അങ്കമാലിയില്‍ ബൈക്കിടിച്ച് കാല്‍നടക്കാരനും ബൈക്ക് യാത്രികരും മരിച്ചു
text_fieldsഅങ്കമാലി: ദേശീയപാതയിലെ കറുകുറ്റിയിൽ റോഡ് മുറിച്ചുകടന്നയാളെ ഇടിച്ച് ബൈക്ക് യാത്രികരടക്കം മൂന്നുപേ൪ മരിച്ചു.
കറുകുറ്റി എലഗൻസ് ഹോട്ടൽ ജീവനക്കാരൻ പാലാ സ്വദേശി സെബാസ്റ്റ്യൻ മാനുവൽ (42), കറുകുറ്റി എസ്.സി.എം.എസ് കോളജ് വിദ്യാ൪ഥികളായ നിഥിൻ ചന്ദ് (21), മലപ്പുറം സ്വദേശി മുഹമ്മദ് റാഇസ് (21) എന്നിവരാണ് മരിച്ചത്.
സെബാസ്റ്റ്യൻ മാനുവൽ ജോലി കഴിഞ്ഞ് തൊട്ടടുത്തുള്ള ക്വാ൪ട്ടേഴ്സിലേക്ക് പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അങ്കമാലിയിൽനിന്ന് കറുകുറ്റി ഭാഗത്തേക്ക് വരികയായിരുന്ന വിദ്യാ൪ഥികളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. മീഡിയനിൽ ഇടിച്ച് തെറിച്ചുവീണ മൂവരും തൽക്ഷണം മരിച്ചു. കൂടുതൽ വിവരം അറിവായിട്ടില്ല. മൂവരുടെയും മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അങ്കമാലി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവ൪ത്തനത്തിനത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.