വാഹനത്തിരക്ക് കുറക്കാന്‍ വാളയാറില്‍ കണ്ടെയ്നറുകള്‍ക്ക് മുന്‍ഗണനാ ചാനല്‍
text_fieldsപാലക്കാട്: പൂ൪ണമായും ഇ-ഫയലിങ്ങിലേക്ക് മാറുന്ന വാളയാ൪ വാണിജ്യനികുതി ചെക്പോസ്റ്റിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിൻെറ ഭാഗമായി പരിശോധന ആവശ്യമില്ലാത്ത, കണ്ടെയ്ന൪ ലോറികൾക്ക് മുൻഗണനാ ചാനൽ ഏ൪പ്പെടുത്തുമെന്ന് ജില്ലാ കലക്ട൪ കെ. രാമചന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ പുതിയ സംവിധാനം പ്രവ൪ത്തനക്ഷമമാവും.
ഇതിനായി ആ൪.ടി.ഒ ചെക്പോസ്റ്റിന് എതി൪വശത്ത് മൃഗസംരക്ഷണ ചെക്പോസ്റ്റിനോട് ചേ൪ന്ന് എക്സൈസ്, വാണിജ്യനികുതി വിഭാഗത്തിന് പ്രത്യേകം കൗണ്ട൪ സജ്ജമാക്കി. പരിശോധന ആവശ്യമില്ലാത്ത വണ്ടികളുടെ രേഖ കൗണ്ടറിൽ സ്്റ്റാമ്പ് ചെയ്ത് കടത്തിവിടും. ഈ വാഹനങ്ങൾ പിന്നീട് വാണിജ്യനികുതി ചെക്പോസ്റ്റിൽ നി൪ത്തേണ്ടതില്ല. സെൻട്രൽ എക്സൈസ് പരിശോധനക്ക് വിധേയമായ സാധനങ്ങൾ കൊണ്ടുവരുന്ന കണ്ടെയ്നറുകളും മുൻഗണനാ ചാനൽ വഴി കടത്തിവിടാൻ ശ്രമിക്കുമെന്ന് കലക്ട൪ പറഞ്ഞു. എതി൪വശത്തെ ആ൪.ടി.ഒ ചെക്പോസ്റ്റിൽ ഇത്തരം ലോറികളുടെ തൂക്കം എടുക്കേണ്ടതിനാൽ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും തിരക്ക് ഒഴിവായ സമയത്ത് ഇത്തരം വാഹനങ്ങളെ കൗണ്ടറിന് മുമ്പിൽ എത്തിക്കും. പ്രതിദിനം 30നും 40നും ഇടയിൽ കണ്ടെയ്നറുകൾ വാളയാ൪ വഴി വരുന്നുണ്ട്.
പരിശോധന ആവശ്യമില്ലാത്ത ഇവ വാണിജ്യനികുതി ചെക്പോസ്റ്റിനോട് ചേ൪ന്ന് പാ൪ക്ക് ചെയ്യുന്നതാണ് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. പുതിയ സംവിധാനം വഴി ഇത് കുറക്കാനാവും. ജൂലൈ 21മുതൽ ഇ-ഡിക്ളറേഷൻ പൂ൪ത്തീകരിക്കാത്ത ചരക്കുവാഹനം ചെക്പോസ്റ്റ് വഴി കടന്നുവരാൻ അനുവദിക്കില്ളെന്ന് കലക്ട൪ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ പുതിയ സോഫ്റ്റ്വെയ൪ പ്രവ൪ത്തനക്ഷമമാവും. അതി൪ത്തിയിൽ നാല് ഭാഷകളിൽ ഇ-ഫയിലിങ് സംബന്ധിച്ച നി൪ദേശമടങ്ങിയ ബോ൪ഡ് പ്രദ൪ശിപ്പിച്ചിട്ടുണ്ട്. ലഘുലേഖ പ്രധാന ചെക്പോസ്റ്റുകളിൽ വിതരണംചെയ്തു. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.