കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാരെ മോചിപ്പിക്കാന്‍ ശിപാര്‍ശ
text_fieldsകണ്ണൂ൪: സെൻട്രൽ ജയിലിലെ 10 തടവുകാരെ മോചിപ്പിക്കാനും 22 പേ൪ക്ക് പരോൾ അനുവദിക്കാനും ജയിൽ ഉപദേശക സമിതി യോഗം സ൪ക്കാറിനോട് ശിപാ൪ശ ചെയ്തു. ഇതിൽ നാല് ജീവപര്യന്തം തടവുകാരുമുണ്ട്. ജയിൽ ഡി.ജി.പി ടി.പി. സെൻകുമാറിൻെറ അധ്യക്ഷതയിൽചേ൪ന്ന യോഗത്തിലാണ് തീരുമാനം.
തൃശൂ൪ പുതുക്കാട് സ്വദേശി ജയറാം, മലപ്പുറം എടക്കര സ്വദേശി ചെന്നൽ, നിലമ്പൂ൪ സ്വദേശി തോട്ടശ്ശേരി മുഹമ്മദ്, തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിൻസെൻറ് എന്നിവരാണ് മോചന ശിപാ൪ശ ലഭിച്ച ജീവപര്യന്തം തടവുകാ൪. കാസ൪കോട് രാജപുരം സ്വദേശി ചെറുമ്പൻ, പാലക്കാട് പട്ടാമ്പി സ്വദേശി ഉണ്ണികൃഷ്ണൻ, കണ്ണൂ൪ നാറാത്ത് സ്വദേശി സുബൈ൪, കാസ൪കോട് ബേക്കൽ സ്വദേശി അനന്തു, കാസ൪കോട് വെള്ളരിക്കുണ്ട് സ്വദേശി ബാലൻ, മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് എന്നിവരാണ് മറ്റുള്ളവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.