പുണെ ഫറാസ്ഖാന സ്ഫോടനം: നക്സലുകളും സംശയ നിഴലില്‍
text_fieldsമുംബൈ: പുണെയിലെ ഫറാസ്ഖാന പൊലീസ് സ്റ്റേഷൻ പാ൪ക്കിങ്ങിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നക്സലുകളും സംശയ നിഴലിൽ. നക്സൽ ചിന്തകരുടെയും റിക്രൂട്ട്മെൻറിൻെറയും കേന്ദ്രമായി പൊലീസ് കണ്ടത്തെിയത് മഹാരാഷ്ട്രയുടെ സാംസ്കാരിക നഗരമായ പുണെയെയാണ്. പുണെയിലെ കലാലയങ്ങളിൽ നക്സൽ അനുഭാവമുള്ളവ൪ ഏറെയുണ്ട്. നക്സൽ വേട്ടക്ക് പ്രതികാരമായാണോ സ്ഫോടനം നടത്തിയതെന്നാണ് സംശയം. നക്സൽ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്നവരെന്ന് സംശയിക്കുന്ന നിരവധി പേ൪ ഈയിടെ പുണെയിൽ പിടിയിലായിരുന്നു. സ്ഫോടനത്തിനുപയോഗിച്ച ബോംബിൻെറ കൂട്ടും സംശയം ബലപ്പെടുത്തുന്നതായി എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ 10 നാണ് ഫറാസ്ഖാന പൊലീസ് സ്റ്റേഷൻെറ പാ൪ക്കിങ്ങിൽ നിറുത്തിയിട്ട ബൈക്കിൽ സ്ഫോടനമുണ്ടായത്.
അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ളോറേറ്റ് എന്നിവയുടെ മിശ്രിതമാണ് സ്ഫോടനത്തിനുപയോഗിച്ചതെന്നാണ് ഫോറൻസിക് റിപ്പോ൪ട്ട്. പരിക്കേൽപിക്കാനായി ചെറിയ ബോളും മുള്ളാണികളും ഉപയോഗിച്ചുണ്ട്. ടൈമ൪ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ആ൪.ഡി.എക്സോ ജലാറ്റിൻ സ്റ്റിക്കോ ഉപയോഗിച്ചിട്ടില്ളെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് തൊട്ടടുത്ത സതാര ജില്ലയിൽനിന്ന് മോഷ്ടിച്ചതാണെന്നാണ് കണ്ടത്തെൽ. സതാര പൊലീസിലെ കോൺസ്റ്റബിളായ ദാദാസാഹബ് രാജ്ഗെയുടെതാണ് ബൈക്ക്. ഇത് മോഷണം പോയതായി ജൂൺ 27 ന് സതാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ബോംബ് നി൪മാണത്തിലെ അപാകത മൂലമാണ് കൂടുതൽ അപായമുണ്ടാകാതിരുന്നതെന്ന് എ.ടി.എസ് മേധാവി ഹിമാൻഷു റായ് പറഞ്ഞു. പ്രത്യേകമായി ആരെയും ചൂണ്ടിക്കാട്ടാനാകില്ളെന്നു പറഞ്ഞ ഹിമാൻഷു റായ് അന്വേഷണം കൃത്യമായ വഴിക്കാണ് നീങ്ങുന്നതെന്നും കൂട്ടിച്ചേ൪ത്തു. ഇന്ത്യൻ മുജാഹിദീനാണ് സംശയപ്പട്ടികയിലുള്ള മറ്റൊരു സംഘടന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.