അതിക്രമങ്ങള്‍ക്കെതിരെ മുസ്ലിംകള്‍ ഒന്നിക്കണം -അല്‍ ബഗ്ദാദി
text_fieldsബാഗ്ദാദ്: ലോകത്ത് മുസ്ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുസ്ലിംകൾ ഒന്നിക്കണമെന്ന് ഐ.എസ്.ഐ.എസ് നേതാവ് അബുബക്ക൪ അൽ ബഗ്ദാദിയുടെ ആഹ്വാനം. 20 മിനുട്ട് ദൈ൪ഘ്യമുള്ള ശബ്ദസന്ദേശത്തിലൂടെയാണ് ബാഗ്ദാദിയുടെ പുതിയ ആഹ്വാനം പുറത്ത് വന്നത്. ലോകത്ത് മുസ്ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാനും അവക്കെതിരെ പ്രതികരിക്കാനും എല്ലാ മുസ്ലിംകങ്ങളും ഒരുമിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു.
ഇറാഖിൽ ഖിലാഫത്ത് ഭരണം ഏ൪പ്പെടുത്തിയതായി സുന്നി വിമത സംഘടനയായ ഐ.എസ്.ഐ.എസ് തന്നെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അബൂബക്ക൪ അൽ ബാഗ്ദാദിയെ ആഗോള മുസ് ലിം നേതാവായി തെരഞ്ഞെടുത്തതായും സംഘടന അറിയിച്ചിരുന്നു. ഇറാഖിലെ ദിയാല പ്രവിശ്യ മുതൽ സിറിയയിലെ അലെപ്പോ വരെയുള്ള പ്രദേശങ്ങൾ പുതിയ ഭരണത്തിൻ കീഴിൽ വരുമെന്നാണ് ഐ.എസ്.ഐ.എസ് അറിയിച്ചത്.
അതിനിടെ ഇറാഖിലേക്ക് അമേരിക്ക 300 സൈനികരെക്കൂടി അയച്ചു. എംബസിയുടെ സുരക്ഷ ശക്തമാക്കുന്നതിനും രാജ്യത്തെ പൗരൻമാരുടെ സുരക്ഷയ്ക്കുമാണ് കൂടുതൽ സൈനികരെ അയക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.