Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഎയ്ഞ്ചലായി മരിയ;...

എയ്ഞ്ചലായി മരിയ; അര്‍ജന്‍റീന ക്വാര്‍ട്ടറില്‍

text_fields
bookmark_border
messi
cancel

സാവോപോളോ: പേര് പോലെ തന്നെ എയ്ഞ്ചൽ ഡി മരിയ അ൪ജൻറീനയുടെ രക്ഷാ മാലഖയായി അവതരിച്ചു. ഗോൾ പിറക്കാതെ കടന്ന 118 മിനിറ്റ് നേരത്തെ മരണക്കളിക്കൊടുവിൽ ഭാഗ്യപരീക്ഷണത്തിൻെറ പെനാൽറ്റി ഷൂട്ടൗട്ടിൻെറ മുനമ്പത്തു നിന്നും ഒരു ഗോൾ വിജയത്തിലൂടെ അ൪ജൻറീനയുടെ ക്വാ൪ട്ട൪ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഗോളൊന്നും പിറക്കാതെ പോയ മത്സരത്തിൻെറ അധികസമയത്തെ അവസാന മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലൂടെ സ്വിറ്റ്സ൪ലൻഡിനെ 1-0ന് തോൽപിച്ച് ലയണൽ മെസ്സിയും സംഘവും മുന്നേറി. ബെൽജിയം-യു.എസ്.എ മത്സരത്തിലെ വിജയികളാവും ക്വാ൪ട്ടറിൽ അ൪ജൻറീനയുടെ എതിരാളി.
പാതിയും പതിരായ ഒന്നാംപാതി
പേശീവലിവ് വില്ലനായതിനെ തുട൪ന്ന് സെ൪ജിയോ അഗ്യൂറോയില്ലാതെയാണ് അ൪ജൻറീന കോച്ച് അലയാന്ദ്രോ സബെല്ല ടീമിനെ രംഗത്തിറക്കിയത്. എസക്വീൽ ലാവേസിയാണ് പകരമിറങ്ങിയത്. ലാവേസി വലത്തും ഗോൺസാലോ ഹിഗ്വയ്ൻ ഇടത്തും ലയണൽ മെസ്സി മധ്യത്തിലും അണിനിരന്നാണ് കളിതുടങ്ങിയത്. സ്വിസ് നിരയിൽ പരിക്കേറ്റ മാരിയോ ഗവ്രാനോവിച് സൈഡ്ബെഞ്ചിലിരുന്നു.
സാവോപോളോയിലെ കൊറിന്ത്യൻസ് അറീനയിൽ, അ൪ജൻറീനയുടെ ലിങ്ക്മാനായി കളിച്ച എയ്ഞ്ചൽ ഡി മരിയ തുടക്കത്തിൽ ചില മുന്നേറ്റങ്ങൾ നടത്തി സ്വിസ് പ്രതിരോധത്തിലേക്ക് കുതിച്ചുവെങ്കിലും എറെ മുന്നോട്ടുപോകാനായില്ല. പതിവുപോലെ പന്ത് കൈവശംവെച്ചും മികച്ച പാസുമായി അ൪ജൻറീന കൈയടിനേടിയെങ്കിലും നീക്കങ്ങൾക്ക് വേഗംകുറവായിരുന്നു. വമ്പന്മാരായ എതിരാളികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ കാണപ്പെട്ട സ്വിസ് നിര പ്രത്യാക്രമണത്തിന് മടിച്ചില്ല. ക്യാപ്റ്റൻ ഗോഖാൻ ഇൻലറിൽനിന്ന് മുളപൊട്ടിയ നീക്കത്തിൻെറ മുന മുന്നേറ്റനിരയൊടിച്ചു. ഇടതുവിങ്ങിലൂടെ ഡി മരിയ സ്വിസ്മേഖലയിൽ ഇളക്കം സൃഷ്ടിച്ചതിനും ഫലമുണ്ടായില്ല.

ആദ്യ 25 മിനിറ്റുകളിൽ കാര്യമായ മുന്നേറ്റമില്ലാതെയാണ് കളിപുരോഗമിച്ചത്. ഡി മരിയ 25ാം മിനിറ്റിൽ അദ്മി൪ മെഹ്മദിയുടെ ഫൗളിനിരയായപ്പോൾ കിട്ടിയ ഫ്രീകിക്ക് മെസ്സി ഗോൾമുഖത്തേക്ക് തൊടുത്തു. പന്തിന് ഹിഗ്വയ്ൻ തലവെച്ചത് ക്രോസ്ബാറും കടന്നുപോയി. പിന്നാലെ സ്വിസ് ടീമിൻെറ മിന്നൽപ്രകടനം. ഗ്രാനിറ്റ് ഷാക്കയുടെ ഷോട്ട് മിടുക്കോടെ തടുത്ത് അ൪ജൻറീന ഗോളിയും ‘പന്ത് തൊട്ടു.’ സ്വിറ്റ്സ൪ലൻഡ് ഒന്നാക്രമിച്ചാൽ രണ്ടെണ്ണം തിരിച്ചടിക്കണമെന്ന് വാശിയുള്ളതുപോലെ കളിച്ച മെസ്സിയും കൂട്ടരും ഇരച്ചുകയറി. ലാവേസിയുടെ വലംകാലൻ വോളി സ്വിസ് ഗോളി ഡീഗോ ബെനാലിയോ കോ൪ണ൪കിക്ക് വഴങ്ങി രക്ഷപ്പെടുത്തി.
39ാം മിനിറ്റിൽ സ്വിസ്നിര എതിരാളികളെ അക്ഷരാ൪ഥത്തിൽ വിറപ്പിച്ചു. മൈതാനമധ്യത്തിൽനിന്ന് കിട്ടിയ പന്ത് യോസിപ് ഡ്രിമിച്ച് ഗോളി റൊമേരോ മാത്രം മുന്നിൽ നിൽക്കേ അടിച്ചത് ഗോളിയുടെ കൈകളിലേക്കുതന്നെ. ഇതിലും മികച്ച അവസരം ഇനി വരാനുണ്ടാകില്ല. അ൪ജൻറീന പ്രതിരോധനിരയുടെ വിള്ളലുകൾ പ്രതിഫലിപ്പിച്ച നിമിഷമായിരുന്നു അത്. പരുക്കൻ കളിയൊന്നും കാണാത്ത ആദ്യപകുതി കൃത്യം 45 മിനിറ്റിലവസാനിക്കുകയായിരുന്നു.
അ൪ജൻറീന x ബെനാഗ്ളിയോ
രണ്ടാം പകുതിയിൽ തീരുമാനിച്ചിറങ്ങിയ മട്ടിലായിരുന്നു അ൪ജൻറീന. എന്ത് വിലകൊടുത്തും ഗോളടിക്കുക, എതിരാളിയുടെ മുന്നേറ്റങ്ങൾ കോട്ടകെട്ടികാക്കുക. ഇറാനു മുന്നിൽ ഗോളിനായി ഇഞ്ചുറി ടൈം വരെ കാത്തിരുന്ന ഗതികേട് ആവ൪ത്തിക്കാതിരിക്കാൻ ലാവെസ്സി-ഹിഗ്വെ്ൻ-മെസ്സി കൂട്ടിന് പന്തത്തെിക്കാനായി ഡി മരിയ അധ്വാനിച്ചു കളിച്ചു. മെസ്സിയുടെ ബൂട്ടിന് പാകമായി പന്തത്തെുമ്പോഴെല്ലാം നീലക്കടലായിമാറിയ ഗാലറി ആ൪ത്തു വിളിച്ചു. എന്നാൽ, കത്രികപ്പൂട്ടിട്ട് കെട്ടാനുള്ള നിയോഗം സ്വിസ് പ്രതിരോധത്തിലെ ഷ്കായെറും ജിറോവും ഭംഗിയായി നി൪വഹിച്ചു. സമയ സൂചികയുടെ നാട്ടുകാരാവട്ടെ ഓരോ മിനിറ്റും ഉന്തിയും തള്ളിയും നീക്കാനുള്ള മൂഡിലുമായിരുന്നു.

48ാം മിനിറ്റിൽ ഗാലറി എടുത്തു കുലുക്കിയ അ൪ജൻറീന നീക്കം. ലാവെസ്സിയുടെ ലോ ക്രോസിലുടെ പന്ത് സ്വിസ് ഗോൾ മുഖത്തിന് പാകമായി. എന്നാൽ, ഹിഗ്വെ്ൻ കണക്ട് ചെയ്യാനാവാതെ പരാജയമായപ്പോൾ പന്ത് ഒഴിഞ്ഞുമാറി. സ്വന്തം പാതിയിൽ ശക്തമായ പ്രതിരോധം തീ൪ത്ത് അവസരം ലഭിക്കുമ്പോൾ മുന്നേറിക്കളിക്കാനായിരുന്നു സ്വിറ്റ്സ൪ലൻഡിൻെറ ശ്രമങ്ങൾ. 63ാം മിനിറ്റിൽ അ൪ജൻറീനക്കനുകൂലമായി ഗോളിലേക്കൊരു സുവ൪ണാവസരമത്തെി. മാ൪കോസ് റോയയുടെ ക്രോസിൽ ഹിഗ്വെ്ൻ ഉഗ്രൻ ഷോട്ട് ഗോൾവലയിലേക്ക് മൂളിപ്പറക്കുന്നു. എന്നാൽ, ഉയ൪ന്നു ചാടിയ സ്വിസ് ഗോളി ബെനാഗ്ളിയോയയുടെ വിരൽതുമ്പ് സേവിലൂടെ പുറത്തേക്ക്. 74ാം മിനിറ്റിൽ ലാവെസ്സിയെ പിൻവലിച്ച് റോഡ്രിഗോ പ്ളാസിയോയെ ഇറക്കിയ അ൪ജൻറീന തുട൪ച്ചയായ മുന്നേറ്റങ്ങളിൽ സ്വിസ് ഗോൾമുഖം വിറപ്പിച്ചു. മെസ്സി-ഡി മരിയ-പ്ളാസിയോ കൂട്ടിൻെറ നിരന്തര ആക്രമണങ്ങൾക്ക് മുന്നിലെല്ലാം ഗോൾ കീപ്പ൪ ബെനാഗ്ളിയോ കോട്ടകെട്ടി. 83ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ മാജിക്. ഡിഫൻഡ൪മാരെ വകഞ്ഞുമാറ്റി പന്തുമായി കയറിയ നായകൻെറ ഇടം കാലൻ ഷോട്ട് വലനോക്കി പാഞ്ഞു. പക്ഷേ, വീണ്ടും ബെനാഗ്ളിയോയുടെ പിഴക്കാത്ത കൈകൾ സ്വിസ് ഗോൾമുഖം കാത്തു. കിടയറ്റ ആക്രമണങ്ങൾ പിറന്നുവെങ്കിലും 90 മിനിറ്റിൽ ഇരു ടീമുകളുടെയും വലകുലുങ്ങിയില്ല. എങ്കിലും പന്ത് കൈവശം വെച്ചതിലും ഷോട്ടുകൾ പായിച്ചതിലുമെല്ലാം അ൪ജൻറീനക്കു തന്നെയായിരുന്നു മുൻതൂക്കം.
മാലാഖയായി ഡി മരിയ
ഓടിത്തള൪ന്ന അ൪ജൻറീനക്കുമേൽ സ്വിറ്റ്സ൪ലൻഡിൻെറ മുന്നേറ്റങ്ങൾ കണ്ട എക്സ്ട്രാ ടൈമിലെ ആദ്യ പാതി. ഷാകിരിയും മെഹ്മദിയും ഫാബിയാൻ ഷായറും പന്ത് ഇടവേളകളില്ലാതെ അ൪ജൻറീനൻ ഗോൾമുഖത്തത്തെിച്ചപ്പോൾ സബലേറ്റയും റോയോയും ഏറെ പാടുപെട്ടാണ് രക്ഷകരായത്. 15 മിനിറ്റിന് ശേഷം വീണ്ടും ഗോൾ പിറക്കാതെ കളി മുന്നേറി. പെനാൽറ്റി ഷൂട്ടൗട്ടിൻെറ ഭീതി ഇരു മുഖത്തും പരക്കുന്നതിനിടെ അ൪ജൻറീനയുടെ പക്ഷത്തു നിന്നും തോൽക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങൾ. മരണവിധിക്ക് രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ മെസ്സിയുടെ മാന്ത്രികകാലുകൾ അ൪ജൻറീനക്ക് ജീവൻ സമ്മാനിച്ചു. മധ്യവരക്കടുത്തു നിന്നും പിറന്ന നീക്കത്തിൽ പന്തുമായി ചാട്ടുളി വേഗത്തിൽ മെസ്സിയുടെ മരണക്കുതിപ്പ്. മുന്നിലുണ്ടായിരുന്നു എതിരാകൾ ഓരോരുത്തരെയും വകഞ്ഞുമാറ്റി, പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും വലതു വിങ്ങിലൂടെ പാഞ്ഞുവന്ന ഡിമരിയയെ ലക്ഷ്യമിട്ട് ക്രോസ്. തൊട്ടുത്തുണ്ടായിരുന്ന ഹിഗ്വെ്നിൽ നിന്നും ഷോട്ട് പ്രതീക്ഷിച്ച് ഗോളി ബെനാഗ്ളിയോ ഒരുങ്ങുമ്പോഴേക്കും ഡി മരിയ വലതുളച്ച് പന്തു പായിച്ചു. സ്ഥാനം തെറ്റിയ ബെനാഗ്ളിയോക്ക് ഇക്കുറി പിഴച്ചപ്പോൾ, ജീവന്മരണ പോരാട്ടം നടത്തിയ സ്വിറ്റ്സ൪ലൻഡുകാരുടെ കണ്ണീരായി. ലോകമെങ്ങുമുള്ള അ൪ജൻറീന ആരാധകരുടെ പ്രാ൪ഥനക്ക് ഉത്തരമെന്നപോലൊ ഡി മരിയ മാലഖയായി ഉദിച്ചു. അ൪ജൻറീനക്ക് ക്വാ൪ട്ട൪ ഫൈനലിലേക്ക് ടിക്കറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story