിയിലുമായിരുന്നു. ഭാഗ്യത്തിന് അത്തരം ചിലത്, നെയ്മറുടെ ‘വജ്രക്കാലുകളിൽനിന്ന് ഇത്തവണവയും നമുക്ക് കാണുവാനായി. അതാവ൪ത്തിക്കാനായാൽ, ചിലിയെ വിസ്മയിപ്പിക്കാനാകും. എന്നാൽ, അതിനു തക്ക പാസുകൾ എത്തിക്കാൻ വിധം പൗളീന്യോയും ഓസ്കാറും പകരക്കാരനായിട്ടത്തെിയേക്കാവുന്ന റമീറസും ഒരുമയോടെ മുന്നേറണം. ചിലിക്ക് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല, ഒരുമയുടെ ചരടിൽ അവരെ ഒരേപോലെ കോ൪ത്തിണക്കിയിരിക്കുകയാണ് കോച്ച് സംപോളിയോ. കണ്ണടച്ചുള്ള അവരുടെ പാസുകൾ എത്തേണ്ടിടത്ത് തന്നെ എത്തുന്നത് ടീമിൻെറ ആത്മവിശ്വാസം വ൪ധിപ്പിക്കുന്നു.
നാലാം മത്സരത്തിലും പ്രതീക്ഷകൾക്ക് ഒപ്പം ഉയരാനാകാതെ വിഷമിക്കുന്ന പ്രതിരോധനിര തന്നെയാകും. പ്രത്യേകിച്ച് നായകൻ തിയാഗോ സിൽവയുടെ ഫോം നഷ്ടം തന്നെയാണ് ആതിഥേയ൪ക്ക് വലിയ പരീക്ഷണമാവുക. എന്നാൽ ഒന്നുണ്ട്. നി൪ണായക നിമിഷങ്ങളിൽ ഫീനിക്സ് പക്ഷികളെപ്പോലെ കുതിച്ചുയ൪ന്ന ചരിത്രമുള്ളവരാണ് ബ്രസീലുകാ൪. കാരണം, ഇതുവരെ അവ൪ നേരിട്ട ടീമുകൾക്കൊന്നും ചിലിയുടെ, സാങ്കേതിക മികവോ കെട്ടുറപ്പോ ഉണ്ടായിരുന്നില്ല. തുല്യശക്തികളുമായുള്ള ഏറ്റുമുട്ടലാകുമ്പോൾ, നിയോഗം പോലെ അവ൪ നിലവാരത്തിലേക്ക് ഇരച്ചുകയറുകയും ചെയ്യും. പിന്നെ ചിലിക്ക് ഇല്ലാത്ത ഒന്ന് ബ്രസീലിനുണ്ട്, നെയ്മ൪. നെയ്മ൪ ഡ സിൽവ സാൻേറാസ് ജൂനിയ൪ എന്ന 22 വയസ്സുകാരൻ.
ചിലിയെ പേടിപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകളാണ് ഇവ൪ തമ്മിലുള്ള പൂ൪വകാല മത്സര ചരിത്രം വ്യക്തമാക്കുന്നത്. ഇതുവരെ 68 തവണ മുഖാമുഖം കണ്ടപ്പോൾ മഞ്ഞപ്പട 48 തവണ വിജയിച്ചുകയറി. ഏഴു തവണയെ അയൽക്കാരായ ചിലിക്ക് നേട്ടമുണ്ടാക്കാനായുള്ളൂ. ബ്രസീൽ ഫോ൪വേഡുകൾ ഏറ്റവും അധികം ഗോളുകൾ അടിച്ചുകൂട്ടിയതും ചിലിക്കെതിരെ. 159! തിരിച്ച് 58 എണ്ണം അവരുടെ വലയിലും കടന്നു.
നെയ്മറെ മാത്രം മുൻനി൪ത്തിയുള്ള സെലസാവോകളുടെ കൈവിട്ട കളിയാകും മത്സരഫലം നിശ്ചയിക്കുക. ജ൪മൻകാരും അമേരിക്കൻ ബോയ്സും ക്രിസ്ത്യാനോ റൊണാൾഡോക്ക് ‘ചങ്ങല ഇട്ട’ ചരിത്രം ചിലിയൻകാരും ആവ൪ത്തിച്ചാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഹൾക്കിനും ഫ്രഡിനും കഴിയാത്ത അവസ്ഥയാണിപ്പോൾ.
ചിരിച്ചും ചിരിപ്പിച്ചും ചില മോഹിപ്പിക്കൽ, ഒടുവിൽ നിയോഗം പോലെ മറ്റൊരു ഗ്രഹത്തിൽനിന്നത്തെിയവരുടെ മട്ടിൽ ബ്രസീൽ വിജയിക്കുകയും ചെയ്യും, ഏറ്റവും ചുരുങ്ങിയ മാ൪ജിനിൽ ആണെങ്കിൽ പോലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story