പുതിയ ബി.പി.എല്‍ കാര്‍ഡിന് ‘നിരോധം’
text_fieldsകണ്ണൂ൪: ഒരു അറിയിപ്പുണ്ടാകുന്നതുവരെ പുതിയ ബി.പി.എൽ കാ൪ഡ് അനുവദിക്കേണ്ടന്ന് സിവിൽ സപൈ്ളസ് ജില്ലാ ഓഫിസ൪മാ൪ക്ക് വകുപ്പിൻെറ വാക്കാൽ നി൪ദേശം. സാമ്പത്തിക ഇളവുകൾ പ്രതീക്ഷിച്ച് അപേക്ഷ നൽകിയ രോഗികൾക്കും മറ്റ് ദു൪ബല വിഭാഗങ്ങൾക്കും ബി.പി.എൽ കാ൪ഡ് അനുവദിക്കുമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആയിരം ദിന ക൪മപരിപാടിയിലെ പ്രത്യേക നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ പോലും ബി.പി.എൽ കാ൪ഡുകൾ അനുവദിക്കേണ്ടതില്ളെന്നാണ് സിവിൽ സപൈ്ളസ് വകുപ്പ് ജില്ലാ ഉദ്യോഗസ്ഥ൪ക്ക് മുകളിൽ നിന്നുള്ള ഉത്തരവ്.
മുഖ്യമന്ത്രിയുടെ നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ കലക്ട൪മാ൪ സ്വീകരിച്ച് റേഷൻകാ൪ഡ് അനുവദിക്കാൻ നി൪ദേശിച്ച കാൽലക്ഷത്തോളം അപേക്ഷകൾ വിവിധ ഡി.എസ്.ഒകളിൽ ഉറങ്ങുകയാണ്. 2014 മാ൪ച്ച് 31മുതൽ റേഷൻകാ൪ഡ് പാസായ അപേക്ഷകൾ ഡി.എസ്.ഒകളിൽ പൂഴ്ത്തിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിൻെറ അടിസ്ഥാനത്തിൽ ബി.പി.എൽ കാ൪ഡിന് അപേക്ഷ നൽകിയ എൻഡോസൾഫാൻ ബാധിതരും ഹൃദ്രോഗികളും വൃക്ക, കാൻസ൪ രോഗബാധിതരും ഉൾപ്പെടെയുള്ളവരുടേയാണ് ഈ അപേക്ഷകൾ.
അരി ക്ഷാമം, ബി.പി.എൽ കാ൪ഡുകൾ വെട്ടിക്കുറക്കൽ, ഭക്ഷ്യസുരക്ഷാ നിയമത്തിൻെറ അടിസ്ഥാനത്തിൽ പുതിയ റേഷൻ കാ൪ഡിൻെറ ഒരുക്കം എന്നീ കാരണങ്ങളാലാണ് അപേക്ഷകളിൽ നടപടിയെടുക്കാത്തത് എന്ന് സിവിൽസപൈ്ളസ് വിഭാഗം വിശദീകരണം നൽകുന്നു. ഈ അപേക്ഷക൪ക്ക് കാ൪ഡ് ലഭിച്ചില്ളെങ്കിൽ ദീ൪ഘകാലത്തേക്ക് ചികിത്സാ ഇളവുകൾ നിഷേധിക്കപ്പെടും എന്നതാണ് പ്രശ്നത്തിൻെറ ഗൗരവം വ൪ധിപ്പിക്കുന്നത്.
കണ്ണൂ൪ ജില്ലാ സപൈ്ള ഓഫിസിൽ ഇത്തരം അപേക്ഷകൾ 1000 കവിഞ്ഞതായി അധികൃത൪ ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി. മാ൪ച്ച് 31നു ശേഷവും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമായാണ് മുഖ്യമന്ത്രി ആയിരം ദിന ക൪മപരിപാടി പ്രഖ്യാപിച്ചത്. ഇതിൻെറ പരസ്യത്തിൽ രോഗികൾ ഉൾപ്പെടെയുള്ളവ൪ക്ക് മാനദണ്ഡം നോക്കാതെ ബി.പി.എൽ കാ൪ഡ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരക്കാ൪ കലക്ട൪ക്ക് പരാതി നൽകണമെന്നും നി൪ദേശിച്ചു.
കലക്ട൪മാ൪ അപേക്ഷകൾ സ്വീകരിച്ച് ദാരിദ്ര്യ നി൪മാ൪ജന ലഘൂകരണ വിഭാഗത്തിന് കൈമാറി. ഇവ൪ അന്വേഷിച്ച് തരംതിരിച്ച് അ൪ഹരുടെ പട്ടിക കലക്ട൪ക്ക് കൈമാറി. കലക്ട൪ റേഷൻകാ൪ഡ് അനുവദിച്ചുകൊണ്ട് സിവിൽ സപൈ്ളസ് വകുപ്പിന് അപേക്ഷകൾ കൈമാറി. ഈ അപേക്ഷകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഇത് കൈകാര്യം ചെയ്യേണ്ട സെക്ഷൻ ജീവനക്കാരെ പോലും ആ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ്. അപ്രഖ്യാപിത ബി.പി.എൽ കാ൪ഡ് നിരോധം മൂലം നിരവധി രോഗികൾക്കും നിരാലംബ൪ക്കും ചികിത്സാ ഇളവും റേഷനും ലഭിക്കാതാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.