ഡി.എം.കെയുമായി തിരുമാവളവന്‍ അകലുന്നു
text_fieldsകോയമ്പത്തൂ൪: തമിഴ്നാട്ടിലെ പ്രമുഖ ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) ഡി.എം.കെയുമായുള്ള മുന്നണിബന്ധം വിടാനൊരുങ്ങുന്നു. പാ൪ട്ടി പ്രസിഡൻറ് തിരുമാവളവനാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സൂചന നൽകിയത്. കഴിഞ്ഞ എട്ടു വ൪ഷമായി ഡി.എം.കെ മുന്നണിയിലെ ഉറച്ച ഘടകകക്ഷിയായാണ് വി.സി.കെ നിലകൊണ്ടത്. ഡി.എം.കെ നേതാവ് എം. കരുണാനിധിയുമായി തിരുമാവളവന് അടുത്ത ബന്ധമാണുള്ളത്. ആഗസ്റ്റ് 20 മുതൽ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട് തമിഴകമൊട്ടുക്കും പര്യടനം നടത്താനാണ് തിരുമാവളവൻ ഉദ്ദേശിക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാ൪ട്ടി തനിച്ച് മത്സരിക്കണമെന്നാണ് പാ൪ട്ടിയുടെ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിൽ തിരുവള്ളൂ൪, ചിദംബരം മണ്ഡലങ്ങളിലാണ് പാ൪ട്ടി മത്സരിച്ചത്. ഇവിടങ്ങളിൽ ഡി.എം.കെ കാലുവാരിയതായും തിരുമാവളവൻ ആരോപിച്ചു. 2006ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മുതലാണ് ഡി.എം.കെയുമായി തിരുമാവളവൻ മുന്നണി ബന്ധമുണ്ടാക്കിയത്. 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം തുട൪ന്നു.
അതിനിടെ, സംസ്ഥാന മുസ്ലിംലീഗ് നേതൃത്വവും ഡി.എം.കെയുമായി ഇടഞ്ഞുനിൽക്കുകയാണ്. മുസ്ലിംലീഗ് മത്സരിച്ച വെല്ലൂ൪ സീറ്റിൽ ഡി.എം.കെ പ്രവ൪ത്തക൪ സജീവമായില്ളെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ദലിത് സംഘടനകളും രണ്ട് മുസ്ലിം സംഘടനകളുമാണ് ഡി.എം.കെ മുന്നണിയിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.