ചെന്നൈ കെട്ടിട ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘം
text_fieldsചെന്നൈ: കഴിഞ്ഞയാഴ്ച ചെന്നൈയിൽ 11 നില കെട്ടിടം തക൪ന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയലളിതയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. പൊലീസിനെ സഹായിക്കാൻ ഐ.ഐ.ടിയിലെയും അണ്ണാ യൂനിവേഴ്സിറ്റിയിലെയും വിദഗ്ധരും സംഘത്തിലുണ്ടാകും.
കെട്ടിടത്തിൻെറ നി൪മാണത്തിൽ പാളിച്ചയുണ്ടായിരുന്നു എന്നാണ് കരുതുന്നതെന്ന് ജയലളിത പറഞ്ഞു. നി൪മാണത്തിലെ അപാകത തന്നെയാണ് അപകടത്തിന് കാരണമെന്ന് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു. അന്വേഷണത്തിൻെറ പ്രാഥമിക റിപ്പോ൪ട്ട് കറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവരുമെന്നും സ൪ക്കാ൪ അറിയിച്ചു.
ജൂൺ 28നാണ് ചെന്നൈയിൽ കെട്ടിടം തക൪ന്നത്. അപകടത്തിൽ ഇതുവരെ 61 പേരാണ് മരിച്ചത്. തക൪ന്ന കെട്ടിടത്തിൻെറ അടിയിൽ നിന്ന് 27 പേരെ രക്ഷിച്ചിട്ടുണ്ട്. ദുരന്തം അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച ജസ്റ്റിസ് ആ൪ രഘുപതിയെ ഏകാംഗ കമീഷനായി സ൪ക്കാ൪ നിയമിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.