റമദാനിലെ അരിവിതരണം മുതലെടുത്ത് വിപണിയില്‍ വില കുതിക്കുന്നു
text_fieldsകോഴിക്കോട്: റമദാനിലെ അരിവിതരണക്കാലം മുതലെടുത്ത് വിപണിയിൽ വില കുതിച്ചു കയറുന്നു. രണ്ടാഴ്ചക്കിടെ അരി കിലോക്ക് മൂന്നു മുതൽ നാലു രൂപ വരെയാണ് മൊത്തവിപണിയിൽ വ൪ധിച്ചത്. ഇതോടെ, ചില്ലറ വിപണിയിൽ അരിവില 35 രൂപയുടെ മുകളിലത്തെി. റെയിൽവേ ചരക്കുകൂലി വ൪ധിച്ചെന്ന പേരിൽ അടുത്ത ആഴ്ച വില വീണ്ടും കൂടുമെന്നാണ് സൂചന.
എന്നാൽ, റെയിൽവേ ചരക്കുകൂലിയുടെ പേരിൽ കേരളത്തിൽ നിലവിൽ അരിവില കൂട്ടേണ്ട സാഹചര്യമില്ല. ഒന്നര വ൪ഷത്തോളമായി റെയിൽവേ വഴിയല്ല ലോറിയിലാണ് അരിയത്തെുന്നത്.
നെല്ലിൻെറ താങ്ങുവില കൂടിയതിനാലും നെല്ല് കുറഞ്ഞതിനാലും വില കൂടി എന്നാണ് മില്ലുടമകളും ഇടനിലക്കാരും പറയുന്നത്. അതേസമയം റമദാനും പെരുന്നാളും മുന്നിൽക്കണ്ട് വില കൂട്ടിയതാണ് എന്നാണ് വിവരം. റമദാൻ തുടങ്ങുന്നതിനു മുമ്പുതന്നെ വില കൂടിത്തുടങ്ങിയിരുന്നു.
റിലീഫ് വിതരണത്തിനും ഫിത്൪ സകാത് വിതരണത്തിനുമായി (ചെറിയ പെരുന്നാളിനോടനുബന്ധിച്ച അരിവിതരണം) ടൺ കണക്കിന് അരിയാണ് വേണ്ടത്. ഈ ഡിമാൻഡ് മുന്നിൽക്കണ്ട് ഇടനിലക്കാരും മില്ലുടമകളും ഒത്തുകളിച്ച് അരി വില കൂട്ടുകയാണെന്ന് ആരോപണമുണ്ട്. കമീഷൻ ഏജൻറുമാരായ കച്ചവടക്കാ൪ അരിവിപണിയിൽനിന്ന് പിന്മാറിയതോടെ മറ്റ് ഇടനിലക്കാരുടെ ലോബിയാണ് വിപണി നിയന്ത്രിക്കുന്നത്. നേരത്തേ മില്ലുടമകൾ വില കൂട്ടുമ്പോൾ കമീഷൻ ഏജൻറുമാരായ കച്ചവടക്കാ൪ ഇടപെട്ട് വില പിടിച്ചുനി൪ത്താൻ സമ്മ൪ദം ചെലുത്തുമായിരുന്നു. വില കൂടിയാൽ കച്ചവടം കുറയുമെന്നതിനാലാണ് വ്യാപാരികൾ ഇടപെട്ടിരുന്നത്.
എന്നാൽ, നിലവിലെ ഏജൻറുമാ൪ ഇവിടത്തെ ഡിമാൻഡ് മില്ലുടമകളെ അറിയിച്ച് വില കൂട്ടാൻ ഒത്താശ ചെയ്യുന്നു എന്നാണ് ആരോപണം. റെയിൽവേ വാഗണിൽ കമീഷൻ ഏജൻറുമാ൪ക്ക് ടൺ കണക്കിന് അരി ഒരുമിച്ചു വരുന്ന കാലത്ത് അടിക്കടി വില ഉയരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഇന്ന് ചെറിയ ലോഡുകളായി ലോറിയിൽ കൊണ്ടുവരുമ്പോൾ തോന്നിയ പോലെ വിലയിൽ അന്തരം വരുത്തുകയാണ്.
28-29.50 വിലയുണ്ടായിരുന്ന ബോധന അരിക്ക് 32-33, 27-28ൻെറ ബോധനക്ക് 30-31, 27-28.50 വിലയുണ്ടായിരുന്ന തമിഴ്നാട് കുറുവക്ക് 30-32, 29-30ൻെറ ആന്ധ്ര കറുവക്ക് 32-33 എന്നിങ്ങനെയാണ് വില കൂടിയത്. പൊന്നിക്ക് 30 ൽ നിന്ന്32 ആയി വില ഉയ൪ന്നിട്ടുണ്ട്. 33 ഉണ്ടായിരുന്ന ഓൾഡ് കുറുവക്ക് 35 രൂപയായിട്ടുണ്ട്. അരി വില കൂടുമ്പോൾ നിയന്ത്രിക്കാൻ സ൪ക്കാറിൻെറ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.
നെയ്ച്ചോ൪, ബിരിയാണി അരികൾക്കും വലിയ വില വ൪ധനയാണ് അടുത്ത കാലത്ത് ഉണ്ടായത്. കയമ അരിക്ക് 82-83 ഉണ്ടായിരുന്നത് ഇപ്പോൾ 88-90ലത്തെി.
57-60ൻെറ കോലക്ക് ഇപ്പോൾ 65 രൂപവരെയാണ് മൊത്തവിപണിയിലെ വില. ചില്ലറവില ഇതിനനുസരിച്ച് കുത്തനെ കൂടുന്നുണ്ട്.
കുത്തരിക്ക് 29-30 ഉണ്ടായിരുന്നത് 34ലത്തെി നിൽക്കുകയാണിപ്പോൾ. റെയിൽവേ ചരക്കുകൂലി കൂടി എന്നുപറഞ്ഞ് ഇനിയും വില കൂട്ടിയാൽ അരിയാഹാരം കഴിക്കുന്ന പാവപ്പെട്ടവരെയാണിതു ബാധിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.