ദുരിതകാലത്തിന് വിട; പ്രതീക്ഷയുടെ പച്ചപ്പുതേടി അവര്‍ ഒത്തുകൂടി
text_fieldsതിരുവനന്തപുരം: ഇറാഖിലെ മരണമുഖത്തുനിന്ന് രക്ഷപ്പെട്ട് നാട്ടിലത്തെിയ നഴ്സുമാ൪ ഒത്തുചേ൪ന്നു. സ൪ക്കാറിൻെറയും നോ൪ക്ക റൂട്ട്സിൻെറയും ക്ഷണം സ്വീകരിച്ചാണ് അവ൪ തലസ്ഥാനത്തത്തെിയത്.
ദുരിതകാലം വിട്ടൊഴിഞ്ഞെങ്കിലും ഭാവിയെക്കുറിച്ച ആശങ്കക്കുമുന്നിൽ പകച്ച അവരോട് മുഖ്യമന്ത്രി സംസാരിച്ചു. അനുഭവങ്ങൾ കേട്ടു. സ൪ക്കാ൪ കൈവിടില്ളെന്ന് ഉറപ്പ് നൽകി.
റെസ്റ്റ് ഹൗസിൽ പ്രൗഢമായ സ്വീകരണമാണ് നഴ്സുമാ൪ക്കായി ഒരുക്കിയത്. 46 പേരിൽ അസൗകര്യങ്ങൾ കാരണം രണ്ടുപേ൪ എത്തിയില്ല. തൊഴിൽ വാഗ്ദാനങ്ങൾക്കൊപ്പം സാമ്പത്തിക സഹായങ്ങളുമായും ചിലരത്തെി. നോ൪ക്ക റൂട്ട്സ് വൈസ് ചെയ൪മാനും വ്യവസായിയുമായ സി.കെ. മേനോൻ ഓരോരുത്ത൪ക്കും മൂന്ന് ലക്ഷം രൂപവീതവും വാഗ്ദാനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിൽ പിതാവിൻെറ സാന്നിധ്യമാണ് മുഖ്യമന്ത്രി നൽകിയതെന്ന് നഴ്സുമാരിൽ ഒരാളായ മെറീന പറഞ്ഞു. അംബാസഡ൪ അജിത്കുമാറിൻെറ സഹായവും അവ൪ എടുത്തുകാട്ടി. തങ്ങൾക്കിനി ജോലിയാണ് ആവശ്യം. പിന്നെ ഇറാഖിൽ ജോലിചെയ്തതിൽ കിട്ടാനുള്ള കുടിശ്ശിക ശമ്പളവും. പഠനത്തിനും മറ്റുമായെടുത്ത ബാങ്ക് ലോൺ ഭീഷണിയായി നിൽക്കുന്നെന്നും മെറീന പറഞ്ഞു.
46 പേ൪ക്കുംവേണ്ടി മനസ്സുതുറന്ന മെറീനയുടെ വാക്കുകൾക്ക് സാന്ത്വനസ്പ൪ശമേകിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിച്ചത്. കുടിശ്ശിക ശമ്പളം ഇറാഖിലെ നിയമസാമ്പത്തിക വകുപ്പ് ഞായറാഴ്ച ഇന്ത്യൻ എംബസിയെ ഏൽപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവ൪ അറബി ഭാഷയിൽ ഇവിടേക്ക് അയച്ച കത്തിൻെറ പക൪പ്പ് മുഖ്യമന്ത്രി പ്രദ൪ശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.
നഴുസുമാ൪ക്ക് വിദേശത്തും സ്വദേശത്തും ജോലി വാഗ്ദാനങ്ങളുമായി നിരവധി സ്ഥാപന മേധാവികളത്തെി. അറ്റ്ലസ് ഗ്രൂപ് വിദേശത്ത് 250 ഡോള൪ (38,000 രൂപ) മാസ ശമ്പളമുള്ള ജോലിയും സൗജന്യതാമസ സൗകര്യവും ടിക്കറ്റും വാഗ്ദാനംചെയ്തു. വിദേശത്ത് നഴ്സായി ജോലിചെയ്യണമെങ്കിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൻെറ സ൪ട്ടിഫിക്കറ്റ് വേണം. അതിന് എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ട്. അതിനുള്ള ചെലവും വഹിക്കാമെന്ന് അറ്റ്ലസ് പറഞ്ഞു. 15 പേ൪ക്ക് മിംസ് ആശുപത്രിയിൽ ജോലി നൽകാമെന്ന് ഡോ.ആസാദ് മൂപ്പൻ ഗ്രൂപ് പ്രതിനിധി യോഗത്തെ അറിച്ചു. കൂടാതെ മടങ്ങിയത്തെിയ നഴ്സുമാ൪ക്ക് 25,000 രൂപയുടെ സഹായ വാഗ്ദാനവും നൽകി. കിംസ് ഹോസ്പിറ്റൽസ്, എൻ.എം.സി മെഡിക്കൽ സെൻറ൪ തുടങ്ങിയവരും നഴ്സുമാരെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആക൪ഷകമായ സേവനവാഗ്ദാനങ്ങളോടെ ക്ഷണിച്ചു.
44 പേരും അവരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.സി. ജോസഫ്, അടൂ൪ പ്രകാശ്, പി.ജെ. ജോസഫ്, ജോസ് കെ. മാണി എം.പി, സി. മോയിൻകുട്ടി എം.എൽ.എ, ആലുങ്കൽ മുഹമ്മദ്, ഇ.എം. നജീബ്, മൻസൂ൪, ഹാരിഷ്, നോ൪ക്ക ഉന്നത ഉദ്യോഗസ്ഥ൪ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.