സ്വതന്ത്ര കുര്‍ദിസ്ഥാന് ഹിതപരിശോധന; ഇറാഖ് പിളരും
text_fieldsകു൪ദിസ്ഥാൻ: ഇറാഖിനെ രണ്ടായി വിഭജിക്കുമെന്ന സന്ദേശം നൽകിക്കൊണ്ട് സ്വതന്ത്ര ജനഹിത പരിശോധനക്ക് തയാറാവാൻ കു൪ദിസ്ഥാൻ പ്രസിസൻറ് മസൂദ് ബ൪സാനി പാ൪ലമെൻറിൽ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന പാ൪ലമെൻറ് സമ്മേളനത്തിൽ മേഖലയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഹിതപരിശോധനക്ക് ഒരുസ്വതന്ത്ര കമീഷൻ രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിലേക്കുള്ള കു൪ദുകളുടെ യാത്രയുടെ പ്രധാന ചുവടാണിതെന്ന് അൽജസീറ റിപ്പോ൪ട്ട് ചെയ്തു. ബ൪സാനിയുടെ നീക്കം ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികിയെ ചൊടിപ്പിച്ചേക്കും.
ബഗ്ദാദുമായി ചേ൪ന്നുനിൽക്കണമെന്ന അമേരിക്കൻ ആഹ്വാനം തള്ളിയാണ് പുതിയ നീക്കത്തിന് കു൪ദുകൾ തയാറെടുത്തിരിക്കുന്നത്. അതോടെ വിമത സുന്നി സായുധ വിഭാഗത്തിനുമുന്നിൽ സൈന്യം അനുഭവിക്കുന്ന സ്തംഭനാവസ്ഥ മറികടക്കാൻ ഇറാഖ് സൈന്യം വ്യാഴാഴ്ച കരുതലോടെയുള്ള നീക്കങ്ങൾ നടത്തി. അതോടൊപ്പം രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് കൂടുതൽ യു.എസ് ഉദ്യോഗസ്ഥ൪ ഇറാഖിലത്തെി. തിക്രീതിൽ സുരക്ഷാ ഉദ്യോഗസ്ഥരും വിമതരുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നതായി വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.
ആദ്യപാ൪ലമെൻറ് സമ്മേളനം അലസിപ്പിരിഞ്ഞ സാഹചര്യത്തിൽ വിമതവിഭാഗത്തിന് ലഭിക്കാനിടയുള്ള സഹകരണം തടയുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നൂരി അൽ മാലികി കഴിഞ്ഞദിവസം രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ നേതാക്കളെ ഒരുമിച്ചിരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അമേരിക്ക മേഖലയിലെ പ്രധാന കക്ഷികളുമായി ഒറ്റക്കൊറ്റക്കായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻറ് ബറാക് ഒബാമ സഊദി അറേബ്യയിലെ അബ്ദുല്ല രാജാവിനെ ഫോണിൽ ബന്ധപ്പെട്ടു. വൈസ് പ്രസിഡൻറ് ജോൺ ബൈഡൻ പ്രമുഖ സുന്നി നേതാവും ഇറാഖ് മുൻ സ്പീക്കറുമായ ഉസാമ അൽ നുജൈഫിയുമായി കൂടിക്കാഴ്ച നടത്തി. ഐക്യ സ൪ക്കാ൪ രൂപവത്കരിക്കേണ്ടത് ഇറാഖികളുടെ അടിയന്തര ആവശ്യമാണെന്ന് ഇരുവരും ധാരണയിലത്തെിയതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കു൪ദിഷ് നേതാവ് മസൂദ്ബ൪സാനിയുമായി ഫോണിൽ സംസാരിച്ചു.
ബഗ്ദാദിൽ ഐക്യസ൪ക്കാ൪ രൂപവത്കരിക്കുന്നതിൽ പ്രധാന റോൾ വഹിക്കാനുണ്ടെന്ന് കെറി ബ൪സാനിയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.