പത്മനാഭ സ്വാമി ക്ഷേത്ര കേസ്: ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയായി തുടരണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് പിന്മാറരുതെന്ന് സുപ്രീംകോടതി മുതി൪ന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട് അഭ്യ൪ഥിച്ചു. തിരുവിതാംകൂ൪ രാജകുടുംബത്തെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും കെ.കെ. വേണുഗോപാലും ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞാണ് ഉത്തരവിലൂടെ സുപ്രീംകോടതി ഈ അഭ്യ൪ഥന നടത്തിയത്. ഗോപാൽ സുബ്രഹ്മണ്യത്തിനു പകരം മറ്റൊരു അമിക്കസ് ക്യൂറിയെ കൊണ്ടുവരാൻ രാജകുടുംബം നടത്തിയ നീക്കം പരാജയപ്പെടുകയും ചെയ്തു.
സുപ്രീംകോടതി ജഡ്ജി നിയമന വിവാദത്തെ തുട൪ന്ന് ചീഫ് ജസ്റ്റിസ് ആ൪.എം. ലോധയുമായി സ്വരച്ചേ൪ച്ചയില്ലാതായ ഗോപാൽ സുബ്രഹ്മണ്യം വ്യക്തിപരമായ കാരണങ്ങളാൽ കേസിൽനിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കി സുപ്രീംകോടതി രജിസ്ട്രിക്ക് കത്തുനൽകിയിരുന്നു. ക്ഷേത്രക്കേസിലെ എല്ലാ ഫയലുകളും രജിസ്ട്രിക്ക് തിരിച്ചേൽപിക്കുകയും ചെയ്തു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ഗോപാൽ സുബ്രഹ്മണ്യത്തിൻെറ അസാന്നിധ്യത്തിൽ രൂക്ഷ വിമ൪ശമാണ് രാജകുടുംബത്തിൻെറ അഭിഭാഷക൪ അദ്ദേഹത്തിനെതിരെ നടത്തിയത്.
ബെഞ്ച് മാറിയതോടെ കേസിൽ കക്ഷി ചേരാനത്തെിയ രാജകുടുംബത്തിലെ റാണി ലക്ഷ്മി ഭായി, ഗൗരി പാ൪വതി ഭായി എന്നിവ൪ക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് അമിക്കസ് ക്യൂറിക്കെതിരെ വിമ൪ശം തുടങ്ങിയത്. കുറെ ആരോപണങ്ങളും കണ്ടത്തെലുകളുമുള്ള അമിക്കസ് ക്യുറിയുടെ റിപ്പോ൪ട്ട് രാജകുടുംബത്തിനെതിരെ അപകീ൪ത്തികരമായ പരാമ൪ശങ്ങളുള്ളതാണെന്ന് ഹരീഷ് സാൽവെ ബോധിപ്പിച്ചു. എന്നാൽ, കേസിൽ ഇതുവരെ കക്ഷിപോലുമല്ലാത്ത സാൽവെ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയെ വിമ൪ശിക്കുന്നത് അനുവദിക്കരുതെന്ന് രാജകുടുംബത്തിൻെറ എതി൪കക്ഷിയായ അനന്തപദ്മനാഭൻെറ അഭിഭാഷകൻ അഡ്വ. പി.ബി. സുരേഷ് വാദിച്ചു. ഈ വാദം അംഗീകരിച്ച സുപ്രീംകോടതി അമിക്കസ് ക്യൂറിക്കെതിരെ പറയരുതെന്നും അദ്ദേഹത്തിൻെറ സേവനങ്ങൾ വിലമതിക്കുന്നുണ്ടെന്നും സാൽവെയോട് പറഞ്ഞു.
സാൽവെയെ പിന്തുണക്കാൻ തുനിഞ്ഞ രാജകുടുംബത്തിൻെറ അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെയും കോടതി വിലക്കി. അത്തരം വാദങ്ങൾ നി൪ത്തി, കേസിൻെറ പശ്ചാത്തലം വ്യക്തമാക്കാൻ സുപ്രീംകോടതി വേണുഗോപാലിനോട് ആവശ്യപ്പെട്ടു.
ഗോപാൽ സുബ്രഹ്മണ്യം തികഞ്ഞ ഭക്തനാണെന്നും അദ്ദേഹത്തിൻെറ കഴിവിൽ സംശയം വേണ്ടെന്നും കോടതി പറഞ്ഞു. നിസ്വാ൪ഥമായി തൻെറ സേവനം നൽകി ക്ഷേത്രത്തിന് അങ്ങോട്ട് സംഭാവന നൽകുകയാണ് അദ്ദേഹം ചെയ്തത്.
ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനിടയിൽ ഗോപാൽ സുബ്രഹ്മണ്യത്തിന് പകരം പുതിയ അമിക്കസ് ക്യൂറിയെ കൊണ്ടുവരാനുള്ള ശ്രമവും രാജകുടുംബത്തിൻെറ അഭിഭാഷകൻ നടത്തി. പരിശോധനയും പഠനവും കഴിഞ്ഞ് അമിക്കസ് ക്യൂറി അന്തിമ റിപ്പോ൪ട്ട് സമ൪പ്പിച്ച ശേഷം മറ്റൊരു അമിക്കസ് ക്യൂറിയുടെ ആവശ്യമില്ളെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഈ ആവശ്യം തള്ളി.
വേണുഗോപാലിൻെറ വാദം കഴിഞ്ഞ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങിയപ്പോൾ അനന്തപത്മനാഭൻെറ അഭിഭാഷകൻ അഡ്വ. പി.ബി. സുരേഷ് ഇടപെട്ട് കേസിനുവേണ്ടി ഏറെ സമയവും അധ്വാനവും ചെലവഴിച്ച അമിക്കസ് ക്യൂറി തുടരാൻ കോടതി അഭ്യ൪ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചാണ് കോടതി ഗോപാൽ സുബ്രഹ്മണ്യത്തോട് പ്രത്യേക അഭ്യ൪ഥന നടത്തിയത്. അമിക്കസ് ക്യൂറി റിപ്പോ൪ട്ടിന് മറുപടി നൽകാൻ കേസിലെ എല്ലാ കക്ഷികൾക്കും കോടതി നാലാഴ്ച സമയം അനുവദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.