പാറ്റൂര്‍ ഫ്ളാറ്റ് വിവാദം: ക്രമക്കേട് ചീഫ് ടൗണ്‍പ്ളാനര്‍ അന്വേഷിക്കുമെന്ന് മന്ത്രി അലി
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ ആ൪ടെക് റീൽറ്റേഴ്സിൻെറ വിവാദ ഫ്ളാറ്റ് നി൪മാണത്തിലെ നിയമലംഘന ആരോപണം പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ ചീഫ് ടൗൺ പ്ളാനറെ (വിജിലൻസ്) ചുമതലപ്പെടുത്തിയതായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി.നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ തുട൪നടപടി സ്വീകരിക്കും. സ്ഥലം സംബന്ധിച്ച പരാതികളെതുട൪ന്ന് നി൪മാണപ്രവ൪ത്തനങ്ങൾ നി൪ത്തിവെക്കാനും വസ്തുവിൻെറ അംഗീകൃത സ൪വേ സ്കെച്ച് ഹാജരാക്കാനും തിരുവനന്തപുരം കോ൪പറേഷൻ ബന്ധപ്പെട്ടവ൪ക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു. കെട്ടിടനി൪മാണത്തിന് പെ൪മിറ്റ് നൽകിയതിൽ കോ൪പറേഷൻെറ ഭാഗത്ത് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. പെ൪മിറ്റിനായി അപേക്ഷിക്കുമ്പോൾ നി൪മാണം നടത്തുന്ന വസ്തുവിൻെറ അളവ് 225 സെൻറ് ആണെന്നാണ് കാണിച്ചിരുന്നത്. എന്നാൽ 209 സെൻറിന് കരം അടച്ച രസീതാണ് അപേക്ഷയോടൊപ്പം സമ൪പ്പിച്ചത്. പ്രമാണങ്ങളും മറ്റ് രേഖകളും കൃത്യമായി പരിശോധിക്കുകയോ സ്ഥലപരിശോധന നടത്തുകയോ ചെയ്യാതെയാണ് നഗരസഭ ഇത് കൈകാര്യം ചെയ്തത്.
225 സെൻറ് ഭൂമി ഉണ്ടെന്ന നിഗമനത്തിലാണ് ചീഫ് ടൗൺ പ്ളാന൪ ലേഒൗട്ട് അപ്രൂവൽ നൽകിയത്. 2011 ഡിസംബ൪ 24നാണ് കോ൪പറേഷൻ കെട്ടിട നി൪മാണത്തിന് പെ൪മിറ്റ് നൽകിയത്. ചട്ടപ്രകാരം രേഖകൾ പരിശോധിക്കേണ്ടത് കോ൪പറേഷനാണ്. കെട്ടിടനി൪മാണത്തിനുള്ള പെ൪മിറ്റ് കാലാവധി നിലനിൽക്കെ 2013 ഒക്ടോബ൪ ഏഴിന് പെ൪മിറ്റ് പുതുക്കുന്നതിന് നൽകിയ അപേക്ഷയിൽ സ്ഥലത്തിൻെറ വിസ്തീ൪ണം 208.5 സെൻറ് ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 17നാണ് നഗരസഭ പെ൪മിറ്റ് പുതുക്കിനൽകിയത്. ഫ്ളാറ്റ് നി൪മാണത്തിന് റവന്യൂ പുറമ്പോക്ക് കൈയേറിയതായി കലക്ട൪ റിപ്പോ൪ട്ട് ചെയ്തിരുന്നതായി മന്ത്രി അടൂ൪ പ്രകാശ് പറഞ്ഞു. ഇത് അന്വേഷിക്കാൻ ലാൻഡ് റവന്യൂ കമീഷണറുടെ അധ്യക്ഷതയിൽ നാലംഗ ഉദ്യോഗസ്ഥ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റി റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ തുട൪നടപടികൾക്കായി സ൪വേ ഡയറക്ട൪ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പുറമ്പോക്ക് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാറ്റൂരിലെ ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് റിപ്പോ൪ട്ട് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പൂഴ്ത്തിയെന്ന് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. വിജിലൻസ് റിപ്പോ൪ട്ട് റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് അയച്ചുകൊടുത്തിരുന്നു. കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനും കൈയേറ്റക്കാ൪ക്കെതിരെ നടപടിയെടുക്കാനും റിപ്പോ൪ട്ടിൽ നി൪ദേശമുണ്ടായിരുന്നു. ഭൂമിയിടപാടിലെ ക്രമക്കേടിൻെറ തെളിവുകൾ സഭയിൽ ഹാജരാക്കിയിട്ട് രണ്ടാഴ്ചയിലേറെയായി. ഇതുവരെ നടപടി എടുത്തിട്ടില്ല. ചട്ടം ലംഘിച്ച് കെട്ടിടനി൪മാണം തുടരുകയാണ്. ഇതിന് കാരണം വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മറുപടി പ്രസംഗത്തിൽ തിരുവഞ്ചൂ൪ ആരോപണം നിഷേധിച്ചു. താൻ ഫയൽ പൂഴ്ത്തിയിട്ടില്ല. വി.എസ് ആരോപണം ഉന്നയിച്ചതിൽ ദു$ഖമുണ്ട്. താൻ വിജിലൻസിൻെറ ചുമതല ഏറ്റെടുക്കും മുമ്പുള്ള കാര്യങ്ങളാണ് വി.എസ് പറഞ്ഞതെന്നും തിരുവഞ്ചൂ൪ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.