മഴ ശക്തം:സംസ്ഥാനത്ത് അഞ്ച് മരണം
text_fieldsസംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശം. വിവിധയിടങ്ങളിലായി അഞ്ചുപേ൪ മരിച്ചു. കോഴിക്കോട് ജില്ലയിൽ രണ്ടുപേരും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. വിവിധ ജില്ലകളിലായി അമ്പതിലേറെ വീടുകൾ തക൪ന്നു. വൻകൃഷി നാശവും സംഭവിച്ചു.
കോഴിക്കോട് വടകര ചാലിൽ മീത്തൽ മണിയൂ൪ കരുവഞ്ചേരിയിൽ സന്തോഷിൻെറ മകൻ അഭിഷേക്(17), ചാലിൽ മീത്തൽ കുഞ്ഞിക്കണ്ണൻെറ മകൻ ജിതേഷ് (30), കോട്ടയം വേളൂ൪ കിഴക്കേക്കര ശ്രീധ൪മശാസ്താ ക്ഷേത്രത്തിന് സമീപം കാരിക്കുഴി ബാബു(48), ഇടുക്കി കട്ടപ്പന പുളിയന്മല തേമക്കടവ് കിളിയേടത്ത് നാരായണൻ (50), ആലുവക്കടുത്ത് മഞ്ഞപ്രയിൽ പുതുമന കണ്ണയിൽപീടിക ജോസ് (67) എന്നിവരാണ് മരിച്ചത്.
കല്ലുവെട്ട് കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് പ്ളസ്ടു വിദ്യാ൪ഥി അഭിഷേക് മരിച്ചത്. അഭിഷേകിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ജിതേഷ് മരിച്ചത്. കോട്ടയത്ത് വീടിനുമുന്നിലെ വെള്ളക്കെട്ടിൽ വീണാണ് കാരിക്കുഴി ബാബു മരിച്ചത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടുന്നതിനിടെ ദേഹത്ത് വീണാണ് ഇടുക്കിയിൽ നാരായണൻെറ അന്ത്യം. മരം വീണാണ് ആലുവ മഞ്ഞപ്ര പുതുമന കണ്ണയിൽപീടിക ജോസും മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.