അന്താരാഷ്ട്ര ഡോക്യുമെന്‍ററി-ഹ്രസ്വചിത്രമേള: നെല്‍സണ്‍ മണ്ടേല ദ മിത്ത് ആന്‍ഡ് മി, ലാ എസ്താന്‍ഷ്യ എന്നിവ ഉദ്ഘാടന ചിത്രങ്ങള്‍
text_fieldsതിരുവനന്തപുരം: കേരള സംസ്ഥാന ചലചിത്ര അക്കാദമി ജുലൈ 18 മുതൽ 22 വരെ തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള തിയറ്ററുകളിൽ സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര ഡോക്യുമെൻററി -ഹ്രസ്വചിത്രമേളയിൽ ഖാലോ മത്തബാനി സംവിധാനം ചെയ്ത നെൽസൺ മണ്ടേല ദ മിത്ത് ആൻഡ് മി, ഫെഡറിക്കോ അഡേണോ സംവിധാനം ചെയ്ത ദ ഗ്രാൻറ് പ്രൈസ് ഓഫ് ദി സിറ്റി ഓഫ് ഒബ൪ഹുസൈൻ പുരസ്കാരം ലഭിച്ച പരാഗുയൻ, ഹ്രസ്വചിത്രം ലാ എസ്താൻഷ്യ എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങൾ.
പരിസ്ഥിതിചിത്രങ്ങൾക്ക് വേണ്ടി പ്രത്യേകവിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് അന്ത൪ദേശീയ അവാ൪ഡുകൾ നേടിയ ഒ൪ലാൻേറാ വാൻ ഇൻസൈഡൽ സംവിധാനംചെയ്ത വിരുംഗ്, ഇന്ത്യൻ സംവിധായകരായ ദീപ്തി കക്കാ൪, ഫഹദ് മുസ്തഫ എന്നിവരുടെ ബെ൪ലിൻ ഫിലിം ഫെസ്റ്റിവൽ ആദ്യ പ്രദ൪ശനം നടത്തിയ പവ൪ലെസ് എന്ന ചിത്രവും സംവിധായകരും ഫെസ്റ്റിവലിൽ പങ്കെടുക്കും.
കമ൪ അഹമ്മദ് സൈമണിൻെറ ആ൪ യു ലിസണിങ്, ജീൻ കോസ്മിയുടെ ബൈ മൈ സൈഡ്, കല്യാണി മാമിൻെറ എ റിവ൪ ചേഞ്ചസ് കോഴ്സ് എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദ൪ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.