ഐ.എ.എസ് ഉദ്യോഗസ്ഥയോട് നോക്കൂകൂലി ആവശ്യപ്പെട്ട സി.ഐ.ടി.യു നേതാവ് അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയിൽനിന്ന് നോക്കുകൂലി ആവശ്യപ്പെട്ട സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ. നോക്കുകൂലിമുക്ത നഗരമായി പ്രഖ്യാപിച്ച തലസ്ഥാനത്താണ് സംഭവം. സി.ഐ.ടി.യു കേശവദാസപുരം യൂനിറ്റ് കൺവീന൪ ടി.സി 3/118ൽ മുരളീധരനാണ് അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ടൂറിസം അഡീഷനൽ ഡയറക്ടറുടെയും ഭക്ഷ്യസുരക്ഷാ കമീഷണറുടെയും ചുമതലയേൽക്കാനായി തലസ്ഥാനത്തത്തെിയ ടി.വി. അനുപമയുടെ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ 26ന് പുല൪ച്ചെയാണ് അനുപമ കണ്ണൂരിൽനിന്ന് വീട്ടുസാധനങ്ങളുമായി കേശവദാസപുരം ദേവസ്വം ലെയ്നിലെ രണ്ട് എ വാടകവീട്ടിലേക്ക് താമസം മാറിയത്. കണ്ണൂരിൽനിന്ന് കൊണ്ടുവന്ന വീട്ടുപകരണങ്ങൾ വാഹനത്തിൽനിന്നിറക്കുന്നത് അവസാനഘട്ടത്തിലത്തെിയപ്പോൾ ലോഡിങ് തൊഴിലാളികളത്തെി നോക്കുകൂലി ആവശ്യപ്പെട്ടു. ലോറിയിലെ ജീവനക്കാ൪ തന്നെയായിരുന്നു സാധനങ്ങളിറക്കിയത്. വാഷിങ് മെഷീൻ കൂടി ഇറക്കാൻ ബാക്കിയുള്ളപ്പോഴാണ് യൂനിയൻകാരത്തെിയത്. വീട്ടുപകരണങ്ങൾ മാത്രമായതിനാൽ പണം നൽകാൻ അനുപമ തയാറായില്ല. ഇതോടെ ഇവ൪ കയ൪ത്ത് സംസാരിച്ചു. നോക്കുകൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന വാഷിങ് മെഷീൻ ഇറക്കാൻ അനുവദിച്ചതുമില്ല. തുട൪ന്ന് പല ദിവസങ്ങളിലും സി.ഐ.ടി.യു പ്രവ൪ത്തക൪ അനുപമയുടെ വീട്ടിലത്തെി നോക്കുകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഐ.എ.എസ് ഉദ്യോഗസ്ഥയല്ല, മുഖ്യമന്ത്രിയായാലും നോക്കുകൂലി വാങ്ങുമെന്നായിരുന്നത്രെ ഭീഷണി. ശനിയാഴ്ച രാവിലെ വീണ്ടും ഭീഷണിയുമായി എത്തിയ തൊഴിലാളികൾ സി.ഐ.ടി.യു കൺവീന൪ മുരളീധരൻെറ ഫോൺ നമ്പ൪ നൽകി മടങ്ങി. പണം നൽകുന്ന കാര്യത്തിലുള്ള തീരുമാനം വൈകുന്നേരത്തിനകം അറിയിക്കാനും അനുപമയോട് പറഞ്ഞു.
ഇതേതുട൪ന്നാണ് ഡി.സി.പി അജീതാ ബീഗത്തിന് അനുപമ പരാതി നൽകിയത്. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ മുരളീധരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടുകയറി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനും മുരളീധരനെതിരെ കേസെടുത്തു.
അതേസമയം, നോക്കുകൂലി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം ദൗ൪ഭാഗ്യകരമാണെന്ന് തൊഴിൽമന്ത്രി ഷിബു ബേബിജോൺ പ്രതികരിച്ചു. ട്രേഡ് യൂനിയൻ പ്രവ൪ത്തക൪ കുറച്ചുകൂടി ജാഗ്രത പുല൪ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എന്നാൽ, നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ളെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.