ആരാണ് സചിന്‍? ഷറപ്പോവ ചോദിക്കുന്നു
text_fieldsലണ്ടൻ: ആരാണിത്? ഈ വ൪ഷത്തെ സൂപ്പ൪ ഹിറ്റ് മലയാളം സിനിമയായ ‘1983’ൽ ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്ന നായകനോട് ചുമരിൽ തൂങ്ങിയ സചിൻ ടെണ്ടുൽകറുടെ ഫോട്ടോ കണ്ട് ആദ്യരാത്രിയിൽ ഭാര്യയുടെ ചോദ്യമാണിത്. ക്രിക്കറ്റിലെ സകലറെക്കോഡുകളും തക൪ത്ത അദ്ഭുതപ്രതിഭയെ അറിയാത്തതായി ആ നാടൻപെൺകുട്ടി മാത്രമല്ല. ടെന്നിസ് സുന്ദരി മരിയ ഷറപോവയും ചോദിക്കുന്നത് ആരാണീ സചിൻ എന്നാണ്. ക്രിക്കറ്റ് എന്നത് ലോകത്ത് പരിമിതമായ ഒരു വിഭവമാണെങ്കിലും വിംബ്ൾഡണിലെ സ്ഥിരംസന്ദ൪ശകനും റോജ൪ഫെഡറ൪ അടക്കമുള്ള താരങ്ങളുടെ ഉറ്റതോഴനുമായ സചിനെ അറിയില്ളെന്നാണ് ഷറപോവ പറയുന്നത്.
ശനിയാഴ്ച സെൻറകോ൪ട്ടിലെ റോയൽബോക്സിൽ വിംബ്ൾഡൺ മത്സരങ്ങൾ കാണാൻ പതിവുപോലെ സചിനത്തെിയിരുന്നു. ഡേവിഡ് ബെക്കാമും ഗോൾഫ് താരം ഇയാൻ പൗൾട്ടറും സചിന് സമീപം അതിവിശിഷ്ട ഗാലറിയിലുണ്ടായിരുന്നു. മത്സരം കഴിഞ്ഞശേഷം, സചിൻ കളികാണാനത്തെിയ കാര്യം മാധ്യമപ്രവ൪ത്തക൪ ഷറപോവയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു റഷ്യൻ സുന്ദരിയുടെ മറുപടി. ബെക്കാമിനെ പലവട്ടം കണ്ടിട്ടുണ്ടെന്നും സചിനെ അറിയില്ളെന്നുമായിരുന്നു മറുപടി. അതേസമയം, ബെക്കാമിനെക്കുറിച്ച് ഒരു പ്രസംഗം തന്നെ നടത്തി. മികച്ച താരമെന്നതിനു പുറമെ നല്ല മനുഷ്യനാണെന്നും സംസാരിച്ചിരിക്കാൻ മിടുക്കനാണെന്നും ഷറപോവ ബെക്കാമിനെ വാഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.