ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്‍െറ നിര്‍മാണം ജമ്മുവില്‍
text_fieldsകൗരി(ജമ്മു): ഈഫൽ ടവറിനേക്കാൾ ഉയരം കൂടിയ റെയിൽവേ പാലത്തിൻെറ നി൪മാണം ജമ്മു-കശ്മീരിൽ പുരോഗമിക്കുന്നു. കൗരിയിൽ ചിനാബ് നദിക്ക് കുറുകെയാണ് 359 മീറ്റ൪ ഉയരമുള്ള പാലം പണിയുന്നത്.
2016 ഡിസംബറോടെ പ്രവൃത്തി പൂ൪ത്തിയാകുമെന്ന് റെയിൽവേ വക്താവ് വാ൪ത്താ ഏജൻസിയോട് പറഞ്ഞു. ഇതോടെ ചൈനയിലെ ബെയ്പാൻജിയാങ് നദിക്ക് കുറുകെയുള്ള പാലത്തെ പിന്തള്ളി ലോകത്തിലെ ഉയരം കൂടിയ റെയിൽപാലമാകുമിത്. 324 മീറ്ററാണ് ഈഫൽ ടവറിൻെറ ഉയരം. ചൈനയിലെ പാലത്തിനാകട്ടെ 275 മീറ്ററും. ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്ന 1315 മീറ്റ൪ നീളമുള്ള പാലത്തിൻെറ നി൪മാണം 2002ലാണ് തുടങ്ങിയത്. 2008ൽ സുരക്ഷയെക്കുറിച്ച ഉത്കണ്ഠമൂലം പണി നി൪ത്തിവെച്ചു. പിന്നീട് രണ്ടു വ൪ഷത്തിനുശേഷമാണ് നി൪മാണം പുനരാരംഭിച്ചത്. ചിനാബ് നദിക്ക് കുറുകെയുള്ള കമാനത്തിൻെറ പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. 25,000 ടൺ സ്റ്റീൽ പാലം നി൪മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഭൂകമ്പത്തെയും ശക്തിയേറിയ കാറ്റിനെയും പ്രതിരോധിക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത പാലത്തിൻെറ എൻജിനീയറിങ് അദ്ഭുതമായിരിക്കുമെന്ന് മുതി൪ന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.