മലബാര്‍ അവകാശ സമരത്തെ കച്ചവടവത്കരിക്കുന്നു –സോളിഡാരിറ്റി
text_fieldsകോഴിക്കോട്: മലബാറിനോടുള്ള വിവേചനത്തിനെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക പ്രവ൪ത്തകരുമുൾപ്പെടെ ഉയ൪ത്തിക്കൊണ്ടുവന്ന സമരങ്ങളുടെ ഫലമായി അനുവദിക്കപ്പെട്ട ഹയ൪ സെക്കൻഡറി ബാച്ചുകൾക്കും സീറ്റുകൾക്കും മാനേജ്മെൻറിൽനിന്നും അധ്യാപകരിൽനിന്നും കോഴ വാങ്ങിയ ലീഗ് നടപടി ലജ്ജാകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. മുഹമ്മദ് വേളം പ്രസ്താവനയിൽ പറഞ്ഞു. എം.എസ്.എഫിൻെറ പ്രാദേശിക നേതാക്കൾ വരെ കോഴ വാങ്ങിയിരിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ലീഗിന് വലിയ പങ്കുപോലുമില്ലാത്ത ഒരു അവകാശ പോരാട്ടത്തെ വിറ്റ് കാശാക്കാനുള്ള ശ്രമമാണ് നടത്തിയത്. അ൪ഹതയുള്ള നിരവധി സ്കൂളുകൾക്ക് കോഴ നൽകാത്തതിൻെറ പേരിൽ മാത്രം ഹയ൪ സെക്കൻഡറി ബാച്ചുകൾ നിഷേധിച്ചിരിക്കുകയാണ്. മലബാറിൻെറയും മുസ്ലിം സമൂഹത്തിൻെറയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ ഒരു കാരണം വ൪ഷങ്ങളായി ലീഗ് തുടരുന്ന ഈ വിദ്യാഭ്യാസ കച്ചവടമാണ്. പൊതുവിദ്യാഭ്യാസ കച്ചവടത്തിനെതിരെ പൊതുവായ ച൪ച്ചകളും പരിഹാര നടപടികളും അടിയന്തരമായി ഉയ൪ന്നുവരേണ്ടതുണ്ട് എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.