സര്‍ക്കാര്‍ ശമ്പളം 1.22 ലക്ഷം എയ്ഡഡ് അധ്യാപകര്‍ക്ക് –മന്ത്രി
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ ഖജനാവിൽനിന്ന് ശമ്പളം നൽകുന്നത് 1,22,000 എയ്ഡഡ് അധ്യാപക൪ക്കാണെന്ന് മന്ത്രി എ.പി. അനിൽകുമാ൪. ഇതിൽ 1,12,941 സ്കൂൾ അധ്യാപകരും 10000ത്തോളം കോളജ് അധ്യാപകരുമാണ്. സംസ്ഥാനത്ത് 5,250 സ൪ക്കാ൪ സ്കൂളുകൾ ഉള്ളപ്പോൾ 7,947 എയ്ഡഡ് സ്കൂളുകളാണുള്ളത്. 148 എയ്ഡഡ് കോളജുകളുള്ളപ്പോൾ സ൪ക്കാ൪ കോളജുകൾ 38 എണ്ണം മാത്രമാണ്. എയ്ഡഡ് വിഭാഗത്തിൽ സംവരണം നടപ്പാക്കിയിരുന്നുവെങ്കിൽ പട്ടിക വിഭാഗത്തിന് 12,000ത്തോളം അധ്യാപക തസ്തിക ലഭിക്കുമായിരുന്നു. ഈ വിഷയം നിയമസഭയും മാധ്യമങ്ങളും ച൪ച്ച ചെയ്യുന്നില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സ്വകാര്യബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി. മാനേജ്മെൻറുകൾ നടത്തുന്ന നിയമനം പി.എസ്.സിക്ക് വിടാൻ ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ പരിമിതികളുണ്ട്. പി.എസ്.സിക്ക് വിടാതെ 10 ശതമാനം ഒഴിവുകളിൽ പട്ടിക വിഭാഗക്കാരെ നിയമിക്കാൻ സ൪ക്കാ൪ നി൪ദേശം നൽകണം. സ൪ക്കാ൪ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളിൽ പോലും സംവരണം നടപ്പാകുന്നില്ളെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ നിയമനത്തിൽ സ്വകാര്യ-എയ്ഡഡ് മേഖലയിലും സംവരണ ഉറപ്പാക്കണമെന്ന് ബിൽ അവതരിപ്പിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിൽ 447 അധ്യാപക൪ മാത്രമാണ് ദലിത്-ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളത്. 12,000 പേ൪ക്കെങ്കിലും അവസരമുണ്ടാകേണ്ടതായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം സംവരണം നടപ്പാക്കപ്പെടുന്നില്ല. ഈ മേഖലയിലെല്ലാം നിയമനത്തിൽ സംവരണം ഉറപ്പാക്കാൻ നിയമനി൪മാണം നടത്തണം. ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പട്ടിക വിഭാഗത്തിൽപെട്ട 29,285 പേ൪ പഠിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപെട്ട 39,772 പേ൪ പ്ളസ് ടു പരീക്ഷ എഴുതിയപ്പോൾ 22,000ൽപരം പേ൪ വിജയിച്ചു. പട്ടിക വിഭാഗത്തിൽപെട്ട ഉന്നത വിജയികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇവ൪ക്ക് ജോലി ഉറപ്പാക്കണം. ഇല്ളെങ്കിൽ സംസ്ഥാനത്ത് അസംതൃപ്തരായ ഒരു വിഭാഗം സൃഷ്ടിക്കപ്പെടാൻ കാരണമാകും.പ്രശ്നം പരിഹരിക്കാൻ നിയമം കൊണ്ടുവരണമെന്നും ഇതിന് തങ്ങൾ പൂ൪ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.