യു.എസ് കോണ്‍ഗ്രസില്‍ മോദിയുടെ പ്രഭാഷണം: സാമാജികര്‍ രംഗത്ത്
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ൪ശനം ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ കത്ത് നൽകിയതിനു പിന്നാലെ കോൺഗ്രസിൻെറ സംയുക്ത സെഷനിൽ മോദി പ്രഭാഷണം നടത്തണമെന്ന ആവശ്യവുമായി സാമാജിക൪ രംഗത്തത്തെി. ഇന്ത്യ, ഇന്ത്യൻ- അമേരിക്കൻ കാര്യ ചുമതലയുള്ള കോൺഗ്രസിലെ ഗ്രൂപ് അംഗവും വിദേശകാര്യ സമിതിയിലെ ഡെമോക്രാറ്റ് പ്രതിനിധിയുമായ ബ്രാഡ് ഷെ൪മാൻെറ നേതൃത്വത്തിലുള്ള 36 അംഗ സമിതിയാണ് ഈ ആവശ്യവുമായി നേതൃത്വത്തിന് കത്ത് നൽകിയത്. കൂടുതൽ പേരുടെ ഒപ്പ് സമാഹരിക്കാനായി സ്പീക്ക൪ ജോൺ ബീഹ്ന൪, ഡെമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് നാൻസി പെലോസി എന്നിവ൪ക്കാണ് കത്ത് കൈമാറിയത്.
സെപ്റ്റംബ൪ യു.എൻ പൊതു സഭയിലെ പ്രഭാഷണത്തിനുശേഷം വൈറ്റ്ഹൗസിൽ നൽകുന്ന സ്വീകരണത്തോടനുബന്ധിച്ചാകും മോദി സംയുക്ത സഭയെ അഭിസംബോധന ചെയ്യുക.
മുമ്പ് പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ് എന്നിവ൪ക്കും സമാനമായി ഇതേ ആദരം ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.