ഇറ്റാലിയന്‍ കോപ്ടര്‍ ഇടപാട്: കോടതി നടപടികള്‍ ഒത്തുതീര്‍പ്പിലത്തെി
text_fieldsന്യൂഡൽഹി: ഇറ്റാലിയൻ ഹെലികോപ്ട൪ ഇടപാടുമായി ബന്ധപ്പെട്ട ഇറ്റാലിയൻ കോടതി നടപടികൾ ഒത്തുതീ൪പ്പിലത്തെിയതായി അഗസ്റ്റ വെസ്റ്റ്ലൻഡിൻെറ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്ക. എന്നാൽ, കോടതി വിധിക്കുന്ന പിഴ കമ്പനി അടക്കേണ്ടിവരും. അതിവിശിഷ്ട വ്യക്തികൾക്കായി അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് 3600 കോടി രൂപക്ക് 12 ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാ൪ ജനുവരിയിൽ ഇന്ത്യ റദ്ദാക്കിയിരുന്നു. വ്യവസ്ഥകൾ ലംഘിച്ചതിനെ തുട൪ന്നാണ് ഇന്ത്യ കരാ൪ റദ്ദാക്കിയത്. എന്നാൽ, തെറ്റൊന്നും ചെയ്തിട്ടില്ളെന്നാണ് കമ്പനിയുടെ നിലപാട്. ആഗോളതലത്തിൽ പ്രവ൪ത്തനം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് ഒത്തുതീ൪പ്പെന്നും കമ്പനി അറിയിച്ചു. വ്യോമസേന മുൻ മേധാവിഎസ്.പി. ത്യാഗി കോഴ വാങ്ങിയെന്ന കേസിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ഇത് ബാധിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.