കോപ്ടര്‍ ഇടപാട്: ഇറ്റലിയിലെ കോടതി നടപടി കേസിനെ ബാധിക്കില്ളെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ട൪ ഇടപാടിലെ അഴിമതി അന്വേഷണത്തെ ഇറ്റാലിയൻ കോടതിയിലെ പുതിയ സംഭവങ്ങൾ ബാധിക്കില്ളെന്ന് സി.ബി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി. കേസിൽ ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കക്കുമേൽ ചുമത്തിയ കുറ്റങ്ങൾ ഇറ്റാലിയൻ കോടതി അടുത്തിടെ ഒഴിവാക്കിയിരുന്നു. 2010ലാണ് രാഷ്ട്രപതി ഉൾപ്പെടെയുള്ള വി.വി.ഐ.പികൾക്കായി 12 അത്യാധുനിക ഹെലികോപ്ട൪ വാങ്ങാൻ ഇന്ത്യ കരാറുണ്ടാക്കിയത്. ഫിൻമെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് ഹെലികോപ്ടറുകൾ വാങ്ങാൻ 3600 കോടിയുടെ കരാറാണ് ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മുൻ വ്യോമസേനാമേധാവി ത്യാഗി അടക്കമുള്ളവ൪ക്ക് 360 കോടി കൈക്കൂലി നൽകിയെന്ന് വ്യക്തമായതിനെ തുട൪ന്ന് കരാ൪ ഇന്ത്യ റദ്ദാക്കിയിരുന്നു.
ഇറ്റാലിയൻ കോടതി ഫിൻമെക്കാനിക്കക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിഴ നൽകാമെന്ന് സമ്മതിച്ചതോടെ ഒഴിവാക്കുകയായിരുന്നു. ഇറ്റാലിയൻ കോടതി രേഖകൾ സി.ബി.ഐ വാങ്ങുകയും മൊഴിമാറ്റം നടത്തുകയും ചെയ്തു. തുട൪ന്നാണ് ഇറ്റലിയിലെ കോടതി നടപടികൾ അന്വേഷണത്തെ ബാധിക്കില്ളെന്ന് വ്യക്തമായതെന്ന് സി.ബി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി. പിഴ അടച്ചാൽ കേസിൽനിന്ന് ഒഴിവാക്കുന്ന സംവിധാനം ഇറ്റലിയിലെപോലെ ഇന്ത്യയിലില്ല. കേസിൽ ത്യാഗി അടക്കമുള്ളവ൪ക്കെതിരെ ചുമത്തിയ കുറ്റം കൈക്കൂലി കൈപ്പറ്റി എന്നതാണ്. കേസിൽ രണ്ടു വശങ്ങളാണുള്ളത്. ഒന്ന് കൈക്കൂലി വാങ്ങുന്നതിന് പിന്നിലെ ഗൂഢാലോചന. ഇടനിലക്കാ൪ പണം കൈപ്പറ്റിയതാണ് രണ്ടാമത്തെ വശം. പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ കോടതികളുടെ സഹായം തേടി സി.ബി.ഐ കത്തയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ വിചാരണ തുടങ്ങും -ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.