മുന്‍ ഗുജറാത്ത് മന്ത്രി മായ കോട്നാനിക്ക് ജാമ്യം
text_fieldsഅഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റത്തിന് 28 വ൪ഷം ജയിൽശിക്ഷയനുഭവിക്കുന്ന മുൻ മന്ത്രി മായാ കൊട്നാനിക്ക് ആരോഗ്യകാരണങ്ങളാൽ ജാമ്യം അനുവദിച്ചു.
കഴിഞ്ഞ നവംബറിൽ മായാ കൊട്നാനിക്ക് മൂന്നുമാസം ജാമ്യം അനുവദിച്ചിരുന്നു. അഹ്മദാബാദ് ജയിൽ വിട്ടശേഷം ആരോഗ്യസ്ഥിതി വഷളായതിനത്തെുട൪ന്ന് ഫെബ്രുവരിയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യം ആറുമാസം കൂടി നീട്ടിക്കിട്ടാനുള്ള അപേക്ഷ ഗുജറാത്ത് ഹൈകോടതി തള്ളി. പക്ഷേ സുപ്രീംകോടതി ഒരാഴ്ചകൂടി ജാമ്യം നീട്ടിനൽകി.
നരോദ പാട്യ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 2012 ആഗസ്റ്റിലാണ് 58കാരിയായ കൊട്നാനിക്കെതിരെ കുറ്റം ചുമത്തിയത്. ഗൈനക്കോളജിസ്റ്റായ അവ൪ 2007ൽ നരേന്ദ്ര മോദി സ൪ക്കാറിൽ സ്ത്രീ, ശിശുവികസന മന്ത്രിയായി നിയമിക്കപ്പെട്ടിരുന്നു.
മൂന്നു ദിവസത്തിനുള്ളിൽ ആയിരത്തിൽപരം മുസ്ലിംകൾ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രധാനിയാണ് മായാ കൊട്നാനി. 2009 മാ൪ച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുട൪ന്ന് കൊട്നാനി മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. നരോദ പാട്യയിൽ 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളും ഉൾപ്പെടെ 95 പേരെ കൂട്ടക്കൊല ചെയ്തതിൽ കൊട്നാനിക്ക് നി൪ണായക പങ്കുണ്ടെന്ന് കോടതി കണ്ടത്തെിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.