കൊച്ചുമലയാളത്തിന് ലോക റെക്കോഡുകള്‍
text_fieldsലോക സിനിമയുടെ ഭൂപടത്തിൽ മലയാള സിനിമക്ക് കാര്യമായ ഇടമില്ലാതിരുന്ന കാലത്ത് സജീവമായ ചലച്ചിത്രപ്രവ൪ത്തനത്തിലൂടെ ലോക റെക്കോഡുകൾ കൈവരിച്ച പ്രതിഭാശാലിയായിരുന്നു നമ്പിയത്തുശ്ശേരിൽ വ൪ക്കി ജോൺ എന്ന ശശികുമാ൪.
ചലച്ചിത്രസംവിധാനത്തിൻെറ ചരിത്രത്തിൽ ശശികുമാ൪ എഴുതിച്ചേ൪ത്ത അപൂ൪വതകൾ ഏറെയാണ്. 141 മുഴുനീള ഫീച്ച൪ സിനിമകൾ സംവിധാനംചെയ്ത വ്യക്തി എന്ന റെക്കോഡ് ഇന്നുവരെയും ആരും മറികടന്നിട്ടില്ല. ഒരൊറ്റ നടനെ നായകനാക്കി ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനംചെയ്ത ചലച്ചിത്രകാരൻ എന്ന ബഹുമതിയും ശശികുമാറിന് സ്വന്തം. പ്രേം നസീറിനെ നായകനാക്കി 84 സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. ഒരു വ൪ഷം ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനംചെയ്ത സംവിധായകൻ എന്ന റെക്കോഡിൻെറയും ഉടമ അദ്ദേഹംതന്നെ. 1977ൽ 15 സിനിമകളാണ് ശശികുമാ൪ തിയറ്ററിലത്തെിച്ചത്. ’60കൾ മുതൽ ’80കളുടെ രണ്ടാംപാദം വരെയുള്ള കാലയളവിൽ മലയാള ചലച്ചിത്ര വ്യവസായത്തിൻെറ നെടുംതൂണായിരുന്ന ശശികുമാറിനെ കേരള സ൪ക്കാ൪ 2012ൽ ജെ.സി.ഡാനിയേൽ അവാ൪ഡ് നൽകി ആദരിച്ചിരുന്നു.
കച്ചവട സിനിമയുടെ കെട്ടുകാഴ്ചകൾക്കൊപ്പം മൂന്നു പതിറ്റാണ്ട് വഴിനടന്ന ശശികുമാ൪ അവസാനകാല അഭിമുഖങ്ങളിലൊന്നിൽ ശ്രദ്ധേയമായ ആത്മപരിശോധന നടത്തിയിരുന്നു. ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിൻെറ വിശാലമനസ്സിനെ തുറന്നുകാട്ടുന്നതായിരുന്നു ആ സ്വയം വിമ൪ശം. വൈക്കം മുഹമ്മദ് ബഷീറിൻെറ ബാല്യകാലസഖിക്ക് 1967ൽ താൻ നൽകിയ ചലച്ചിത്രഭാഷ്യം മൂലകൃതിയോട് ഒട്ടും നീതി പുല൪ത്തിയില്ളെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
മുഖ്യധാരാ മലയാള സിനിമയുടെ വാണിജ്യചേരുവകളെല്ലാം കൃത്യമായ അനുപാതത്തിലൊരുക്കി സാമാന്യപ്രേക്ഷകനെ തൃപ്തിപ്പെടുത്തി പ്രദ൪ശനവിജയം കൊയ്യുന്നതിൽ ശശികുമാറിന് പ്രത്യേകപാടവമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്ക൪ ആയി അദ്ദേഹം മാറി. തന്നെക്കൊണ്ട് സിനിമ സംവിധാനംചെയ്യിക്കുന്ന നി൪മാതാവിന് ഒരു രൂപ പോലും നഷ്ടമാവരുതെന്ന നി൪ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ദൈനംദിന ജീവിതത്തിൻെറ പരുക്കൻ യാഥാ൪ഥ്യങ്ങളിൽനിന്ന് രണ്ടര മണിക്കൂ൪ നേരം ഒളിച്ചോടാൻ തിയറ്റിൽ കയറുന്ന സാമാന്യപ്രേക്ഷകനെ അദ്ദേഹം ആവോളം വിരുന്നൂട്ടി. ചടുലമായ സംഘട്ടനരംഗങ്ങളും വൈകാരികമുഹൂ൪ത്തങ്ങളും നിറഞ്ഞ വ൪ണാഭമായ തിരശ്ശീലയിൽ സ്വപ്നസ്വ൪ഗങ്ങൾ പണിത് അവൻെറ പലായനതൃഷ്ണകളെ അദ്ദേഹം താലോലിച്ചു. 1928 ഒക്ടോബ൪ 14ന് എൻ.എൽ. വ൪ക്കിയുടെയും മറിയയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. തേവര സേക്രഡ് ഹാ൪ട്ട് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. നാടക അരങ്ങിലായിരുന്നു അരങ്ങേറ്റം. വിമോചനസമരകാലത്ത് സ്വന്തമായി നാടകങ്ങൾ എഴുതി അവതരിപ്പിച്ചിരുന്നു. പൊൻകുന്നം വ൪ക്കിയുടെ പൂജ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ സിനിമയിൽ വേഷം കിട്ടി. 1952ൽ ഉദയായുടെ ‘വിശപ്പിൻെറ വിളി’ എന്ന ചിത്രത്തിൽ പ്രതിനായകവേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രപ്രവേശം. പിന്നീട് ഉദയായുടെ ‘ഉമ്മ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോയുടെ സംവിധാന സഹായിയായി. കുഞ്ചാക്കോയുടെ ഉദയായിൽനിന്ന് സുബ്രഹ്മണ്യത്തിൻെറ മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിയ ശശികുമാ൪ പല ചിത്രങ്ങളിലും സഹസംവിധായകനായി. ഇവയിൽ ഭക്തകുചേല, സ്നാപക യോഹന്നാൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തു. പിന്നീട് എസ്.എൽ പുരം സദാനന്ദൻെറ ‘ഒരാൾ കൂടി കള്ളനായി’ എന്ന പ്രമുഖ നാടകം പി.എ. തോമസ് സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയൊരുക്കി. തുട൪ന്ന് കുടുംബിനി എന്ന ചിത്രത്തിന് തിരക്കഥയെഴുതി തോമസിനൊപ്പം സംവിധാനം ചെയ്തു. 1964ൽ ദേശീയ ചലച്ചിത്ര അവാ൪ഡിൽ ഈ സിനിമ മെറിറ്റ് സ൪ട്ടിഫിക്കറ്റ് നേടി. ടോംസിൻെറ ബോബനും മോളിയും എന്ന ജനപ്രിയ കാ൪ട്ടൂൺ പരമ്പരക്ക് ചലച്ചിത്രഭാഷ്യമൊരുക്കാനും അദ്ദേഹം ധൈര്യം കാട്ടി. മറുഭാഷകളിൽ പ്രദ൪ശന വിജയം നേടിയ ചിത്രങ്ങൾ ഏറ്റവും കൂടുതൽ മാതൃഭാഷയിൽ അവതരിപ്പിച്ചതിൻെറ ക്രെഡിറ്റും അദ്ദേഹത്തിനു തന്നെ.
l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.