ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം
text_fieldsലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ ബ്ളെൻകാത്ര മലനിരകൾ വാങ്ങാനുള്ള ഇന്ത്യൻ ഉരുക്കു രാജാവും മിത്തൽ ഗ്രൂപ്പ് ചെയ൪മാനുമായ ലക്ഷ്മി മിത്തലിൻെറ നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. ചരിത്ര പ്രാധാന്യമുള്ള മലനിരകൾ വിദേശ കോടീശ്വരൻ വാങ്ങിയാൽ പ്രദേശത്തിൻെറ തനിമ നഷ്ടപ്പെടുമെന്നാണ് ഇവ൪ ഉന്നയിക്കുന്ന പ്രശ്നം. വിൽപനക്കെതിരെ ഫ്രണ്ട്സ് ഓഫ് ബ്ളെൻകാത്ര എന്ന പേരിൽ സംഘടന രൂപീകരിച്ച പ്രദേശവാസികൾ പ്രതിഷേധ രംഗത്തുണ്ട്.
ഉടമസ്ഥനായ ലോൺസ് ഡെയ്ൽ പ്രഭുവാണ് നികുതി കുടിശിക അയക്കാനായി മലനിര വിൽപ്പനക്കുവെച്ചത്. നികുതി കുടിശിക ഇനത്തിൽ ഒമ്പത് മില്യൺ പൗണ്ട് (17,88,40,200.00 കോടി രൂപ) ആണ് ഡെയ് ൽ പ്രഭു അടക്കാനുള്ളത്. ഈ തുക ഉൾപ്പെടുത്തിയാണ് മിത്തൽ ദ൪ഘാസ് നൽകിയിട്ടുള്ളതെന്ന് ഫോബ്സ് വെബ്സൈറ്റ് റിപ്പോ൪ട്ട്് ചെയ്യുന്നു.
2,850 അടി ഉയരത്തിൽ 2,676 ഏക്ക൪ വിസ്തൃതിയിൽ കംബ്രിയ ജില്ലയിലെ പിക്റ്ററെസ്കു തടാകത്തിൻെറ വടക്കൻ ഭാഗത്താണ് മലനിര സ്ഥിതി ചെയ്യുന്നത്. ഈ മലനിരകൾ ലഭിക്കുന്നവ൪ക്ക് "ലോ൪ഡ് ഓഫ് ദ് മാന൪ ഓഫ് ത്രിൽകെൽഡ്" എന്ന പദവിയും ലഭിക്കും. സംരക്ഷിത ദേശീയ ഉദ്യാനത്തിനുള്ളിൽപ്പെടുന്ന മലനിരയിൽ നി൪മാണത്തിന് അനുമതിയില്ല.
പ്രശസ്ത കവികളായ സാമുവൽ, ടൈല൪ കോൾറിഡ്ജ്, എഴുത്തുകാരൻ ആൽഫ്രണ്ട് വെയ്ൻ റൈറ്റിൻ എന്നിവരുടെ രചനകൾക്ക് പ്രചോദനം നൽകിയ മലനിരയാണിത്. കൂടാതെ കവി വില്യം വേ൪ഡ്സ്വ൪ത്ത് തൻെറ കവിതകളിൽ ഈ മലനിരകളെകുറിച്ച് വ൪ണിച്ചിട്ടുമുണ്ട്. മലനിര ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇപ്പോഴത്തെ രീതിയിൽതന്നെ പ൪വതനിര നിലനി൪ത്തണമെന്നും പ൪വതം സംരക്ഷിക്കാനുള്ള സമ്പത്ത് തങ്ങളുടെ പക്കലില്ളെന്നും പ്രദേശവാസിയായ മാ൪ട്ടിൻ നോവൽസ് പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായി ഉരുക്ക് അടക്കമുള്ള വ്യാപാരങ്ങൾ നടത്തുന്ന ലക്ഷ്മി മിത്തൽ ബ്രിട്ടണിലെ ഏറ്റവും വലിയ കോടീശ്വരനായ ഏഷ്യക്കാരനാണ്. ലണ്ടനിലെ ചെലവേറിയ രണ്ട് വസതികൾ സ്വന്തമായുള്ള മിത്തൽ, പ്രീമിയ൪ ഫുട്ബാൾ ക്ളബ്ബായ ക്യൂൻസ് പാ൪ക്ക് റേഞ്ചേഴ്സിലെ 33 ശതമാനം ഓഹരികളുടെ ഉടമയുമാണ്. ഫോ൪ബ്സ് മാസിക തയാറാക്കിയ ലോക കോടീശ്വര പട്ടികയിൽ 63ാം സ്ഥാനക്കാരനുമാണ് മിത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.