സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്: വേദി വിശാഖപട്ടണം; സീതാറാം യെച്ചൂരിക്ക് സാധ്യത
text_fieldsന്യൂഡൽഹി: സി.പി.എം 21ാം പാ൪ട്ടി കോൺഗ്രസ് അടുത്തവ൪ഷം ആദ്യം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നടത്താൻ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറിയായി മൂന്നാമൂഴവും തുടരുന്ന പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുന്നതിനും വിശാഖപട്ടണം പാ൪ട്ടി കോൺഗ്രസ് വേദിയാകും. സീതാറാം യെച്ചൂരി അടുത്ത ജനറൽ സെക്രട്ടറിയായേക്കും. സംസ്ഥാനങ്ങളിൽ മൂന്നുതവണയായി സെക്രട്ടറി സ്ഥാനത്തു തുടരുന്നവരും പദവി ഒഴിയേണ്ടിവരും. പാ൪ട്ടിയുടെ ചട്ടക്കൂട് നി൪ദേശിക്കുന്ന പ്രകാരമാണിത്. അതിൽ അസ്വാഭാവികമായി ഒന്നുമില്ളെന്നും പുതിയ ആളുകൾ നേതൃത്വത്തിലേക്ക് വരേണ്ടത് ആവശ്യമാണെന്നും കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വാ൪ത്താലേഖകരോട് പറഞ്ഞു.
മൂന്നു ദിവസമായി ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം പ്രധാനമായും ച൪ച്ച ചെയ്തത് പാ൪ട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സി.പി.എമ്മിൻെറ കരുത്ത് ചോ൪ന്നുപോവുകയും അഖിലേന്ത്യാ തലത്തിൽ കാര്യമായ റോളില്ലാതെ വരുകയും ചെയ്ത പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന പാ൪ട്ടി കോൺഗ്രസിന്, അണികൾക്ക് പുതിയ ദിശാബോധവും ആത്മവിശ്വാസവും പക൪ന്നുകൊടുക്കാൻ എങ്ങനെയൊക്കെ കഴിയുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്ന വിഷയം. കാര്യമായൊരു തിരുത്തൽ നടപടി പശ്ചിമബംഗാളിലും മറ്റും ആവശ്യമാണ്.
പ്രായോഗിക രാഷ്ട്രീയത്തിൻെറ വക്താവായ ഹ൪കിഷൻസിങ് സു൪ജിത് നേതൃചുമതല ഏൽപിച്ചുകൊടുത്ത പ്രകാശ് കാരാട്ട്, അണികൾക്ക് അനഭിമതനായാണ് പടിയിറങ്ങുന്നത്. ദേശീയതലത്തിൽ മതേതര ചേരിയെ നയിച്ച സി.പി.എം ശോഷിച്ചുപോയത് കാരാട്ടിൻെറ നേതൃവൈകല്യം കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നവ൪ ഏറെ. കരുത്തിൻെറ കോട്ടയായിരുന്ന പശ്ചിമബംഗാളിൽ പാ൪ട്ടി ഏറെ ദു൪ബലം. ദേശീയ പാ൪ട്ടിയെന്ന പദവിക്കുപോലും പ്രയാസപ്പെടുന്ന സി.പി.എമ്മായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പൊതുസമൂഹത്തിന് മുന്നിലുണ്ടായിരുന്നത്. ഇത്തരം ദു$സ്ഥിതിയിൽനിന്ന് പാ൪ട്ടിയെ വീണ്ടും കരുപ്പിടിപ്പിക്കുകയെന്ന ഭാരിച്ച ജോലിയാണ് പുതിയ ജനറൽ സെക്രട്ടറിയെ കാത്തിരിക്കുന്നത്.
വ൪ഗീയത വള൪ത്തി സംഘ൪ഷം സൃഷ്ടിച്ച് സാമൂഹികാന്തരീക്ഷം തകരാറിലാക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രചാരണം നടത്താൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
ഇൻഷുറൻസ്, തൊഴിൽനിയമഭേദഗതി ബില്ലുകളുടെ കാര്യത്തിൽ തൊഴിലാളി സമൂഹത്തെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കും. പാഠപുസ്തകം കാവിവത്കരിക്കാനുള്ള നീക്കം ചെറുക്കും. യു.പി.എ സ൪ക്കാറിൻെറ നവലിബറൽ നയങ്ങൾ കൂടുതൽ ഊ൪ജിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് മോദി സ൪ക്കാറിൻെറ രണ്ടര മാസത്തെ ഭരണം കാണിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇതുതടയാൻ പ്രതിപക്ഷ പാ൪ട്ടികൾ ഒന്നിച്ചു നിൽക്കണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.