പോര്‍ട്ടോ റിക്കോയില്‍ വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsന്യൂയോ൪ക്: പോ൪ട്ടോ റിക്കോയിലെ സാൻജുവാൻ വിമാനത്താവളത്തിൽനിന്ന് ന്യൂയോ൪ക്കിലേക്ക് 192 പേരുമായി പോവുകയായിരുന്ന ജെറ്റ്ബ്ളൂ എയ൪വേസ് വിമാനം അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം.
സാൻ ജുവാനിലെ ലൂയി മുനോസ് മറിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുപൊങ്ങും മുമ്പ് വിമാനത്തിൻെറ ഇടതുഭാഗത്തെ എൻജിന് തീപിടിക്കുകയായിരുന്നു. വിമാനത്തിൽ 186 യാത്രക്കാരാണുണ്ടായിരുന്നത്. ബാക്കിയുള്ളവ൪ ജീവനക്കാരാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ ഒഴിപ്പിച്ചു.
ആ൪ക്കും പരിക്കില്ല. എന്നാൽ, യാത്രക്കാരെ പൊടുന്നനെ ഒഴിപ്പിക്കുന്നതിനിടെ മൂന്നുപേ൪ക്ക് ചെറിയ പരിക്കേറ്റതായി റിപ്പോ൪ട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന സൈ്ളഡ് വഴിയാണ് യാത്രക്കാരെ ഇറക്കിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.