മൂന്ന് ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ പത്രാധിപര്‍ക്ക് ജീവപര്യന്തം തടവ്
text_fieldsഅഗ൪തല: ത്രിപുരയിൽ സ്വന്തം സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ പത്രാധിപ൪ക്ക് ജീവപര്യന്തം തടവ്. പ്രാദേശിക ബംഗാളി ദിനപത്രം ‘ദൈനിക് ഗൻദൂതി’ൻെറ പത്രാധിപരും ഉടമയുമായ സുശീൽ ചൗധരിയെയാണ്(76) വെസ്റ്റ് ത്രിപുര അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്.
അപൂ൪വങ്ങളിൽ അപൂ൪വമായ കേസാണിതെന്ന് നിരീക്ഷിച്ച ജഡ്ജി ക്രിപാങ്ക൪ ചക്രബ൪ത്തി, പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമാക്കുന്നതെന്ന് വ്യക്തമാക്കി. ജീവപര്യന്തമെന്നാൽ ജീവിതത്തിലെ അവസാനദിവസം വരെയുള്ള തടവാണെന്നും കോടതി വ്യക്തമാക്കി. രഞ്ജിത് ചൗധരി, ബലറാം ഘോഷ്, സുജിത് ഭട്ടാചാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്ഥാപനത്തിലെ ജീവനക്കാരെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാൾതന്നെ അവരെ കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ ആവശ്യപ്പെട്ടു.
50,000 രൂപ പിഴയൊടുക്കാനും കോടതി നി൪ദേശിച്ചിട്ടുണ്ട്. കേസിൽ സുശീൽ ചൗധരി കുറ്റക്കാരനാണെന്ന് കഴിഞ്ഞ 14നാണ് കോടതി കണ്ടത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.