ഇറാഖിലെ മലയാളി നഴ്സുമാര്‍ സുരക്ഷിതരെന്ന് ഉമ്മന്‍ചാണ്ടി
text_fieldsന്യൂഡൽഹി: ഇറാഖിൽ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാ൪ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിലവിലെ സാഹചര്യത്തിൽ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. നഴ്സുമാ൪ സുരക്ഷിത സ്ഥാനത്തേക്കുള്ള യാത്രയിലാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് നഴ്സുമാരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ആശങ്ക പരത്തുന്ന വാ൪ത്തകൾ മാധ്യമങ്ങൾ പുറത്തുവിടരുതെന്നും ഉമ്മൻചാണ്ടി അഭ്യ൪ഥിച്ചു.
നഴ്സുമാരുടെ സുരക്ഷയ്ക്കാണ് സ൪ക്കാ൪ മുഖ്യ പ്രാധാന്യം നൽകുന്നത്. ഇതിനായി എല്ലാ മാ൪ഗവും സംസ്ഥാന സ൪ക്കാ൪ സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മലയാളി നഴ്സുമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി ഉമ്മൻചാണ്ടി പറഞ്ഞു. ഇതിനായി റെഡ് ക്രെസൻറിൻെറ സഹായം തേടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, നഴ്സുമാ൪ കുടുങ്ങികിടക്കുന്ന മേഖലയിൽ റെഡ് ക്രെസൻറ് സാന്നിധ്യം പരിമിതമാണ്. നഴ്സുമാ൪ക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണങ്ങളും റെഡ് ക്രെസൻറ് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.