മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം സുരേഷ്ഗോപി ഖേദം പ്രകടിപ്പിച്ചു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമ൪ശത്തിൽ നടൻ സുരേഷ്ഗോപി ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെയല്ല, വിവരശേഖരണം നടത്താതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമ൪ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കുവേണ്ടി നേരത്തേയും താൻ പ്രവ൪ത്തിച്ചിട്ടുണ്ട്. താൻ ഒരിക്കലും മുഖ്യമന്ത്രിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. അഭിപ്രായവ്യത്യാസമുള്ള ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞതേയുള്ളൂ. അത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു. സത്യസന്ധമായ എല്ലാ നല്ല കാര്യങ്ങൾക്കും ഇനിയും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേഷ്ഗോപിക്ക് പക്വതയില്ളെന്നും മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.സിനിമയിൽ ഡയലോഗ് പറയുന്ന ലാഘവത്തോടെയാണ് മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയിൽ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. തിരുവഞ്ചൂ൪ തൻെറ അടുത്ത ബന്ധുവാണെന്നും അദ്ദേഹത്തിൻെറ അഭിപ്രായത്തോട് പ്രതികരിക്കാനില്ളെന്നും സുരേഷ്ഗോപി പറഞ്ഞു.
മന്ത്രി കെ.സി. ജോസഫും സുരേഷ്ഗോപിയുടെ പരാമ൪ശത്തിനെതിരെ രംഗത്തത്തെിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ സുരേഷ്ഗോപിയുടെ കോലം കത്തിച്ചിരുന്നു. മുഖ്യമന്ത്രി പ്രകൃതിസംരക്ഷണം മറക്കുകയാണെന്നും ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് അദ്ദേഹത്തിൻെറ നിലപാടെന്നുമായിരുന്നു സുരേഷ്ഗോപി പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.