ഡല്‍ഹിക്കും ആഗ്രക്കുമിടയില്‍ ഹൈ സ്പീഡ് ട്രെയിന്‍
text_fieldsന്യൂഡൽഹി: ഡൽഹിക്കും ആഗ്രക്കുമിടയിലുള്ള യാത്രാ സമയം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൈസ്പ്ഡ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. മണിക്കുറിൽ 160 കിലോമീറ്റ൪ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനായിരിക്കും. നിലവിൽ ഡൽഹിയിൽ നിന്നും ആഗ്രയിലത്തൊൻ രണ്ടു മണിക്കൂ൪ സമയമെടുക്കും. ഹൈ സ്പീഡ് ട്രെയിൻ യാഥാ൪ഥ്യമായാൽ സമയത്തിൽ അര മണിക്കു൪ ലാഭിക്കാൻ കഴിയും. ഡൽഹി- ആഗ്ര റൂട്ടിൽ സ൪വീസ് നടത്തുന്ന ഭോപ്പാൽ ജനശതാബ്ദി എക്സ്പ്രസാണ് നിലവിൽ ഇന്ത്യയിലെ വേഗം കൂടിയ ട്രെയിൻ.
ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിന്‍്റെ ഫ്ളാഗ് ഓഫ് നടന്നു. നവംബറോടെ പൂ൪ണരീതിയിൽ സ൪വീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പരീക്ഷണ ഓട്ടത്തിന്‍്റെ ഭാഗമായി ഡൽഹി -ആഗ്ര റെയിൽ റൂട്ടിൽ റെയിൽവെ സംരക്ഷണ സേനയെ വിന്യസിച്ചിരുന്നു. ഹൈസ്പ്ഡ് ട്രെയിൻ ഓടിക്കുന്നതിന്‍്റെ ഭാഗമായി നിലവിലുള്ള 16 വേഗ നിയന്ത്രണസ്ഥലങ്ങളുടെയും വളവുകളും മാറ്റാനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ ട്രെയിൻ ഓടിക്കുന്നതിനായി പതിനഞ്ച് കോടി രൂപ ട്രാക് നി൪മാണത്തിന് ചെലവാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.