പൊതുമേഖല ബാങ്കിങ് സംരക്ഷിക്കാന്‍ ജനകീയ സമിതികളുമായി ബെഫി
text_fieldsകൊച്ചി: പൊതുമേഖല ബാങ്കിങ് സംവിധാനത്തെ തക൪ക്കാനും പൊതുജനങ്ങളെ ബാങ്ക് ശാഖകളിൽനിന്ന് ഒഴിവാക്കാനും ഇടയാക്കുന്ന പരിഷ്കാരങ്ങളെയും സ്വകാര്യവത്കരണ നീക്കങ്ങളെയും ജനകീയ സഹകരണത്തോടെ ചെറുക്കുമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ട്രേഡ് യൂനിയനുകളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെ ബാങ്ക് സ്വകാര്യവത്കരണ വിരുദ്ധ ജനകീയ സമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനാണ് തീരുമാനം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, ഐ.ഐ.എം.എസ്., ടി.യു.സി.ഐ, എ.ഐ.യു.ടി.യു.സി, എസ്.ടി.യു എന്നീ ദേശീയ ട്രേഡ് യൂനിയനുകൾ ജനകീയ സമിതിയിൽ അംഗങ്ങളാണ്. ജില്ലാതല കൺവെൻഷനുകൾ ആഗസ്റ്റിൽ പൂ൪ത്തീകരിച്ച് താഴെ തലങ്ങളിലേക്കും ജനകീയ സമിതിയുടെ പ്രവ൪ത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.