ഈ വീട്ടുമതിലില്‍ കരുണയുടെ വറ്റാത്ത നീരുറവ
text_fieldsദോഹ: കൊടും ചൂടിൽ ദാഹിച്ച് വലയുന്നവ൪ക്കായി ഇതാ കനിവിൻെറ ഉറവയുമായി സ്വദേശി പൗരൻ. ബിൻ മഹമൂദിലെ വീടിനോട് ചേ൪ന്നുള്ള മതിലിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പിൽ നിന്ന് നിലക്കാതെ പ്രവഹിക്കുന്നത് കരുണയുടെ വറ്റാത്ത നീരുറവയാണ്. വീടിന് പുറത്തേക്ക് ടാപ്പ് സ്ഥാപിച്ച് കുടിവെള്ളം കൊടുക്കുന്ന ധാരാളം വീടുകൾ ദോഹയിലും പരിസരത്തും കാണാമെങ്കിലും ഇവിടെ വിതരണം ചെയ്യുന്നത് മോരാണ്.
ദിവസവും നൂറുക്കണക്കിനാളുകളാണ് ഇവിടെയത്തെി മോര് ശേഖരിക്കുന്നത്. ഇന്ത്യക്കാരൻ, പാകിസ്താനി, ഫിലിപ്പിനോ, സുഡാനി എന്നിങ്ങനെ രാജ്യത്തിൻെറയോ വൻകരകളുടെയോ അതി൪വരമ്പുകളില്ലാതെ പ്രവാസികൾ ഇവിടെയത്തെി മോര് ശേഖരിക്കുന്നത് കാണാം. വ൪ഷങ്ങളായി നടക്കുന്ന ഈ മഹാദാനത്തിന് ഇന്നേവരെ മുടക്കം വരുത്തിയിട്ടില്ല. അക്ഷയ പാത്രമെന്ന കണക്കേ വറ്റാതെ ഈ ദാഹശമനി പ്രവഹിക്കുകയാണ്.
സൽവ റോഡിൽ റമദ ഹോട്ടലിന് എതി൪വശത്തുള്ള വീടിൻെറ പിറകിലെ മതിലിൽ വാഹന പാ൪ക്കിങ് ഏരിയയിലാണ് ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. ആളുകൾ വാഹനങ്ങളിലും അല്ലാതെയും വലിയ പാത്രങ്ങളുമായാണ് മോര് ശേഖരിക്കാനത്തെുന്നത്. രാവിലെയാണ് തിരക്ക് കൂടുതൽ. വെള്ളയാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകളത്തെുന്നത്. റമദാനിലും വിതരണത്തിന് മുടക്കമൊന്നും വരുത്താറില്ല. ഇതിന് പുറമെ ഹലീസ, മജ്ബൂസ് തുടങ്ങിയ ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യാറുമുണ്ട്. വൈകുന്നേരം ഭക്ഷണ സാധനങ്ങൾ വാങ്ങാനും നിരവധി പേ൪ എത്താറുണ്ട്.
പാകിസ്താനിലെ പെഷവാറിൽ നിന്നുള്ള അബ്ദുൽ മാലിക് ഖാൻ മക്കളായ നൂറയേയും അയൻ മാലികിനെയും കൂട്ടിയാണ് മോര് ശേഖരിക്കാനത്തെിയത്. ഏറ്റവും വലിയ കാരുണ്യമാണിതെന്നും ഒരുപാട് പേ൪ക്ക് ഇത് പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുടമസ്ഥൻെറ മഹാമനസ്കതയാണ് ഇതിന് പിന്നിൽ. മൂന്ന് വ൪ഷമായി താൻ ഇവിടെനിന്ന് മോര് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിൻെറ കാരുണ്യമാണ് ഈ ദാനത്തിലൂടെ ഉയ൪ത്തിപ്പിടിക്കുന്നതെന്ന് സുഡാൻ സ്വദേശിയായ ഹാഷിം അലി പറഞ്ഞു. 1986 മുതൽ ഖത്തറിലുള്ള ഇദ്ദേഹവും കഴിഞ്ഞ രണ്ട് വ൪ഷമായി ഇവിടെയത്തെി മോര് വാങ്ങുന്നുണ്ട്.
വീട്ടുടമസ്ഥൻ സ്വന്തം കന്നുകാലി ഫാമിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മോരാണ് ഇവിടെ വിതരണം ചെയ്യുന്നത്. എന്നാൽ, ദാന ധ൪മ്മങ്ങൾക്ക് ഒട്ടും പ്രശസ്തി ആഗ്രഹിക്കാത്ത ആളാണ് അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.