ജുഡീഷ്യല്‍ അന്വേഷണം നടത്തണം –സി.പി.എം
text_fieldsതിരുവനന്തപുരം: പുതിയ ഹയ൪സെക്കൻഡറി സ്കൂളുകളും കോഴ്സുകളും അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻെറ അധ്യക്ഷതയിൽ ചേ൪ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഒരു മാനദണ്ഡവും ഇല്ലാതെയും കേരള വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചുമാണ് സ൪ക്കാ൪ തീരുമാനം. പുതുതായി സ്കൂളുകൾ അനുവദിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല. സീറ്റുകൾ അധികമായി കിടക്കുന്ന ജില്ലകളിലും പുതിയ സ്കൂളുകൾ അനുവദിച്ചു. ഹൈകോടതിയിൽനിന്ന് അനുകൂല വിധി നേടുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളുടെ കാര്യം അഡ്വക്കറ്റ് ജനറൽ കോടതിയിൽനിന്ന് മറച്ചതായും ആരോപണമുണ്ട്. എം.ഇ.എസ് പ്രസിഡൻറും ചില മാനേജ൪മാരും നടത്തിയ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ പാ൪ട്ടിയുടെ പ്രതിനിധികൾ മാനേജ൪മാരെ മുൻകൂട്ടി സമീപിച്ച് വിലപേശി കോഴ ഉറപ്പിച്ചശേഷമാണ് പുതിയ സ്കൂളുകളും കോഴ്സുകളും അനുവദിച്ചത് എന്നാണ്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.